For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL 2021-22: ബെംഗളൂരുവും ഈസ്റ്റ് ബംഗാളും ബലാബലം, മല്‍സരം 1-1ന് സമനിലയില്‍

സീസണില്‍ ഒരു മല്‍സരം പോലും ബംഗാള്‍ ജയിച്ചിട്ടില്ല

1

ബാംബൊലിം: ഐഎസ്എല്ലില്‍ മുന്‍ ജേതാക്കളായ ബെംഗളൂരു എഫ്‌സിയും പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ഈസ്റ്റ് ബംഗാളും തമ്മിലുള്ള മല്‍സരം സമനിലയില്‍ കലാശിച്ചു. ബാംബൊലിം സ്‌റ്റേഡിയത്തില്‍ നടന്ന 49ാമത് മല്‍സരത്തില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി പോയിന്റ് പങ്കുവയ്ക്കുകയായിരുന്നു. തോങ്കോസിം ഹവോകിപ്പിന്റെ ഗോളില്‍ 28ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാളാണ് ആദ്യം മുന്നിലെത്തിയത്. 55ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാള്‍ താരം സൗരവ് ദാസിന്റെ സെല്‍ഫ് ഗോളില്‍ ബെംഗളൂരു തോല്‍വിയൊഴിവാക്കുകയായിരുന്നു.

സീസണില്‍ തുടര്‍ച്ചയായി ഏഴു മല്‍സരങ്ങളില്‍ വിജയം നേടാനാവാതെ വിഷമിച്ച ബെംഗളൂരു തൊട്ടുമുമ്പത്തെ കളിയില്‍ ചെന്നൈയ്ന്‍ എഫ്‌സിയെ തകര്‍ത്ത് ഈ കാത്തിരിപ്പ് അവസാനിപ്പിച്ചിരുന്നു. മുന്‍ ജേതാക്കള്‍ കൂടിയായ ചെന്നൈയെ രണ്ടിനെതിരേ നാലു ഗോളുകള്‍ക്കായിരുന്നു ബെംഗളുരു കെട്ടുകെട്ടിച്ചത്. എന്നാല്‍ ഈ വിജയം തുടരാന്‍ ഈസ്റ്റ് ബംഗാള്‍ അവരെ അനുവദിച്ചില്ല. 10 മല്‍സരങ്ങളില്‍ നിന്നും രണ്ടു ജയവും നാലു വീതം സമനിലയും തോല്‍വിയുമടക്കം 10 പോയിന്റുമായി ബെംഗളൂരു ലീഗില്‍ എട്ടാംസ്ഥാനത്താണ്.

ഈസ്റ്റ് ബംഗാളാവാട്ടെ ലീഗില്‍ അവസാന സ്ഥാനത്തു തന്നെ തുടരുകയാണ്. സീസണില്‍ ഒരു മല്‍സരം പോലും അവര്‍ക്കു ഇനിയും വിജയിക്കാനായിട്ടില്ല. ഒമ്പതു മല്‍സരങ്ങളില്‍ അഞ്ചെണ്ണത്തില്‍ സമനില വഴങ്ങിയ ഈസ്റ്റ് ബംഗാള്‍ നാലെണ്ണത്തില്‍ പരാജയപ്പെടുകയും ചെയ്തു.

2

ആദ്യപകുതിയില്‍ ഈസ്റ്റ് ബംഗാളായിരുന്നു മികച്ച ടീമെങ്കില്‍ രണ്ടാംപകുതിയില്‍ ബെഗളൂരുവിനായിരുന്നു മുന്‍തൂക്കം. 10ാം മിനിറ്റില്‍ സെറ്റ് പീസില്‍ നിന്നും ബംഗാളിനു ലീഡുയര്‍ത്താന്‍ അവസരം. പക്ഷെ ബോക്‌സിലേക്കു താഴ്ന്നിറങ്ങിയ അപകടകരമായ ഫ്രീകിക്ക് ബെംഗളൂരു ഗോളി ഗുര്‍പ്രീത് സിങ് സന്ധു ചാടിയുയര്‍ന്ന് തട്ടിയകറ്റുകയായിരുന്നു. 20ാം മിനിറ്റില്‍ ബംഗാളിന് ലീഡ് നേടാന്‍ വണ്ടും മികച്ചൊരു അവസരം. പക്ഷെ ബോക്‌സിനകത്തു വച്ച് ലഭിച്ച അവസരം വലയിലേക്കു തൊടുക്കാന്‍ ഈസ്റ്റ് ബംഗാള്‍ താരങ്ങള്‍ക്കായില്ല. ബംഗാളിന്റെ മൂന്നു താരങ്ങളെ തടയാന്‍ ബെംഗളൂരുവിന്റെ രണ്ടു പേരും ഗോളിയും മാത്രമം ബോക്‌സിലുണ്ടായിരുന്നുള്ളൂ. പക്ഷെ സുവര്‍ണാവസരം മുതലെടുക്കാന്‍ ബംഗാളിനായില്ല.

