Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2021-22: ഇഞ്ചുറി ടൈമില്‍ രണ്ടു ഗോള്‍, കൊല്‍ക്കത്തന്‍ ഡെര്‍ബിയില്‍ ബംഗാളിനെ തുരത്തി എടിക്കെ

1

ഫറ്റോര്‍ഡ: ഐഎസ്എല്ലിലെ ആവേശകരമായ കൊല്‍ക്കത്തന്‍ ഡെര്‍ബിയില്‍ എടിക്കെ മോഹന്‍ ബഗാനു തകര്‍പ്പന്‍ ജയം. എസ്‌സി ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് എടിക്കെ കെട്ടുകെട്ടിച്ചത്. ഒരു ഗോളിനു പിന്നിട്ടുനിന്ന ശേഷമായിരുന്നു എടിക്കെയുടെ ഗംഭീര മടങ്ങിവരവ്. 90ാം മിനിറ്റ് വരെ മല്‍സരം 1-1നു സമനിലയില്‍ കലാശിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചത്. പക്ഷെ ഇടിത്തീപോലെയാണ് ഇഞ്ചുറിടൈമില്‍ രണ്ടു തവണ ബംഗാളിന്റെ വല കുലുങ്ങിയത്. അമ്പരന്നു നില്‍ക്കുകയല്ലാതെ ഈസ്റ്റ് ബംഗാളിനു മറ്റൊന്നും ചെയ്യാനില്ലായിരുന്നു.

എടിക്കെയുടെ മൂന്നു ഗോളുകളും കിയാന്‍ ഗിരിയുടെ വകയായിരുന്നു. 64, 90+2, 90+3 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഹാട്രിക്ക് നേട്ടം. ബംഗാൡന്റെ സ്‌കോറര്‍ 56ാം മിനിറ്റില്‍ ഡാരെന്‍ സിഡോലായിരുന്നു. ഈ വിജയത്തോടെ എടിക്കെ ലീഗില്‍ നാലാംസ്ഥാനത്തേക്കു കയറിയിരിക്കുകയാണ്. നേരത്തേ എട്ടാമതായിരുന്ന അവര്‍ നാലു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ടോപ്പ് ഫോറിന്റെ ഭാഗമായത്.

2

പ്രതീക്ഷിക്കപ്പെട്ടതു പോലെ എടിക്കെ തന്നെയായിരുന്നു ആദ്യ പകുതിയില്‍ മികച്ച ടീം. ആക്രമണം നടത്തിയപ്പോഴെല്ലാം തന്നെ അവര്‍ അപകടകാരികളുമായിരുന്നു. പക്ഷെ ഫൈനല്‍ തേര്‍ഡിലെ പിഴവുകള്‍ എടിക്കെയ്ക്കു ഗോള്‍ നിഷേധിച്ചു. ഹ്യൂഗോ ബൗമസായിരുന്നു എടിക്കെ നിരയില്‍ ഏറ്റവും മികച്ചുനിന്നത്. ടീമിന്റെ മുന്നേറ്റങ്ങള്‍ക്കെല്ലാം ചരടുവലിച്ചത് അദ്ദേഹമായിരുന്നു. കൊല്‍ക്കത്തന്‍ ഡെര്‍ബിയില്‍ എടിക്കെ 4-2-3-1 എന്ന കോമ്പിനേഷന്‍ പരീക്ഷിച്ചപ്പോള്‍ ഈസ്റ്റ് ബംഗാള്‍ 4-4-2 എന്ന ഫോര്‍മേഷനിലാണ് ടീമിനെ ഇറക്കിയത്.

