For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL 2021-22: ബ്ലാസ്റ്റേഴ്‌സിന്റെ തുടക്കം പാളി, എടിക്കെയോടു തകര്‍ന്നു (2-4)

ബൗമസ് ഇരട്ടഗോളുകള്‍ നേടി

1

ഫറ്റോര്‍ഡ: ഐഎസ്എല്ലിന്റെ എട്ടാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിനു ദയനീയ തോല്‍വിയോടെ തുടക്കം. ഗോവയിലെ ഫറ്റോര്‍ഡയില്‍ നടന്ന സീസണിലെ ആദ്യ കളിയില്‍ മുന്‍ ചാംപ്യന്‍മാരായ എടിക്കെ മോഹന്‍ ബഗാന്‍ രണ്ടിനെതിരേ നാലു ഗോളുകള്‍ക്കു മഞ്ഞപ്പടയെ കെട്ടുകെട്ടിക്കുകയായിരുന്നു. പുതുതായി ടീമിലെത്തിയ ഫ്രഞ്ച് സൂപ്പര്‍ മിഡ്ഫീല്‍ഡല്‍ ഹ്യൂഗോ ബൗമസിന്റെ ഇരട്ടഗോളുകളാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ കഥ കഴിച്ചത്. മൂന്ന്, 39 മിനിറ്റുകളിലായിരുന്നു അദ്ദേഹത്തിന്റെ ഗോളുകള്‍. റോയ് കൃഷ്ണ (27), ലിസ്റ്റണ്‍ കൊളാക്കോ (50) എന്നിവരാണ് എടിക്കെയുടെ സ്‌കോറര്‍മാര്‍. ബ്ലാസ്റ്റേഴ്‌സിന്റെ ഗോളുകള്‍ മടക്കിയത് മലയാളി താരം സഹല്‍ അബ്ദുള്‍ സമദും (24) ജോര്‍ജ് ഡയസുമായിരുന്നു (69). ഹീറോ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത് ബൗമസായിരുന്നു.

ആവേശകരമായ മല്‍സരത്തില്‍ അര്‍ഹിച്ച വിജയം കൂടിയാണ് എടിക്കെ സ്വന്തമാക്കിയത്. അവരുടെ പന്തടക്കത്തിലും ആക്രമണത്തിനുമെതിരേ ബ്ലാസ്റ്റേഴ്‌സിനു മറുപടിയില്ലായിരുന്നു. വിസില്‍ മുഴങ്ങി മൂന്നാമത്തെ മിനിറ്റില്‍ തന്നെ ബ്ലാസ്റ്റേഴ്‌സിന്റെ വലകുലുങ്ങി. ലിസ്റ്റണിന്റെ പാസില്‍ നിന്നായിരുന്നു ബൗമസിന്റെ ഗോള്‍. ലിസ്റ്റണിന്റെ മൈനസ് പാസ് ബോക്‌സിനു പുറത്തു നിന്നും ബൗമസ് ബോക്‌സിനുള്ളിലേക്ക് തൊടുത്തു. ഗോള്‍കീപ്പര്‍ക്കു പന്തിന്റെ ദിശ മനസ്സിലാക്കുന്നതില്‍ പിഴവ് പറ്റിയപ്പോള്‍ പന്ത് വലയ്ക്കുള്ളില്‍ കയറി.

2

ഇതോടെ കളിക്ക് ചൂടുപിടിച്ചു. തുടക്കത്തില്‍ തന്നെയേറ്റ പ്രഹരം ബ്ലാസ്റ്റേഴ്‌സിനെ ഞെട്ടിച്ചു. എങ്കിലും ഗോള്‍ മടക്കാന്‍ അവര്‍ ചില മുന്നേറ്റങ്ങള്‍ നടത്തി. 24ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് സമനില കൈക്കലാക്കി. വലതു വിങില്‍ നിന്നും മറ്റൊരു മലയാളി താരമായ കെപി രാഹുല്‍ നല്‍കിയ ക്രോസ് നെഞ്ചു കൊണ്ടു തടുത്തിട്ട സഹല്‍ തകര്‍പ്പനൊരു വോളിയിലൂടെ ലക്ഷ്യം കാണുകയായിരുന്നു. എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ആഹ്ലാദം അധികം നീണ്ടില്ല. മൂന്നു മിനിറ്റിനുള്ളില്‍ ബ്ലാസ്‌റ്റേഴ്‌സ് ലീഡ്് തിരിച്ചുപിടിച്ചു. പെനല്‍റ്റിയില്‍ നിന്നായിരുന്നു ഗോള്‍. ബോളുമായി വലതു വിങിലൂടെ പറന്നെത്തിയ കൃഷ്ണയെ ബ്ലാസ്റ്റേഴ്‌സ് ഗോളി ആല്‍ബിന്‍ ഗോമസ് ഫൗള്‍ ചെയ്തതിനെ തുടര്‍ന്നായിരുന്നു പെനല്‍റ്റി. കിക്കെടുത്ത കൃഷ്ണ ഗോളിയെ എതിര്‍ ദിശയിലേക്കു വീഴ്ത്തി വലകുലുക്കുകയും ചെയ്തു.

