For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL 2021-22: തോല്‍ക്കാന്‍ മനസ്സിലാതെ ചെന്നൈ, ഒഡീഷയെ പിടിച്ചുനിര്‍ത്തി

മല്‍സരം 2-2നു കലാശിക്കുകയായിരുന്നു

1

വാസ്‌കോ: ഐഎസ്എല്ലിലെ ആവേശകരമായ 93ാം റൗണ്ട് പോരാട്ടത്തില്‍ മുന്‍ ചാംപ്യന്‍മാരായ ചെന്നൈയ്ന്‍ എഫ്‌സിയും ഒഡീഷ എഫ്‌സിയും സമനില സമ്മതിച്ചു പിരിഞ്ഞു. വാസ്‌കോയിലെ തിലക് മൈതാന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരം 2-2നു അവസാനിക്കുകയായിരുന്നു. 1-2നു പിന്നില്‍ നിന്ന ശേഷമാണ് ഗോള്‍ മടക്കി ചെന്നൈ സമനില പിടിച്ചുവാങ്ങിയത്. ജാവിയര്‍ ഹെര്‍ണാണ്ടസ് (18ാം മിനിറ്റ്), ജൊനാതസ് ക്രിസ്റ്റ്യന്‍ (51) എന്നിവരാണ് ഒഡീഷയുടെ സ്‌കോറര്‍മാര്‍. റഹീം അലി (2), നെറിയസ് വാല്‍സ്‌കിസ് (69) എന്നിവരാണ് ചെന്നൈയ്ക്കായി വലകുലുക്കിയത്.

ഈ സമനില പോയിന്റ് പട്ടികയില്‍ ഇരുടീമുകള്‍ക്കും ഗുണം ചെയ്തില്ല. 22 പോയിന്റോടെ ഒഡീഷ ഏഴാംസ്ഥാനത്തും രണ്ടു പോയിന്റ് പിറകിലായി ചെന്നൈ എട്ടാംസ്ഥാനത്തും തുടരുകയാണ്. 17 മല്‍സരങ്ങളില്‍ ആറെണ്ണത്തില്‍ ജയിച്ച ഒഡീഷ നാലെണ്ണത്തില്‍ സമനില വഴങ്ങിയപ്പോള്‍ ഏഴെണ്ണത്തില്‍ പരാജയപ്പെടുകയായിരുന്നു. ചെന്നൈയാവട്ടെ 17 മല്‍സരങ്ങളില്‍ അഞ്ചെണ്ണത്തില്‍ വീതം ജയിക്കുകയും സമനില വഴങ്ങുകയും ചെയ്തു. ഏഴെണ്ണത്തിലാണ് ചെന്നൈ പരാജയം സമ്മതിച്ചത്.

2

സ്‌കോര്‍ സൂചിപ്പിക്കുന്നതു പോലെ വളരെ ആവേശകരമായിരുന്നു ഒഡീഷ- ചെന്നൈ പോരാട്ടം. രണ്ടാം പകുതിയില്‍ ഒഡീഷ പ്രതിരോധത്തിലാണ് കൂടുതല്‍ മികച്ചുനിന്നത്. ചെന്നൈയാവട്ടെ ഗോളിനായി നിരന്തരം റെയ്ഡ് നടത്തിക്കൊണ്ടിരിക്കുകയും ചെയ്തു. ക്രിസ്റ്റിയനിലൂടെ ഒഡീഷയാണ് രണ്ടാംപകുതിയില്‍ ലീഡ് നേടിയതെങ്കിലും വാല്‍സ്‌കിസിലൂടെ ചെന്നൈ അര്‍ഹിച്ച സമനില കൈക്കലാക്കുകയും ചെയ്തു.

ചെന്നൈയുടെ തുടക്കം ഉജ്ജ്വലായിരുന്നു. കളിയാരംഭിച്ച് രണ്ടാം മിനിറ്റില്‍ത്തന്നെ അവര്‍ ലീഡ് സ്വന്തമാക്കി. സെറ്റ് പീസിനൊടുവിലായിരുന്നു ഈ ഗോള്‍. ബോക്‌സിനു പുറത്തു സെന്ററില്‍ വച്ച് ചെന്നൈയ്ക്കു അനുകൂലമായി ഫ്രീകിക്ക് ലഭിക്കുകയായിരുന്നു. നെറിയസ് വാല്‍സ്‌കിസിന്റെ കിക്ക് പ്രതിരോധ മതിലില്‍ തട്ടിത്തെറിച്ച ശേഷം ചെന്നൈ താരം വലതു ഭാഗത്തേക്കു പാസ് ചെയ്യുകയായിരുന്നു. മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന അലി ഗോളി മാത്രം മുന്നില്‍ നില്‍ക്കെ പന്ത് വലയുടെ മേല്‍ക്കൂരയിലേക്കു അടിച്ചുകയറ്റി (1-0).

