For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL 2021-22: ബെംഗളൂരു വിജയവഴിയില്‍, ചെന്നൈയെ തകര്‍ത്തുവിട്ടു

4-2നാണ് ബെംഗളൂരുവിന്റെ വിജയം

1

വാസ്‌കോ: ഐഎസ്എല്ലില്‍ തുടര്‍ച്ചയായ തിരിച്ചടികള്‍ക്കു ബ്രേക്കിട്ട് മുന്‍ ജേതാക്കളായ ബെംഗളൂരു എഫ്‌സി വിജയവഴിയില്‍. തിലക് മൈതാന്‍ സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ മറ്റൊരു മുന്‍ ചാംപ്യന്‍മാരായ ചെന്നൈയ്ന്‍ എഫ്‌സിയെയാണ് ബെംഗളൂരു ഞെട്ടിച്ചത്. രണ്ടിനെതിരേ നാലു ഗോളുകള്‍ക്കായിരുന്നു ബെംഗളൂരുവിന്റെ വിജയം. ക്ലെയ്റ്റന്‍ സില്‍വ (39ാം മിനിറ്റ്), അലന്‍ കോസ്റ്റ (43), ഉദാന്ത സിങ് (70), പ്രതീക് ചൗധരി (74) എന്നിവരാണ് ബെംഗളൂരുവിന്റെ സ്‌കോറര്‍മാര്‍. ചെന്നൈയുടെ ഗോളുകള്‍ മടക്കിയത് മിര്‍ലാന്‍ മ്യുര്‍സേവ് (4), റഹീം അലി (49) എന്നിവരായിരുന്നു.

ഒമ്പതു മല്‍സരങ്ങളില്‍ നിന്നും സീസണിലെ രണ്ടാമത്തെ മാത്രം വിജയമാണ് ബെംഗളൂരു സ്വന്തമാക്കിയത്. ഏഴു മല്‍സരങ്ങള്‍ നീണ്ട വിജയത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് ബെംഗളൂരു അവസാനിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ മാസം 11ന് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ 4-2നു തോല്‍പ്പിച്ച ശേഷം അവര്‍ വിജയമറിഞ്ഞിട്ടില്ല. അന്നത്തെ മാര്‍ജിനില്‍ തന്നെയാണ് ബെംഗളൂരു ഇന്നു ചെന്നൈയെയും തകര്‍ത്തുവിട്ടത് എന്നതു ശ്രദ്ധേയമാണ്.

2

ചെന്നൈയ്‌ക്കെതിരായ വിജയത്തോടെ 11 ടീമുകളുടെ ലീഗില്‍ 10ാംസ്ഥാനത്തായിരുന്ന ബെംഗളൂരു രണ്ടു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി എട്ടാംസ്ഥാനത്തേക്കു കയറുകയും ചെയ്തു. ഈ വര്‍ഷത്തെ അവസാനത്തെ മല്‍സരം കൂടിയായിരുന്നു ബെംഗളൂരു- ചെന്നൈ പോരാട്ടം. അടുത്ത രണ്ടു ദിവസം മല്‍സരങ്ങളില്ല. ഞായറാഴ്ച ഡബിള്‍ ഹെഡ്ഡറാണുള്ളത്. രാത്രി 7.30ന് നടക്കുന്ന ആദ്യ കളിയില്‍ മിന്നുന്ന ഫോമിലുള്ള കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ഗോവയുമായി ഏറ്റുമുട്ടും. രാത്രി 9.30ന് ജംഷഡ്പൂര്‍ എഫ്‌സി ചെന്നൈയ്ന്‍ എഫ്‌സിയെ നേരിടും.

ചെന്നൈ 3-5-2 എന്ന ഫോര്‍മേഷനിലും ബെംഗളൂരു 4-3-3 എന്ന ഫോര്‍മേഷനിലുമായിരുന്നു ഇറങ്ങിയത്. കളി തുടങ്ങി നാലാം മിനിറ്റില്‍ തന്നെ ചെന്നൈ മുന്നിലെത്തി. മികച്ചൊരു മുന്നേറ്റത്തില്‍ നിന്നായിരുന്നു ഈ ഗോള്‍. സ്വന്തം ഹാഫില്‍ നിന്നും ബെംഗളൂരു പ്രതിരോധത്തിനു മുകളിലൂടെ ജര്‍മന്‍പ്രീത് സിങ് നീട്ടി നല്‍കിയ ബോള്‍ ഇടതു വിങില്‍ നിന്നും മ്യുര്‍സേവ് പിടിച്ചെടുത്തു. ഓഫ് സൈഡ് കെണിയില്‍പ്പെതെ ഒറ്റയ്ക്കു പന്തുമായി ഇടതു മൂലയിലൂടെ ബോക്‌സിലേക്കു കയറിയ അദ്ദേഹം തടയാനെത്തിയ ചെന്നൈ താരത്തെ വെട്ടിയൊഴിഞ്ഞ ശേഷം വലംകാല്‍ ഷോട്ടിലൂടെ നിറയൊഴിച്ചപ്പോള്‍ എല്ലാവരും നിസ്സഹായരായിരുന്നു.

