Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2021-22: നോര്‍ത്ത്ഈസ്റ്റ് കടന്ന് ചെന്നൈ, ലീഗില്‍ മൂന്നാംസ്ഥാനത്തേക്കുയര്‍ന്നു

1

ഫറ്റോര്‍ഡ: ഐഎസ്എല്ലിലെ 68ാമത്തെ മല്‍സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ ചെന്നൈയ്ന്‍ എഫ്‌സിക്കു വിജയം. ഫറ്റോര്‍ഡയിലെ പിജെഎന്‍ സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ലീഗിലെ അവസാന സ്ഥാനക്കാരായ നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡിനെയാണ് ചെന്നൈ 2-1നു മറികടന്നത്. ഒരു ഗോളിനു പിന്നിട്ടുനിന്ന ശേഷമായിരുന്നു രണ്ടാംപകുതിയില്‍ രണ്ടു ഗോളുകള്‍ തിരിച്ചടിച്ച് ചെന്നൈ വിജയം പിടിച്ചെടുത്തത്. ഏരിയല്‍ ബൊറിസിയുക്ക് (52ാം മിനിറ്റ്),വ്‌ളാഡിമിര്‍ കോമാന്‍ (58) എന്നിവരാണ് ചെന്നൈയ്ക്കായി വലകുലുക്കിയത്. നോര്‍ത്ത് ഈസ്റ്റിന്റെ ഗോള്‍ 35ാം മിനിറ്റില്‍ ലല്‍ഡാന്‍മാവിയ റാല്‍റ്റെയുടെ വകയായിരുന്നു.

ഈ വിജയത്തോടെ ചെന്നൈ ലീഗില്‍ വന്‍ മുന്നേറ്റവും നടത്തിയിരിക്കുകയാണ്. നേരത്തേ ലീഗില്‍ ഏഴാംസ്ഥാനത്തായിരുന്ന ചെന്നൈ ഒറ്റയടിക്കു മൂന്നാംസ്ഥാനത്തേക്കുയര്‍ന്നു. 12 മല്‍സരങ്ങളില്‍ നിന്നും അഞ്ചു ജയവും മൂന്നു സമനിലയും നാലു തോല്‍വിയുമടക്കം 18 പോയിന്റോടെയാണ് ചെന്നൈ മൂന്നാംസ്ഥാനത്തു നില്‍ക്കുന്നത്. ലീഗില്‍ തലപ്പത്ത് കേരള ബ്ലാസ്റ്റേഴ്‌സ് തന്നെയാണ്. 20 പോയിന്റോടെയാണ് മഞ്ഞപ്പട ഒന്നാംസ്ഥാനത്തുള്ളത്. ഒരു പോയിന്റ് പിറകിലായി ജംഷഡ്പൂര്‍ എഫ്‌സി രണ്ടാംസ്ഥാനത്തും നില്‍ക്കുന്നു.

2

ചെന്നൈ തന്നെയായിരുന്നു മല്‍സരത്തില്‍ മികച്ച ടീം. അഗ്രസീവ് ഫുട്‌ബോള്‍ കാഴ്ചവച്ച ചെന്നൈ തുടക്കം മുതല്‍ നോര്‍ത്ത്ഈസ്റ്റിനെ സമ്മര്‍ദ്ദത്തിലാക്കി. ഒമ്പതാം മിനിറ്റില്‍ തന്നെ നോര്‍ത്ത്ഈസ്റ്റ് ഗോള്‍കീപ്പറെ അവര്‍ പരീക്ഷിച്ചു. വലതു വിങില്‍ നിന്നും അനിരുദ്ധ് ഥാപ്പ നിന്നു നല്‍കിയ ബോള്‍ വ്‌ളാഡിമിര്‍ കോമാന്. ബോക്‌സിനകത്തു നിന്നും അദ്ദേഹം നല്‍കിയ ക്രോസ് സെന്ററില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന നെറിയസ് വാല്‍സ്‌കിസിന്. ഉടന്‍ തന്നെ വാല്‍സ്‌കിസ് ഇടംകാല്‍ ഷോട്ട് പരീക്ഷിച്ചു. അത് ചെന്നൈ ഗോള്‍കീപ്പര്‍ അദ്ഭുതകരമായി കാല്‍ കൊണ്ട് ബ്ലോക്ക് ചെയ്യുകയായിരുന്നു.