3

32ം മിനിറ്റില്‍ ആദ്യ ഗോളിനു വഴിയൊരുക്കിയ രാഹുലിനെ പരിക്കു കാരണം നഷ്ടമായത് ബ്ലാസ്റ്റേഴ്‌സിനു അടുത്ത തിരിച്ചടിയായി. പകരക്കാരനായി മറ്റൊരു മലയാളി താരം കെ പ്രശാന്ത് കളത്തിലിറങ്ങുകയും ചെയ്തു. ഗോള്‍ മടക്കി കളിയിലേക്കു തിരിച്ചുവരാന്‍ ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കവെ 39ാം മിനിറ്റില്‍ ഒരിക്കല്‍ക്കൂടി സ്വന്തം വലകുലുങ്ങി. ബൗമസിന്റെ അസാധാരണ പന്തടക്കത്തിന്റെ ഷൂട്ടിങ് പാടവിന്റെയും നേര്‍ക്കാഴ്ചയായിരുന്നു ഈ ബോള്‍. ലോങ് ബോള്‍ ക്ലിയര്‍ ചെയ്യുന്നതില്‍ മലയാളി ഡിഫന്‍ഡര്‍ ബിജോയ്ക്കു പിഴച്ചപ്പോള്‍ തട്ടിയെടുത്ത ബൗമസ് വലതു വിങിലൂടെ ചാട്ടുളി കണക്കെ ബോക്‌സിലേക്കു പറന്നെത്തി. തടയാന്‍ ശ്രമിച്ച ബിജോയ് നില തെറ്റി വീഴുകയും ചെയ്തു. ഗോളി ആല്‍ബിന്റെ കാലുകള്‍ക്കിടയിലൂടെ പന്തിനെ ബൗമസ് ലക്ഷ്യത്തിലെത്തിച്ചു. 3-1ന്റെ മികച്ച ലീഡുമായാണ് എടിക്കെ ആദ്യ പകുതിയില്‍ കളംവിട്ടത്.

രണ്ടാംപകുതിയാരംഭിച്ച് അഞ്ചു മിനിറ്റിനകം ബ്ലാസ്റ്റേഴിസിനു മേല്‍ എടിക്കെ അടുത്ത ആണിയുമടിച്ചു. കൃഷ്ണ ബോക്‌സിനു പുറത്തു നിന്ന ലിസ്റ്റണിനു ബോള്‍ മറിച്ചു നല്‍കി. ബോക്‌സിനു തൊട്ടരികില്‍ നിന്നും ലിസ്റ്റണ്‍ തൊടുത്ത കര്‍ലിങ് ഷോട്ട് വലയ്ക്കുള്ളില്‍ തുളഞ്ഞു കയറുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോളി ആല്‍ബിനും മറ്റു താരങ്ങള്‍ക്കും നോക്കുകുത്തികളായി നില്‍ക്കാനേ ആയുള്ളൂ. 69ം മിനിറ്റില്‍ ഡയസ് ബ്ലാസ്‌റ്റേഴ്‌സിന്റെ പരാജയഭാരം കുറിച്ച് ഡയസ് രണ്ടാമത്തെ ഗോള്‍ മടക്കി. അഡ്രിയാന്‍ ലൂണയുടെ പാസില്‍ നിന്നായിരുന്നു ഗോള്‍.

Photo credit

Story first published: Sunday, November 21, 2021, 8:11 [IST]
Other articles published on Nov 21, 2021
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+