For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL 2021-22: ഒഡീഷയെ കീഴടക്കി ചെന്നൈ, ലീഗില്‍ മൂന്നാമത്

2-1നാണ് ചെന്നൈയുടെ വിജയം

1

വാസ്‌കോ: ഐഎസ്എല്ലിന്റെ ടോപ്പ് ഫൈവിലെ ടീമുകള്‍ തമ്മിലുള്ള പോരാട്ടത്തില്‍ മുന്‍ ചാംപ്യന്മാരായ ചെന്നൈയ്ന്‍ എഫ്‌സിക്കു തകര്‍പ്പന്‍ വിജയം. തിലക് മൈതാന്‍ സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ഒഡീഷ എഫ്‌സിയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു ചെന്നൈ കെട്ടുകെട്ടിക്കുകയായിരുന്നു. ഇരുപകുതികളിലുമായി ജര്‍മന്‍പ്രീത് സിങ് (23ാം മിനിറ്റ്), മിര്‍ലാന്‍ മ്യുര്‍സേവ് (63) എന്നിവരണ് ചെന്നൈയുടെ സ്‌കോറര്‍മാര്‍. ഒഡീഷയുടെ ഗോള്‍ ഇഞ്ചുറിടൈമില്‍ ജാവിയര്‍ ഹെര്‍ണാണ്ടസിന്റെ വകയായിരുന്നു.

ഇരുടീമുകളും ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു മല്‍സരത്തില്‍ കാഴ്ചവച്ചത്. പക്ഷെ ലഭിച്ച അവസരങ്ങള്‍ മുതലെടുത്ത് ചെന്നൈ ജയിച്ചുകയറുകയായിരുന്നു. ഇഞ്ചുറിടൈമില്‍ ഒഡീഷ ഗോള്‍ മടക്കുമ്പോഴേക്കും മല്‍സരം കൈവിട്ടുപോയിരുന്നു. ഈ വിജയത്തോടെ ആറു മല്‍സരങ്ങളില്‍ നിന്നു മൂന്നു ജയവും രണ്ടു സമനിലയും ഒരു തോല്‍വിയുമടക്കം 11 പോയിന്റോടെ ചെന്നൈ ലീഗില്‍ മൂന്നാംസ്ഥാനത്തേക്കു കയറുകയും ചെയ്തു.

മല്‍സരം തുടങ്ങി ഏഴാമത്തെ മിനിറ്റില്‍തന്നെ റഫറിക്കു മഞ്ഞക്കാര്‍ഡ് പുറത്തെടുക്കേണ്ടി വന്നു. ചെന്നൈ താരം നാരായണ്‍ ദാസിനാണ് മഞ്ഞക്കാര്‍ഡ് കിട്ടിയത്. 18ാം മിനിറ്റില്‍ ഒഡീഷയ്ക്കു ഗോള്‍ നേടാന്‍ അവസരം ലഭിച്ചു. വലതുവിങില്‍ നിന്നും സഹതാരം നല്‍കിയ ബോള്‍ ബോക്‌സിന് തൊട്ടരികില്‍ നിന്ന ജാവിയര്‍ ഹെര്‍ണാണ്ടസിന് ലഭിച്ചത്. ചെന്നൈ പ്രതിരോധ താരങ്ങളെ വെട്ടിയൊഴിഞ്ഞ് ഹെര്‍ണാണ്ടസ് തൊടുത്ത ഷോട്ട് പക്ഷെ ദുര്‍ബലമായിരുന്നു. ഇതു ഗോള്‍കീപ്പര്‍ അനായാസം പിടിയിലൊതുക്കുകയായിരുന്നു.