അറ്റാക്കിങ് ഫുട്‌ബോളിലൂടെ തുടക്കം മുതല്‍ തന്നെ എടിക്കെ തങ്ങളുടെ നയം വ്യക്തമാക്കിയിരുന്നു. അഞ്ചാം മിനിറ്റില്‍ തന്നെ ഈസ്റ്റ് ബംഗാള്‍ ഗോളി അമരീന്ദര്‍ സിങിന് ആദ്യത്തെ സേവ് നടത്തത്തേണ്ടി വന്നു. മധ്യനിരയില്‍ നിന്നും അന്റോണിയോ പെറോസെവിച്ച് നല്‍കിയ പന്ത് ഡാരന്‍ സിഡോലിന്. ബോക്‌സിനകത്തു നിന്നും അദ്ദേഹം ഇതു ചിപ്പ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും അമരീന്ദര്‍ പന്ത് പിടിച്ചൊതുക്കിയതോടെ അപകടമൊഴിവായി. 15ാം മിനിറ്റിലാണ് ഈസ്റ്റ് ബംഗാള്‍ ഗോളിലേക്കു ആദ്യ ഷോട്ട് പരീക്ഷിക്കുന്നത്. ലോങ്‌റേഞ്ചറാണ് നവോറെം സിങ് തൊടുത്തത്. പക്ഷം അതു ലക്ഷ്യം കാണാതെ പുറത്തുപോവുകയായിരുന്നു.

3

25ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാളിനെ മുന്നിലെത്തിക്കാനുള്ള സുവര്‍ണാവസരം മാര്‍സെലോ റിബെയ്‌റോ നഷ്ടപ്പെടുത്തി. എടിക്കെ പ്രതിരോധത്തില്‍ വന്ന പിഴവില്‍ നിന്നായിരുന്നു ഈ ഗോള്‍. ടിരി ഹെഡ്ഡറിലൂടെ ക്ലിയര്‍ ചെയ്ത ബോള്‍ റിബെയ്‌റോയ്ക്കാണ് ലഭിച്ചത്. പന്തുമായി ബോക്‌സിനകത്തേക്കു കയറിയ അദ്ദേഹത്തിനു മുന്നില്‍ ഗോള്‍കീപ്പര്‍ മാത്രം. പക്ഷെ റിബെയ്‌റോ അവിശ്വസനീയമാം വിധം ഷോട്ട് പുറത്തേക്കടിച്ചു പാഴാക്കി. എടിയ്‌ക്കെട്ടു ഗോള്‍ നേടാന്‍ പിന്നീട് പല അവസരങ്ങള്‍ ലഭിച്ചെങ്കിലും ഒന്നു പോലും ലക്ഷ്യത്തിലെത്തിക്കാനായില്ല. ആദ്യ പകുതി ഗോള്‍രഹിതമായി തന്നെ കലാശിച്ചു.

56ാ മിനിറ്റില്‍ എടിക്കെയെ ഞെട്ടിച്ച് ഈസ്റ്റ് ബംഗാള്‍ മുന്നിലെത്തി. സെറ്റ് പീസില്‍ നിന്നായിരുന്നു ഈ ഗോള്‍. വലതു മൂലയില്‍ നിന്നും ടീമംഗം നല്‍കിയ കോര്‍ണര്‍ കിക്ക് സിഡോല്‍ വലയിലേക്കു വഴി തിരിച്ചുവിടുകയായിരുന്നു. 64ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാളിന്റെ പിഴവില്‍ നിന്നും കിയാന്‍ എടിക്കെയ്ക്കു സമനില സമ്മാനിച്ചു. ബോക്‌സിനകത്തു നിന്നും പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ ഈസ്റ്റ് ബംഗാളിനു പിഴച്ചപ്പോള്‍ കിയാന്‍ ഷോട്ടുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഇരുടീമുകളും കിണഞ്ഞു ശ്രമിച്ചുകൊണ്ടിരുന്നു. ഒടുവിലായിരുന്നു ഇഞ്ചുറി ടൈമില്‍ കിയാനിലൂടെ എടിക്കെയുടെ ഇരട്ടപ്രഹരം.

Story first published: Saturday, January 29, 2022, 21:49 [IST]
Other articles published on Jan 29, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+