Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2021-22: ചെന്നൈ കടന്ന് എടിക്കെയും സെമിയില്‍, ഇനി ബ്ലാസ്‌റ്റേഴ്‌സിന്റെ ഊഴം

1

ഫറ്റോര്‍ഡ: ഐഎസ്എല്ലിലെ 105ാം റൗണ്ടിലെ മുന്‍ ചാംപ്യന്‍മാര്‍ തമ്മിലുള്ള പോരാട്ടത്തില്‍ ചെന്നൈയ്ന്‍ എഫ്‌സിക്കെതിരേ എടിക്കെ മോഹന്‍ ബഗാനു ഏകപക്ഷീയമായ ഒരു ഗോളിന്റെ ജയം. ഇതോടെ എടിക്കെ സെമി ഫൈലിലേക്കു ടിക്കറ്റെടുക്കുകയും ചെയ്തു. ഇതോടെ സെമിയിലെത്തിയ ടീമുകള്‍ മൂന്നായിരിക്കുകയാണ്. ഹൈദരാബാദ് എഫ്‌സി, ജംഷഡ്പൂര്‍ എഫ്‌സി എന്നിവരാണ് നേരത്തേ സെമിയില്‍ കടന്ന ടീമുകള്‍. ഇനിയൊരു ടീമിനു കൂടിയാണ് ടിക്കറ്റ് ബാക്കിയുള്ളത്. ഇതു പിടിച്ചെടുത്താന്‍ കേരള ബ്ലാസ്‌റ്റേഴ്‌സും നിലവിലെ ചാംപ്യന്‍മാരായ മുംബൈ സിറ്റി എഫ്‌സിയുമാണ് രംഗത്തുള്ളത്. അവസാന റൗണ്ട് മല്‍സരത്തില്‍ ജയിക്കാനായാല്‍ ബ്ലാസ്റ്റേഴ്‌സ് സെമിയില്‍ കടക്കാം.

ആദ്യപകുതിയുടെ ഇഞ്ചുറിടൈമില്‍ റോയ് കൃഷ്ണ നേടിയ ഗോളിലാണ് എടിക്കെ നിര്‍ണായക വിജയവും സെമി ബെര്‍ത്തും കൈക്കലാക്കിയത്. എടിക്കെയുടെ സ്പാനിഷ് ഡിഫന്‍ഡര്‍ ടിരിയാണ് ഹീറോ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്. എടിക്കെയ്ക്കു ലീഗില്‍ ഇനിയൊരു മല്‍സരം കൂടി ബാക്കിയുണ്ട്. എന്നാല്‍ ചെന്നൈയുടെ ഈ സീസണിലെ മല്‍സരങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്.

2

ചെന്നൈയ്‌ക്കെതിരേ നേടിയ വിജയത്തോടെ 37 പോയിന്റോടെ ലീഗില്‍ രണ്ടാംസ്ഥാനത്തേക്കു കയറിയിരിക്കുകയാണ് എടിക്കെ. 19 മല്‍സരങ്ങൡ നിന്നും 10 ജയവും ഏഴു സമനിലയും രണ്ടു തോല്‍വിയുമാണ് അവരുടെ അക്കൗണ്ടിലുള്ളത്. ഇതേ പോയിന്റുള്ള ജംഷഡ്പൂരാണ് ലീഗില്‍ തലപ്പത്ത്. 35 പോയിന്റുമായി ഹൈദരാബാദ് മൂന്നാമത് നില്‍ക്കുന്നു. ഓരോ മല്‍സരം വീതം ബാക്കിയുള്ള ബ്ലാസ്‌റ്റേഴ്‌സ് (33), മുംബൈ (31) എന്നിവര്‍ നാലും അഞ്ചും സ്ഥാനങ്ങളിലുണ്ട്.