പക്ഷെ ഒഡീഷ വിട്ടുകൊടുത്തില്ല 18ാം മിനിറ്റില്‍ അവര്‍ സമനില സ്വന്തമാക്കി. മികച്ചൊരു മുന്നേറ്റത്തില്‍ നിന്നായിരുന്നു അതിമനോഹരമായ ഗോള്‍. ജൊനാതസ് ക്രിസ്റ്റ്യനൊപ്പം പന്ത് കൈമാറി മുന്നേറിയാണ് ഹെര്‍ണാണ്ടസ് വലകുലുക്കിയത്. ബോക്‌സിനു പുറത്തു വച്ച് ക്രിസ്റ്റ്യനു ഹെര്‍ണാണ്ടസ് പാസ് നല്‍കി. പിന്നാലെ അദ്ദേഹം ഇതു ഹെര്‍ണാണ്ടസിനു മറിച്ചു നല്‍കി. ബോക്‌സിന് തൊട്ടരികില്‍ വച്ച് കിടിലനൊരു ഇടംകാല്‍ ഷോട്ടാണ് ഹെര്‍ണാണ്ടസ് പരീക്ഷിച്ചത്. മുഴുനീള ഡൈവ് ചെയ്ത ഗോളിക്കു തൊടാന്‍ പോലും അവസരം നല്‍കാതെ പന്ത് വലയില്‍ തുളഞ്ഞുകയറി. ആദ്യ പകുതിയില്‍ ലീഡിനായി ഒഡീഷയ്ക്കു ചില അവസരങ്ങള്‍ ലഭിച്ചെങ്കിലും മുതലാക്കാനായില്ല.

രണ്ടാം പകുതിയാരംഭിച്ച് ആറു മിനിറ്റിനകം ഒഡീഷ കളിയില്‍ ആദ്യമായി മുന്നിലെത്തിയ ബോക്‌സിനകത്തു വച്ച് ചെന്നൈ പ്രതിരോധത്തിനു വന്ന പിഴവില്‍ നിന്നായിരുന്നു ഈ ഗോള്‍. പന്ത് തട്ടിയെടുത്ത തോയ്ബ സിങ് ബോക്‌സിനു കുറുകെ ക്രോസ് ചെയ്തു. ക്രിസ്റ്റിയന്റെ ഹെഡ്ഡര്‍ ബ്ലോക്ക് ചെയ്‌തെങ്കിലും അപകടമൊഴിവായില്ല. ഗോള്‍ലൈനിന് തൊട്ടരികിലാണ് പന്ത് വീണത്. ഇതു ചെന്നൈയുടെ ആര്‍ക്കും തന്നെ ക്ലിയര്‍ ചെയ്യാനായില്ല. ഇതിനിടെ ക്രിസ്റ്റ്യന്‍ ക്ലോസ് റേഞ്ച് ഷോട്ടിലൂടെ പന്ത് വലയിലേക്കു അടിച്ചുകയറ്റി.

69ാം മിനിറ്റില്‍ ചെന്നൈ ഗോള്‍ മടക്കി. റഹീം അലിയായിരുന്നു ഗോളിനു വഴിയൊരുക്കിയത്. ഒഡീഷ ബോക്‌സിനകത്തു നിന്നും ഇടതു വിങില്‍ വച്ച് അലി ക്രോസ് നല്‍കുകയായിരുന്നു. മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന വാല്‍സ്‌കിസ് തകര്‍പ്പനൊരു ഹെഡ്ഡറിലൂടെ വലകുലുക്കുകയായിരുന്നു. വാല്‍സ്‌കിസിനെ മാത്രമല്ല അലിയെയും മാര്‍ക്ക് ചെയ്യാന്‍ ഒഡീഷ താരങ്ങള്‍ക്കായില്ല. ഗോള്‍കീപ്പറക്കം എല്ലാവരും കാഴ്ചക്കാരായി നില്‍ക്കെയാണ് അലിയുടെ ക്രോസും വാല്‍സ്‌കിസിന്റെ ഹെഡ്ഡറും വന്നത്.

Story first published: Wednesday, February 16, 2022, 22:14 [IST]
Other articles published on Feb 16, 2022
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+