19ാം മിനിറ്റില്‍ ചെന്നൈ വീണ്ടുമൊരു അവസരം കൂടി പാഴാക്കി. ബോക്‌സിനകത്തു വച്ചായിരുന്നു അവര്‍ നല്ലൊരു അവസരം തുലച്ചത്. ഇടതു വിങിലൂടെ പന്തുമായെത്തിയ അനിരുദ്ധ് ഥാപ്പ ബോക്‌സിനകത്തേക്കു കയറിയ ശേഷം നോര്‍ത്ത്ഈസ്റ്റ് പ്രതിരോധത്തെ വെട്ടിയൊഴിഞ്ഞ് വലതു വിങിലൂടെ അകത്തേക്കു കയറിയ മീത്തെലിനു മറിച്ചുനല്‍കി. മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന മീത്തെല്‍ തൊടുത്ത ഷോട്ട് ലക്ഷ്യം കാണാതെ പുറത്തേക്കു പറന്നു. 35ാം മിനിറ്റില്‍ മല്‍സരഗതിക്കു വിപരീതമായി നോര്‍ത്ത്ഈസ്റ്റ് അക്കൗണ്ട് തുറന്നു. ചെന്നൈ ഗോളിയുടെ ഭാഗത്തു നിന്നുണ്ടായ വലിയ അദബദ്ധത്തില്‍ നിന്നായിരുന്നു ഈ ഗോള്‍. വലതു മൂലയില്‍ നിന്നും താഴ്ന്നിറങ്ങിയ അപകടകരമായ കോര്‍ണര്‍ കിക്ക് ഗോളി ചാടിയുയര്‍ന്ന തട്ടിയകറ്റിയെങ്കിലും നേരെ തൊട്ടുമുന്നിലുള്ള റാല്‍റ്റെയുടെ കാലിലേക്കാണ് വീണത്. കൂട്ടംകൂടി നിന്ന താരങ്ങളുടെ കാലുകള്‍ക്കിടയിലൂടെ റാല്‍റ്റെ പന്ത് വലയിലേക്കു തട്ടിയിടുകയും ചെയ്തു.

3

52ാം മിനിറ്റില്‍ ബോറിസുക്കിലൂടെ ചെന്നൈ സമനില പിടിച്ചുവാങ്ങി. ലക്കി ഗോളെന്നു ഇതിനെ വിശേഷിപ്പിക്കാം. സഹതാരം ബോക്‌സിനകത്തു നിന്നും നല്‍കിയ മൈനസ് പാസ് ബൊറിസുക്ക് ലോങ്‌റേഞ്ചറിലൂടെ വലയിലേക്കു പരീക്ഷിക്കുകയായിരുന്നു. നോര്‍ത്ത്ഈസ്റ്റ് താരത്തിന്റെ കാലില്‍ തട്ടി ദിശമാറി പന്ത് വലയിലേക്കു കയറിയഗോള്‍ ഗോള്‍കീപ്പറുടെ കണക്കുകൂട്ടല്‍ പിഴച്ചു. ആറു മിനിറ്റിനകം കോമാന്‍ ചെന്നൈയുടെ വിജയഗോള്‍ കണ്ടെത്തി. സെറ്റ് പീസില്‍ നിന്നായിരുന്നു ഈ ഗോള്‍. ഇടതു വിങില്‍ നിന്നും ചെന്നൈയ്ക്കു അനുകൂലമായി ഫ്രീകിക്ക്. കോമാന്റെ ഫ്രീകിക്ക് നോര്‍ത്ത്ഈസ്റ്റ് താരങ്ങളെയും ഗോളിയെയും ഒരുപോലെ കബളിപ്പിച്ച് പ്രതിരോധമതിലിനു മുകളിലൂടെ വലയില്‍ താഴ്ന്നിറങ്ങുകയായിരുന്നു.

Story first published: Saturday, January 22, 2022, 22:53 [IST]
Other articles published on Jan 22, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+