For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL 2021-22: വിജയം തുടര്‍ന്ന് ചെന്നൈ, നോര്‍ത്ത് ഈസ്റ്റിനെയും കീഴടക്കി

2-1നാണ് ചെന്നൈയുടെ വിജയം

1

ഫറ്റോര്‍ഡ: മുന്‍ ചാംപ്യന്‍മാരായ ചെന്നൈയ്ന്‍ എഫ്‌സി ഐഐസ്എല്ലില്‍ വിജയക്കുതിപ്പ് തുടരുന്നു. സീസണിലെ രണ്ടാം റൗണ്ട് മല്‍സരത്തിലും സൂപ്പര്‍ മച്ചാന്‍സ് വിജയം കൊയ്തു. നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡിനെയാണ് ചെന്നൈ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു കീഴടക്കിയത്. ചെന്നൈയുടെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. ആദ്യകളിയില്‍ ഹൈദരാബാദ് എഫ്‌സിയെയും അവര്‍ തോല്‍പ്പിച്ചിരുനന്നു. ഇരുപകുതികളിലുമായി ലാലിയന്‍സുവാല ചാങ്‌തെ (41ാം മിനിറ്റ്), അനിരുദ്ധ് ഥാപ്പ (74) എന്നിവരുടെ ഗോളുകളിലാണ് ചെന്നൈ വിജയിച്ചുകയറിയത്. നോര്‍ത്ത്ഈസ്റ്റിന്റെ ഗോള്‍ മടക്കിയത് 50ാം മിനിറ്റില്‍ മലയാളി താരം വിപി സുഹൈറായിരുന്നു.

അഗ്രസീവ് ഫുട്‌ബോളായിരുന്നു തുടക്കം മുതല്‍ നോര്‍ത്ത്ഈസ്റ്റ് കാഴ്ചവച്ചത്. ചെന്നൈയാവട്ടെ ഇതോടെ പ്രതിരോധത്തിലേക്കു വലിയുകയും ചെയ്തു. പക്ഷെ ആദ്യത്തെ ഗോളവസരം ലഭിച്ചത് 13ാം മിനിറ്റില്‍ ചെന്നൈയ്ക്കായിരുന്നു. ചാങ്‌തെയ്ക്കായിരുന്നു ഗോളവസരം വീണുകിട്ടിയത്. പക്ഷെ ചാങ്‌തെയുടെ താഴ്ന്ന ഷോട്ട് നോര്‍ത്ത്ഈസ്റ്റ് ഗോളി സുഭാശിഷ് റോയ് കോര്‍ണറിലേക്കു കുത്തികയറ്റുകയായിരുന്നു. 23ാം മിനിറ്റില്‍ ഫെഡറിക്കോ ഗല്ലെഗോയ്ക്കു പരിക്കേറ്റു കളംവിടേണ്ടി വന്നത് നോര്‍ത്ത്ഈസ്റ്റിനു അപ്രതീക്ഷിത ആഘാതമായി. പകരം പാട്രിക്ക് ഫ്‌ളോട്ടമാനാണ് ഗ്രൗണ്ടിലെത്തിയത്.

2

27ാം മിനിറ്റിലാണ് ചെന്നൈ ഗോളി വിശാല്‍ കെയ്ത്ത് ആദ്യമായി പരീക്ഷിക്കപ്പെട്ടത്. ഹെര്‍ണന്‍ സന്റാനയുടെ കോര്‍ണര്‍ കിക്കില്‍ നിന്നും സുഹൈര്‍ വോളി തൊടുത്തെങ്കിലും അത് കെയ്ത്ത് അനായാസം കൈപ്പിടിയിലൊതുക്കി. 39ാം മിനിറ്റില്‍ നോര്‍ത്ത്ഈസ്റ്റ് വീണ്ടും ചെന്നൈ ഗോള്‍മുഖം വിറപ്പിച്ചു. ത്രോയ്‌ക്കൊടുവില്‍ മഷൂര്‍ ഷരീഫ് ബോക്‌സിനുള്ളിലേക്കു നീട്ടിനല്‍കിയ ലോങ് ക്രോസില്‍ സുഹൈറിന്റെ ഹെഡ്ഡര്‍ ഗോളി കെയ്ത്ത് ഇടതുവശത്തേക്കു ഡൈവ് ചെയ്തു തട്ടിയകറ്റി.