2

23ാം മിനിറ്റില്‍ ചെന്നൈ മുന്നിലെത്തി. വലതു വിങില്‍ നിന്നും ജര്‍മന്‍പ്രീത് നല്‍കിയ ക്രോസ് ഒഡീഷ ഗോള്‍കീപ്പര്‍ കമല്‍ജീത്ത് സിങ് ബ്ലോക്ക് ചെയ്യുകയായിരുന്നു. റീബൗണ്ട് ചെയ്ത ബോള്‍ ജര്‍മന്‍പ്രീതിന്. ഒഡീഷ ഡിഫന്‍ഡര്‍മാര്‍ അദ്ദേഹത്തെ തടുക്കാന്‍ ശ്രമം നടത്തിയെങ്കിലും അവരെ കബളിപ്പിച്ച് ജര്‍മന്‍പ്രീത് ഒഡീഷയുടെ വല കുലുക്കുകയായിരുന്നു. 38ാം മിനിറ്റില്‍ ഒഡീഷയ്ക്കു സമനില ഗോളിനുള്ള അവസരം ലഭിച്ചു. ജാവിയര്‍ ഹെര്‍ണാണ്ടസിനെ നാരായണ്‍ ദാസ് ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് ബോക്‌സിന് തൊട്ടരികില്‍ വച്ച് ഒഡീഷയ്ക്കു അനുകൂലമായി ഫ്രീകിക്ക് ലഭിച്ചു. പക്ഷെ ഹെര്‍ണാണ്ടസിന്റെ ഫ്രീകിക്ക് ലക്ഷ്യം കാണാതെ പുറത്തുപോയി.

രണ്ടാംപകുതിയാരംഭിച്ച് അഞ്ചു മിനിറ്റിനകം ചെന്നൈ 2-0ന് മുന്നിലെത്തേണ്ടതായിരുന്നു. ലാലിയന്‍സുവാല ചാങ്‌തെയ്ക്കായിരുന്നു മികച്ചൊരു അവസരം ലഭിച്ചത്. ബോളുമായി കുതിച്ചെത്തിയ ചാങ്‌തെയ്ക്കു മുന്നില്‍ ഗോള്‍ കീപ്പര്‍ കമല്‍ജീത്ത് സിങ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷെ ചാങ്‌തെയുടെ ഷോട്ട് കമല്‍ജീത്ത് ബ്ലോക്ക് ചെയ്യ്തു. 63ം മിനിറ്റില്‍ ഒഡീഷയുടെ തിരിച്ചുവരവ് കൂടുതല്‍ ദുഷ്‌കരമാക്കി ചെന്നൈ രണ്ടാം ഗോളും നേടി. ഇടതു മൂലയില്‍ നിന്നും ചാങ്‌തെയുടെ പാസ് പിടിച്ചെടുത്ത മ്യുറാസേവ് തകര്‍പ്പനൊരു ലോങ്‌റേഞ്ചര്‍ പരീക്ഷിക്കുകയായിരുന്നു. ഗോള്‍കീപ്പര്‍ കമന്‍ജീത്ത് സിങ് വലതു വശത്തേക്കു ഡൈവ് ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. പന്ത് അപ്പോഴേക്കും വല ചലിപ്പിച്ചിരുന്നു.

85ാം മിനിറ്റില്‍ ചെന്നൈയ്ക്ക് അനുകൂലമായി പെനല്‍റ്റി ലഭിച്ചു. പക്ഷെ ലൂക്കാസ് ഗിക്കിവിക്‌സിന്റെ പെനല്‍റ്റി ഒഡീഷ ഗോള്‍കീപ്പര്‍ കമല്‍ജീത്ത് സിങ് ഡൈവ് ചെയ്ത് ബ്ലോക്ക് ചെയ്യുകയായിരുന്നു. ഇഞ്ചുറിടൈമില്‍ ഹെര്‍ണാണ്ടസ് ഒഡീഷയുടെ തോല്‍വി ഭാരം കുറച്ച് ഗോള്‍ മടക്കി.

Story first published: Saturday, December 18, 2021, 22:00 [IST]
Other articles published on Dec 18, 2021
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+