Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2021-22: ആറു ഗോള്‍ ത്രില്ലര്‍- തോല്‍ക്കാന്‍ മനസ്സില്ലാതെ ബെംഗളൂരുവും എടിക്കെയും (3-3)

1

ബാംബൊലിം: ഐഎസ്എല്ലില്‍ മുന്‍ ചാംപ്യന്‍മാര്‍ തമ്മിലുള്ള ത്രില്ലര്‍ സമനിലയില്‍ കലാശിച്ചു. അടിയും തിരിച്ചടിയുമെല്ലാം കണ്ട പോരാട്ടത്തില്‍ ബെംഗളൂരു എഫ്‌സിയും എടിക്കെ മോഹന്‍ ബഗാനും മൂന്നു ഗോളുകള്‍ വീതം നേടി പോയിന്റ് പങ്കുവയ്ക്കുകയായിരുന്നു. ആദ്യപകുതിയില്‍ 2-2ന് ഒപ്പത്തിനൊപ്പം നിന്ന രണ്ടു ടീമുകളും രണ്ടാം പകുതിയില്‍ ഓരോ ഗോളുകള്‍ വീതമടിച്ച് സമനില സമ്മതിക്കുകയായിരുന്നു.

സില്‍വ ക്ലെയ്റ്റണ്‍ (18ാം മിനിറ്റ്), ഡാനിഷ് ഫരൂഖ് ഭട്ട് (26), പ്രിന്‍സ് വിന്നി ഇബാറ (73) എന്നിവരാണ് ബെംഗളൂരുവിന്റെ സ്‌കോറര്‍മാര്‍. സുഭാശിഷ് ബോസ് (14), ഹ്യൂഗോ ബൗമസ് (38), റോയ് കൃഷ്ണ (58) എന്നിവര്‍ എടിക്കെയ്ക്കു വേണ്ടിയും ലക്ഷ്യം കാണുകയായിരുന്നു. ബോള്‍ പൊസെഷനിലും ഗോള്‍ ഷോട്ടുകളിലും നേരിയ മുന്‍തൂക്കം ബെംഗളൂരുവിനായിരുന്നു. അവര്‍ 52 ശതമാനം ബോള്‍ കൈവശം വച്ചപ്പോള്‍ എടിക്കെയുടെ പൊസെന്‍ 48 ശതമാനയിരുന്നു. ബെംഗളൂരു 17ഉം എടിക്കെ 15ഉം ഷോട്ടുകളാണ് ഗോളിലേക്കു പരീക്ഷിച്ചത്.

2

പോയിന്റ് പട്ടികയില്‍ ആറു മല്‍സരങ്ങളില്‍ നിന്നും രണ്ടു വീതം ജയവും സമനിലയും തോല്‍വിയുമടക്കം എട്ടു പോയിന്റോടെ എടിക്കെ ആറാംസ്ഥാനത്താണ്. ബെംഗളൂരു ഒമ്പതാംസ്ഥാനത്താണ്. ഏഴു മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമേ ബെംഗളൂരു ജയിച്ചിട്ടുള്ളൂ. നാലു കളികളില്‍ തോല്‍വിയേറ്റുവാങ്ങിയപ്പോള്‍ രണ്ടെണ്ണത്തില്‍ സമനിലയും വഴങ്ങി.

13ാം മിനിറ്റില്‍ ബോസിന്റെ ഗോളില്‍ എടിക്കെയാണ് ഗോള്‍വേട്ടയ്ക്കു തിരികൊളുത്തിയത്. വലതു മൂലയില്‍ നിന്നുള്ള ബൗമസിന്റെ കോര്‍ണര്‍ കിക്ക് തകര്‍പ്പനൊരു ഹെഡ്ഡറിലൂടെ ബോസ് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. അഞ്ചു മിനിറ്റിനകം ബെംഗളൂരു ഗോള്‍ മടക്കി. ഇടതു വിങിലൂടെ ബോക്‌സിലേക്കു കയറിയ ക്ലെയ്റ്റണ്‍ സില്‍വയെ ലിസ്റ്റണ്‍ കൊളാക്കോ ഫൗള്‍ ചെയ്തതിനെ തുടര്‍ന്നു ലഭിച്ച പെനല്‍റ്റി സില്‍വ അനായാസം ഗോളാക്കി മാറ്റി.

3

23ാം മിനിറ്റില്‍ ഡാനിഷ് ഫറൂഖിന്റെ ഗോളില്‍ ബെംഗളൂരു 2-1ന് മുന്നില്‍ കടന്നു. സില്‍വയുടെ കോര്‍ണര്‍ കിക്കില്‍ നിന്നും ഫറൂഖിന്റെ ഹെഡ്ഡര്‍ പോസ്റ്റില്‍ തട്ടിയ ശേഷം വലയ്ക്കുള്ളിലേക്കു കയറിയപ്പോള്‍ ഗോളിക്കു കാഴ്ചക്കാരനായി നില്‍ക്കാനേ കഴിഞ്ഞുള്ളൂ. 38ാം മിനിറ്റില്‍ എടിക്കെ മല്‍സരത്തിലേക്കു തിരിച്ചുവന്നു. മധ്യനിരയില്‍ നിന്നും തുടങ്ങിയ നീക്കത്തില്‍ നിന്നായിരുന്നു ഗോള്‍. ബൗമസും കൃഷ്ണയും ചേര്‍ന്നു നടത്തിയ നീക്കം. ബെംഗളൂരു പ്രതിരോധത്തെ നിസ്സഹായരാക്കി കൃഷ്ണ ബോക്‌സിനുള്ളിലേക്കു നല്‍കിയ ത്രൂബോള്‍ ഗോളിക്കു തൊടാന്‍ അവസരം നല്‍കാതെ ബൗമസ് വലയിലേക്കു പ്ലേസ് ചെയ്തു.

58ാം മിനിറ്റില്‍ എടിക്കെ പെനല്‍റ്റിയിലൂടെ കളിയില്‍ വീണ്ടും ലീഡ് സ്വന്തമാക്കി. കോര്‍ണറിനൊടുവില്‍ കൃഷ്ണയെ പ്രിന്‍സ് ഇബാറ വലിച്ചു വീഴ്ത്തിയതിനെ തുടര്‍ന്ന് എടിക്കെയ്ക്കു പെനല്‍റ്റി അനുവദിക്കുകയായിരുന്നു. റോയ് കൃഷ്ണ പെനല്‍റ്റി അനായാസം ഗോളാക്കി മാറ്റുകയും ചെയ്തു. പക്ഷെ ബെംഗളൂരു വിട്ടുകൊടുത്തില്ല. 72ാം മിനിറ്റില്‍ ഇബാറയിലൂടെ ബെംഗളൂരു സമനില പിടിച്ചുവാങ്ങി. നേരത്തേ താന്‍ കാരണം എതിരാളികള്‍ക്കു ലഭിച്ച പെനല്‍റ്റിക്കു ഇബാറ പ്രായശ്ചിത്തം ചെയ്യുകയായിരുന്നു. വലതു മൂലയില്‍ നിന്നുള്ള റോഷന്‍ നവോറെമിന്റെ കോര്‍ണര്‍ കിക്ക് കരുത്തുറ്റ ഹെഡ്ഡറിലൂടെ ഇബാറ വലയ്ക്കുള്ളിലാക്കുകയും ചെയ്തു.

Story first published: Thursday, December 16, 2021, 21:50 [IST]
Other articles published on Dec 16, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+