3

28ാം മിനിറ്റില്‍ സെറ്റ് പീസില്‍ നിന്നും ബംഗാള്‍ അക്കൗണ്ട് തുറന്നു. വലതു വിങില്‍ നിന്നുള്ള വാഹെംബാങ് ലുവാങിന്റെ ഫ്രീകിക്കില്‍ നിന്നായിരുന്നു ഈ ഗോള്‍. ബോക്‌സിലേക്കു താഴ്ന്നിറങ്ങിയ മനോഹരമായ ഫ്രീകിക്ക് ഹവോക്കിപ്പ് മികച്ചൊരു ഹെഡ്ഡറിലൂടെ വലയിലേക്കു വഴി കാണിക്കുകയായിരുന്നു. ഗോള്‍കീപ്പര്‍ സന്ധു ഡൈവ് ചെയ്‌തെങ്കിലും പന്ത് അപ്പോഴേക്കും വലതുമൂലയില്‍ കയറിയിരുന്നു. 37ാം മിനിറ്റില്‍ ബെംഗളുരുവിന് സമനില നേടാന്‍ അവസരം. ഇടതു മൂലയില്‍ നിന്നുള്ള ലാല്‍റിന്‍ലിയാന നാംറ്റെയുടെ ഫ്രീകിക്ക് ഫസ്റ്റ് പോസ്റ്റിന് അരികില്‍ നിന്നും ഹെഡ്ഡറിലൂടെ വലയിലേക്കു വഴി കാണിക്കാന്‍ ഡാനിയേല്‍ ചുക്കു ശ്രമിച്ചെങ്കിലും നേരിയ വ്യത്യാസത്തില്‍ പുറത്തേക്കു പോവുകയായിരുന്നു.

ആദ്യപകുതി 1-0ന്റെ ലീഡുമായി തന്നെ അവസാനിപ്പിക്കാന്‍ ഈസ്റ്റ് ബംഗാളിനു സാധിച്ചു. രണ്ടാം പകുതിയില്‍ അറ്റാക്കിങ് ഗെയിമായിരുന്നു തുടക്കം മുതല്‍ ബെംഗളൂരു പുറത്തെടുത്തത്. ഗോള്‍ മടക്കാന്‍ അവര്‍ കിണഞ്ഞു ശ്രമിച്ചുകൊണ്ടിരുന്നു. ഇതോടെ ഈസ്റ്റ് ബംഗാള്‍ പ്രതിരോധത്തിലേക്കു വലിഞ്ഞു. 55ാം മിനിറ്റില്‍ സെല്‍ഫ് ഗോളിലൂടെ ബെംഗളൂരു സമനില കൈക്കലാക്കി. വലതു വിങില്‍ നിന്നും റോഷന്‍ നവോറെം ബോക്‌സിനു കുറുകെ ചെത്തിയിട്ട ക്രോസ് ഹെഡ് ചെയ്യാനുള്ള ബംഗാള്‍ താരം സൗരവിന്റെ ശ്രമം ദുരന്തത്തില്‍ കലാശിക്കുകയായിരുന്നു. ഗോള്‍കീപ്പറുടെ കൈകള്‍ക്കിടയിലൂടെയാണ് പന്ത് വലയിലേക്കു ഉരുണ്ട്കയറിയത്.

66ാം മിനിറ്റില്‍ ബെംഗളൂരു ലീഡ് നേടാനുള്ള നല്ലൊരു അവസരം പാഴാക്കി. വലതു വിങില്‍ നിന്നും ബോക്‌സിലേക്കിറങ്ങിയ ഫ്രീകിക്കില്‍ നിന്നും പ്രിന്‍സ് ഇബാറയുടെ ക്ലോസ് റേഞ്ച് ഹെഡ്ഡര്‍ പക്ഷെ ക്രോസ് ബാറിനു മുകളിലൂടെ പുറത്തുപോവുകയായിരുന്നു.

Story first published: Tuesday, January 4, 2022, 23:37 [IST]
Other articles published on Jan 4, 2022
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+