For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL 2021-22: മുംബൈയ്ക്കു രക്ഷയില്ല, ബെംഗളൂരുവിനോടു നാണംകെട്ടു- ബ്ലാസ്‌റ്റേഴ്‌സ് ഹാപ്പി

ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കാണ് മുംബൈയുടെ തോല്‍വി

1

ഫറ്റോര്‍ഡ: ഐഎസ്എല്ലില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ സിറ്റി എഫ്‌സിയുടെ കഷ്ടകാലം തുടരുകയാണ്. സീസണില്‍ തുടര്‍ച്ചയായ അഞ്ചാമത്തെ കളിയിലും ജയം നേടാന്‍ മുംബൈയ്ക്കായില്ല. ഫറ്റോര്‍ഡ സ്‌റ്റേഡിയത്തില്‍ നടന്ന സീണിലെ 56ാമത് മല്‍സരതത്തില്‍ മുന്‍ ജേതാക്കളാട ബെംഗളൂരു എഫ്‌സിയോടു മുംബൈ നാണംകെട്ടു. പോയിന്റ് പട്ടികയില്‍ ആദ്യ അഞ്ചില്‍പ്പോലും ഇല്ലാതിരുന്ന ബെംഗളൂരു ലീഗിലെ രണ്ടാംസ്ഥാനക്കാരായ മുംബൈയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു മുക്കുകയായിരുന്നു. ആദ്യ പകുതിയില്‍ തന്നെ മൂന്നു ഗോളുകള്‍ മുംബൈയുടെ വലയിലെത്തിച്ച് ബെംഗളൂരു കളി വരുതിയിലാക്കിയിരുന്നു.

ഇരട്ടഗോളുകള്‍ നേടിയ പ്രിന്‍സ് ഇബാറയാണ് ബെംഗളൂരുവിന്റെ വിജയശില്‍പ്പി. 23, 45 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകള്‍. ആദ്യ ഗോള്‍ എട്ടാം മിനിറ്റില്‍ ഡാനിഷ് ഫറൂഖിന്റെ വകയായിരുന്നു. വിജയത്തോടെ ലീഗില്‍ ഒന്നാംസ്ഥാനത്തേക്കു കയറാനുള്ള അവസരം കൂടിയാണ് വന്‍ തോല്‍വിയോടെ മുംബൈ പാഴാക്കിയത്. മുംബൈയുടെ തോല്‍വിയില്‍ സന്തോഷിക്കുന്നത് കേരള ബ്ലാസ്‌റ്റേഴ്‌സാണ്. കാരണം മുംബൈ പരാജയപ്പെട്ടതോടെ ബ്ലാസ്‌റ്റേഴ്‌സ് ഒന്നാംസ്ഥാനം നിലനിര്‍ത്തിയിരിക്കുകയാണ്. ബ്ലാസ്‌റ്റേഴ്‌സിനും മുംബൈയ്ക്കും 17 പോയിന്റ് വീതമാണുള്ളത്. മികച്ച ഗോള്‍ശരാശരി ബ്ലാസ്‌റ്റേഴ്‌സിനെ ഒന്നാംസ്ഥാനക്കാരാക്കുകയായിരുന്നു. കഴിഞ്ഞ അഞ്ചു മല്‍സരങ്ങളില്‍ മൂന്നെണ്ണത്തില്‍ പരാജയപ്പെട്ട മുംബൈ രണ്ടെണ്ണത്തില്‍ സമനിലയും വഴങ്ങിയിരുന്നു. കഴിഞ്ഞ മാസം 19ന് കേരള ബ്ലാസ്റ്റേഴ്‌സിനോടേറ്റ 0-3ന്റെ കനത്ത തോല്‍വിയാണ് മുംബൈയുടെ താളം തെറ്റിച്ചത്. അതിനു ശേഷം മുംബൈയ്ക്കു ജയിക്കാനായിട്ടില്ല.

2

സ്‌കോര്‍ സൂചിപ്പിക്കുന്നതു പോലെ ഏകപക്ഷീയമായിരുന്നില്ല മല്‍സരം. മുംബൈയും കളിയില്‍ മികച്ച പ്രകടനമായിരുന്നു നടത്തിയത്. പക്ഷെ ലഭിച്ച ഗോളവസരങ്ങള്‍ മുതലാക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. ബെംഗളൂരു ആവട്ടെ ലഭിച്ച അവസരങ്ങള്‍ ഗോളാക്കി വിജയം വരുതിയിലാക്കുകയായിരുന്നു. രണ്ടാം മിനിറ്റില്‍ തന്നെ മുംബൈയ്ക്കു അക്കൗണ്ട് തുറക്കാനുള്ള സുവര്‍ണാവസരം ലഭിച്ചു. വലതു വിങില്‍ നിന്നും സഹതാരം നല്‍കിയ മനോഹരമായ ക്രോസ് കാസിയോ ഗബ്രിയേലിനു കൃത്യമായിരുന്നു. ക്ലോസ് റേഞ്ച് ഹെഡ്ഡര്‍ കാസിയോ തൊടുത്തെങ്കിലും അത് നേരെ ഗോളി ഗുര്‍പ്രീത് സന്ധുവിന്റെ കൈകളിലേക്കായിരുന്നു.