41ാം മിനിറ്റില്‍ ചാങ്‌തെയുടെ ഗോളില്‍ ചെന്നൈ അക്കൗണ്ട് തുറന്നു. വെടിയുണ്ട കണക്കെയുള്ള ഷോട്ടിലൂടെയാണ് താരം നോര്‍ത്ത്ഈസ്റ്റിന്റെ വലകുലുക്കിയത്. ബോക്‌സിനു തൊട്ടരികില്‍ നിന്നും ചാങ്‌തെ പരീക്ഷിച്ച തീപ്പൊരി ഷോട്ട് നോര്‍ത്ത്ഈസ്റ്റ് ഗോളിയെ നിസ്സഹായനാക്കി ക്രോസ് ബാറില്‍ ഇടിച്ച ശേഷം വലയ്ക്കുള്ളിലേക്കു കയറുകയായിരുന്നു. ഈ ഗോള്‍ നേടിയതോടെ പുതിയ ഊര്‍ജവുമായി ചെന്നൈ താരങ്ങള്‍ എതിര്‍ ഗോള്‍മുഖത്തേക്കു ഇരമ്പിയാര്‍ത്തു.

രണ്ടാംപകുതിയാരംഭിച്ച് അഞ്ചു മിനിറ്റിനുള്ളില്‍ നോര്‍ത്ത്ഈസ്റ്റ് ഗോള്‍ മടക്കി കളിയിലേക്കു തിരിച്ചുവന്നു. ഗോളി കെയ്ത്തിനു സംഭവിച്ച പിഴവില്‍ നിന്നായിരുന്നു ഈ ഗോള്‍. മൂന്നു മിനിറ്റിനകം നോര്‍ത്ത്ഈസ്റ്റ് ലീഡുയര്‍ത്തേണ്ടതായിരുന്നു. പക്ഷെ ഭാഗ്യം ചെന്നൈയെ ലക്ഷിച്ചു. ബോക്‌സിനു പുറത്തുനിന്നും ഗുര്‍ജീന്ദര്‍ കുമാര്‍ തൊടുത്ത ലോങ്‌റേഞ്ചര്‍ ക്രോസ് ബാറില്‍ ഇടിച്ചുതെറിക്കുകയായിരുന്നു. റീബൗണ്ടില്‍ നിന്നും ലാല്‍ക്വാപുയ്മാവിയ മറ്റൊരു ഷോട്ട് തൊടുത്തെങ്കിലും വലയുടെ പുറത്തു തറയ്ക്കുകയായിരുന്നു.

3

74ാ മിനിറ്റില്‍ നായകന്‍ ഥാപ്പയിലൂടെ ചെന്നൈ വിജയമുറപ്പാക്കിയ ഗോള്‍ കണ്ടെത്തി. നോര്‍ത്ത് ഈസ്റ്റ് താരത്തില്‍ നിന്നും ബോള്‍ റാഞ്ചിയെടുത്ത് ഥാപ്പയായിരുന്നു മുന്നേറ്റത്തിനു തുടക്കമിട്ടത്. ഇടതു വിങിലൂടെ ഓടിക്കയറിയ അദ്ദേഹം സഹതാരത്തോടൊപ്പം വണ്‍ടച്ച് കളിച്ച് ബോള്‍ ഏറ്റുവാങ്ങി. തുടര്‍ന്നു ബോക്‌സിലേക്കു കയറിയ ഥാപ്പ ഗോള്‍കീപ്പര്‍ സുഭാശിഷിന്റെ തലയ്ക്കു മുകളിലൂടെ പന്ത് വലയിലേക്കു കോരിയിടുകയായിരുന്നു.

Story first published: Monday, November 29, 2021, 21:45 [IST]
Other articles published on Nov 29, 2021
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+