എടിക്കെ- ചെന്നൈ മല്‍സരത്തിലെ സ്റ്റാറ്റസ് പരിശോധിച്ചാല്‍ ഷോട്ടുകളുടെ കാര്യത്തിലും ഷോട്ട്‌സ് ഓണ്‍ ടാര്‍ഗറ്റിന്റെ കാര്യത്തിലും ചെന്നൈയ്ക്കാണ് മുന്‍തൂക്കം. 16 ഷോട്ടുകള്‍ അഞ്ചെണ്ണം ഓണ്‍ ടാര്‍ഗറ്റായിരുന്നു. മോഹന്‍ ബഗാന്റെ ഏഴു ഷോട്ടുകളില്‍ മൂന്നെണ്ണമായിരുന്നു ഗോളാവേണ്ടിയിരുന്നത്. എന്നാല്‍ എടിക്കെയ്ക്കു 56 ശതമാനം ബോള്‍ പൊസെഷനുണ്ടായിരുന്നു. ചെന്നൈ 44 ശതമാനമാണ് പന്ത് കൈവശം വച്ചത്.

ചെന്നൈയ്‌ക്കെതിരേ എടിക്കെയ്ക്കു തന്നെയായിരുന്നു മേല്‍ക്കൈ. ആദ്യപകുതിയില്‍ അവര്‍ വ്യക്തമായി മുന്‍തൂക്കം നേടിയപ്പോള്‍ രണ്ടാംപകുതിയിലാണ് ചെന്നൈ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചത്. പക്ഷെ സമനില പിടിച്ചുവാങ്ങാന്‍ അവര്‍ക്കു സാധിച്ചില്ല. കളി തുടങ്ങി രണ്ടാമത്തെ മിനിറ്റില്‍ തന്നെ എടിക്കെയ്ക്കു അക്കൗണ്ട് തുറക്കാനുള്ള സുവര്‍ണാവസരം ലഭിച്ചു. പക്ഷെ നിര്‍ഭാഗ്യം കൊണ്ടു മാത്രം അവര്‍ക്കു ലക്ഷ്യം കാണാനായില്ല. ജോണി കൗക്കൗയുടെ മനോഹരമായ ത്രൂബോള്‍ പിടിച്ചെടുത്ത് വലതു വിങിലൂടെ ബോക്‌സിലേക്കു കയറിയ ശേഷം റോയ് കൃഷ്ണ പായിച്ച ഷോട്ട് ഗോളിയെ മറികടന്നെങ്കിലും ഫസ്റ്റ് പോസ്റ്റില്‍ തട്ടി തിരിച്ചുവരികയായിരുന്നു.

ഗോള്‍ മടക്കാന്‍ ചെന്നൈയുടെ ഭാഗത്തു നിന്നും ചില നീക്കങ്ങള്‍ കണ്ടെങ്കിലും ഇവ ഹഗോള്‍കീപ്പര്‍ക്കു വെല്ലുവിളിയുയര്‍ത്തിയില്ല. ആദ്യപകുതിയുടെ ഇഞ്ചുറിടൈമില്‍ എടിക്കെ അക്കൗണ്ട് തുറന്നു. നേരത്തേ കളിയുടെ തുടക്കത്തില്‍ പോസ്റ്റില്‍ തട്ടിത്തൈറിച്ച ഗോള്‍ ശ്രമത്തിന്റെ റീപ്ലേ പോലെയായിരുന്നു ഇത്. ജോണി കൗക്കോയുടെ ത്രൂബോളുമായി വലതു വിങിലൂടെ കയറിയ ശേഷം റോയ് കൃഷ്ണ പായിച്ച ഷോട്ട് ഇത്തവണ പോസ്റ്റില്‍ ഇടിച്ചുതെറിക്കാതെ ഗോളിയെ നിസ്സഹായനാക്കി വലയില്‍ കയറുകയായിരുന്നു.

Story first published: Thursday, March 3, 2022, 21:58 [IST]
Other articles published on Mar 3, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+