3

എട്ടാം മിനിറ്റില്‍ മുംബൈയെ ഞെട്ടിച്ചുകൊണ്ട് ബെംഗളൂരു അക്കൗണ്ട് തുറന്നു. വലതു വിങിലൂടെ പന്തുമായി ക്ലെയ്റ്റണ്‍ സില്‍വ ബോക്‌സിലേക്കു കയറിയെങ്കിലും ടാക്ലിങിന് ഇരയായി വീണു. പന്ത് ബോക്‌സിന് തൊട്ടു പുറത്തുനിന്ന ഡാനിഷിന്റെ കാലിലേക്കാണ് വന്നത്. സമയം പാഴാക്കാതെ തകര്‍പ്പനൊരു ഫസ്റ്റ് ടൈം ഇടംകാല്‍ ഷോട്ടിലൂടെ ഡാനിഷ് പന്ത് വലയിലേക്കു അടിച്ചുകയറ്റി. 23ാം മിനിറ്റില്‍ മുംബൈയുടെ നില കൂടുതല്‍ പരുങ്ങലിലാക്കി ബെംഗളൂരു ലീഡുയര്‍ത്തി. ബോക്‌സിനകത്തേക്കു വന്ന ബോള്‍ ക്ലിയര്‍ ചെയ്യുന്നതില്‍ മുംബൈയ്ക്കു വന്ന പിഴവാണ് ഗോളില്‍ കലാശിച്ചത്. വലതു വിങില്‍ നിന്നും റോഷന്‍ നവോറെ അളന്നുമുറിച്ച് ബോക്‌സിനു കുറുകെ നല്‍കിയ ഇന്‍സ്വിങ് ക്രോസ് ഇബാറ കരുത്തുറ്റ ഹെഡ്ഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു.

ആദ്യപകുതി തീരാന്‍ തൊട്ടുമുമ്പ് ഇബാറയിലൂടെ ബെംഗളൂരു മൂന്നാമത്തെ ഗോളും നേടി. തിനും ചരടുവലിച്ചത് റോഷനായിരുന്നു. രണ്ടാമത്തെ ഗോള്‍ റോഷന്റെ ക്രോസില്‍ നിന്നായിരുന്നെങ്കില്‍ ഇത്തവണ സെറ്റ് പീസില്‍ നിന്നായിരുന്നുവെന്നു മാത്രം. വലതു മൂലയില്‍ നിന്നുള്ള റോഷന്റെ കോര്‍ണര്‍ കിക്ക് മുംബൈ താരം മൊര്‍ത്താജദ ഫാളിനേക്കാള്‍ ഉയര്‍ന്നു ചാടി ഇബാറ വലയിലേക്കു ഹെഡ്ഡ് ചെയ്യുകയായിരുന്നു. ഇതോടെ 3-0ന്റെ മികച്ച ലീഡുമായി ആദ്യപകുതി അവസാനിപ്പിക്കാന്‍ ബെംഗളൂരു സാധിക്കുകയും ചെയ്തു. രണ്ടാംപകുതിയില്‍ ഗോള്‍ മടക്കാന്‍ പല അവസരങ്ങളും മുംബൈയ്ക്കു ലഭിച്ചു. പക്ഷെ അവയൊന്നും ഗോളാക്കാന്‍ അവര്‍ക്കായില്ല. ഒരു തവണ ഗോള്‍ പോസ്റ്റും അവര്‍ക്കു വില്ലനായി മാറി. 66ാം മിനിറ്റിലായിരുന്നു ലാലെങ്മാവിയയുടെ തകര്‍പ്പനൊരു വലംകാല്‍ ഷോട്ട് എല്ലാവരെയും കാഴ്ചക്കാരാക്കിയെങ്കിലും വലതു പോസ്റ്റില്‍ ഇടിച്ച് തെറിച്ചത്.

Story first published: Monday, January 10, 2022, 21:58 [IST]
Other articles published on Jan 10, 2022
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+