3

തുടര്‍ന്നും ചെന്നൈ തന്നെയായിരുന്നു മികച്ച ടീം. ലീഡുയര്‍ത്താന്‍ അവര്‍ ബെംഗളുരു ബോക്‌സിലേക്കു റെയ്ഡുകള്‍ നടത്തിക്കൊണ്ടിരുന്നു. പക്ഷെ ലഭിച്ച അവസരങ്ങള്‍ ഗോളാക്കി മാറ്റുന്നതില്‍ അവര്‍ പരാജയപ്പെട്ടു. ഗോള്‍കീപ്പറുടെ ചില മികച്ച സേവുകളും ചെന്നൈയ്ക്കു രണ്ടാം ഗോള്‍ നിഷേധിച്ചു. 39ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ ബെംഗളൂരു സമനില കൈക്കലാക്കി. ബോക്‌സിനു പുറത്തു നിന്നും മലയാളി താരം ആഷിഖ് കുരുണിന്‍ തൊടുത്ത ഷോട്ട് ചെന്നൈ താരം ജെറി ലാലിന്‍സുവാലയുടെ കൈകൡ തട്ടിയതിനെ തുടര്‍ന്ന് റഫറി പെനല്‍റ്റി സ്‌പോട്ടിലേക്കു വിരല്‍ ചൂണ്ടി. ക്ലെയ്റ്റണ്‍ സില്‍വ പെനല്‍റ്റി അനായാസം ഗോളാക്കി മാറ്റുകയും ചെയ്തു.

43ാം മിനിറ്റില്‍ സെറ്റ് പീസിനൊടുവില്‍ ബെംഗളൂരു ആദ്യമായി കളിയില്‍ ലീഡ് നേടി. ഇടതു മൂലയില്‍ നിന്നുുള്ള ക്ലെയ്റ്റന്‍ സില്‍വയുടെ കോര്‍ണര്‍ കിക്ക് കോസ്റ്റയുടെ തോളില്‍ തട്ടിയ ശേഷം വലയില്‍ കയറുകയായിരുന്നു. പക്ഷെ ചെന്നൈ വിട്ടുകൊടുത്തില്ല. രണ്ടാംപകുതിയാരംഭിച്ച് നാലു മിനിറ്റിനുള്ളില്‍ അവര്‍ 2-2ന് സമനില പിടിച്ചുവാങ്ങി. ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സന്ധുവിന്റെ വലിയ പിഴവാണ് ഗോളില്‍ കലാശിച്ചത്. ഇടതു വിങിലൂടെ ബോക്‌സിനുള്ളിലേക്കു കയറിയ ശേഷം മ്യുര്‍സേവ് നല്‍കിയ താഴ്ന്ന ക്രോസില്‍ റഹീം അലിയുടെ ഷോട്ട് ദുര്‍ബലമായിരുന്നു. സന്ധുവിന് അനായാസം പിടിക്കാമായിരുന്നതായിരുന്നു ഇത്. പക്ഷെ അദ്ദേഹത്തിന്റെ കൈകളില്‍ നിന്നും വഴുതിപ്പോയ പന്ത് അകത്തേക്കു കയറി.

70ാം മിനിറ്റില്‍ ബെംഗളൂരു 3-2ന് വീണ്ടും മുന്നില്‍ കയറി. ഇടതുവിങിലൂടെയുള്ള അതിവേഗ നീക്കത്തിനൊടുവിലായിരുന്നു ഗോള്‍. ഡാനിഷ് ഫറൂഖ് ബോക്‌സിനു കുറുകെ നല്‍കിയ താഴ്ന്ന ക്രോസ് വലതു വിങിലൂടെ ഓടിക്കയറിയ ഉദാന്തയ്ക്കാണ് ലഭിച്ചത്. മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന അദ്ദേഹം തകര്‍പ്പനൊരു വലംകാല്‍ ഗ്രൗണ്ട് ഷോട്ടിലൂടെ നിറയൊഴിക്കുകയും ചെയ്തു. നാലു മിനിറ്റിനകം വിജയമുറപ്പാക്കിക്കൊണ്ട് പ്രതീക് ബെംഗളൂരുവിന്റെ നാലാം ഗോളും നേടി. ഗോളി വിശാല്‍ കെയ്ത്തിന്റെ പിഴവില്‍ നിന്നായിരുന്നു ഇത്. വലതു മൂലയില്‍ നിന്നുള്ള കോര്‍ണര്‍ കിക്ക് കെയ്ത്തിന്റെ കൈപ്പിടിലൊതുങ്ങാതെ തെറിച്ചുപോയപ്പോള്‍ പ്രതീക് ക്ലോസ്‌റേഞ്ച് ഇടംകാല്‍ ഷോട്ടിലൂടെ പന്ത് വലയിലേക്കു തട്ടിയടുകയായിരുന്നു.

Story first published: Thursday, December 30, 2021, 22:15 [IST]
Other articles published on Dec 30, 2021
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+