
കരുത്ത്
ഐ ലീഗില്‍ മോഹന്‍ ബഗാനെ ചാംപ്യന്മാരാക്കിയ മുന്‍ കോച്ച് കിബു വിക്ക്യുനയാണ് ബ്ലാസ്‌റ്റേഴ്‌സിന് പുതിയ സീസണില്‍ തന്ത്രങ്ങളൊരുക്കുന്നത്. നിര്‍ഭയരായി, സ്വതന്ത്രരായി കളിക്കാന്‍ ആഗ്രഹിക്കുന്ന യുവ നിരയോടൊപ്പം പരിചയസമ്പത്തിനും പ്രാധാന്യം നല്‍കിയുള്ള ടീമിനെയാണ് വിക്ക്യുന ഒരുക്കിയിരിക്കുന്നത്.
മലയാളി താരം കെപി രാഹുല്‍, ജീക്ക്‌സണ്‍ സിങ്, നോങ്ഡാംബ നവോറെം എന്നിവരെ ഉദാഹരണമായെടുക്കാം. പ്രീസീസണില്‍ മികച്ച പ്രകടനമായിരുന്നു രാഹുലിന്റേത്. കഴിഞ്ഞ സീസണില്‍ തകര്‍പ്പന്‍ ഫോമില്‍ കളിച്ച താരമായിരുന്നു ജീക്‌സണ്‍. നവോറെമാവട്ടെ രാജ്യത്തെ ഏറ്റവും അപകടകാരിയായ യുവ വിങര്‍മാരില്‍ ഒരാളാണ്. കഴിഞ്ഞ സീസണില്‍ വിക്ക്യുന പരിശീലിപ്പിച്ച ബഗാനു വേണ്ടി ശ്രദ്ധേയമായ പ്രകടനം താരം നടത്തിയിരുന്നു.
മികച്ച യുവനിരയുടെ സാന്നിധ്യമുള്ളതിനാല്‍ തന്നെ ആകര്‍ഷകമായ, ആക്രമണോത്സുക ഫുട്‌ബോള്‍ ബ്ലാസ്‌റ്റേഴ്‌സില്‍ നിന്നും ഈ സീസണില്‍ പ്രതീക്ഷിക്കാം.
മുന്‍നിരയില്‍ ഗോളുകള്‍ അടിച്ചുകൂട്ടാന്‍ ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ ഗാരി ഹൂപ്പര്‍ തയ്യാറായി നില്‍ക്കുന്നുണ്ട്. പ്രതിരോധത്തിലേക്കു വന്നാല്‍ യൂറോപ്യന്‍ ഫുട്‌ബോളില്‍ പയറ്റിത്തെളിഞ്ഞ ബക്കാരി കോനെയടക്കമുള്ള വമ്പന്‍മാര്‍ ബ്ലാസ്റ്റേഴ്‌സിലുണ്ട്. അര്‍ജന്റീനയുടെ ഫക്യുന്‍ഡോ പെരേര, സ്പാനിഷ് മിഡ്ഫീല്‍ഡര്‍ വിസെന്റെ ഗോമസ് എന്നിവരും ബ്ലാസ്‌റ്റേഴ്‌സിനെ കൂടുതല്‍ സന്തുലിതമായ ടീമാക്കി മാറ്റുന്നു.

പോരായ്മകള്‍
അപ്രവചനീയതയാണ് ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ സീസണുകളിലെ പ്രകടനം വിലയിരുത്തുമ്പോള്‍ നമുക്ക് കാണാന്‍ സാധിക്കുക. ഇതു തന്നെയാണ് അവരുടെ വീക്ക്‌നെസും. ടീമിലെ കൂടുതല്‍ പേരും പുതിയ താരങ്ങളായതിനാല്‍ തന്നെ കളിക്കളത്തില്‍ ഒത്തിണക്കത്തോടെ അവര്‍ക്കു കളിക്കാനാവുമോയെന്നു കണ്ടു തന്നെ അറിയണം.
ഹൂപ്പര്‍ക്കു പരിക്കേറ്റാല്‍ പകരം മറ്റൊരു മികച്ച സ്‌ട്രൈക്കറെ ബ്ലാസ്‌റ്റേഴ്‌സിന് ചൂണ്ടിക്കാട്ടാനില്ല. പ്രതിരോധനിരയുടെ കാര്യമെടുത്താലും ഇങ്ങനെ തന്നെ. കോനെയ്‌ക്കോ കോസ്റ്റയ്‌ക്കോ പരിക്കേല്‍ക്കുകയാണെങ്കില്‍ അഭാവം നികത്താന്‍ ശേഷിയുള്ള പരിചയസമ്പന്നരായ മറ്റു താരങ്ങള്‍ ബ്ലാസ്റ്റേഴ്‌സില്‍ ഇല്ല. സെന്റര്‍ ബാക്ക് പൊസിഷനില്‍ പുതുതായെത്തിയ നിഷു കുമാര്‍, മലയാളി താരം അബ്ദുള്‍ ഹക്കു എന്നിവരിലൊരാള്‍ക്കായിരിക്കും നറുക്കുവീഴുക. എന്നാല്‍ ഇവരിലൊരാള്‍ക്കു പരിക്കേല്‍ക്കുകയോ, രണ്ടാമത്തേയാള്‍ക്കു സസ്‌പെന്‍ഷന്‍ നേരിടുകയോ ചെയ്താല്‍ ഈ പൊസിഷനില്‍ കളിപ്പിക്കാന്‍ മികച്ചൊരു താരം ബ്ലാസ്റ്റേഴ്‌സിന് ഇല്ല.

നിര്‍ണായക താരങ്ങള്‍
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നോര്‍വിച്ച് സിറ്റി, സ്‌കോട്ടിഷ് ലീഗില്‍ കെല്‍റ്റിക്ക് അടക്കമുള്ള ക്ലബ്ബുകള്‍ക്കായി ഗോളുകള്‍ നേടിയിട്ടുള്ള ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ ഗാരി ഹൂപ്പറില്‍ വലിയ പ്രതീക്ഷയാണ് ബ്ലാസ്റ്റേഴ്‌സിനുള്ളത്. 10 വര്‍ഷം നീണ്ട പ്രൊഫഷണല്‍ ഫുട്‌ബോള്‍ കരിയറില്‍ 200ന് മുകളില്‍ ഗോളുകള്‍ നേടിയിട്ടുള്ള താരമാണ് ഹൂപ്പര്‍.
2017-18 സീസണ്‍ മുതല്‍ 54 മല്‍സരങ്ങളില്‍ നിന്നും 21 ഗോളുകളാണ് താരം സ്‌കോര്‍ ചെയ്തത്. ഇവയില്‍ 16 എണ്ണം വണ്‍ ടച്ച് ഗോളുകള3ായിരുന്നു. വിങുകളില്‍ നിന്നു രാഹുല്‍, നവോറെം എന്നിവരുടെ പിന്തുണ കൂടി ലഭിക്കുന്നതോടെ ഹൂപ്പറുടെ ബൂട്ടുകള്‍ തീതുപ്പുമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്‌സ് ഫാന്‍സ്.
സ്പാനിഷ് മിഡ്ഫീല്‍ഡര്‍ വിസെന്റ് ഗോമസ് ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ചു മറ്റൊരു നിര്‍ണായക താരമാണ്. ടീമിന് ഏറ്റവുമധികം പ്രതീക്ഷയുള്ള കളിക്കാരനായതിനാല്‍ തന്നെയാണ് മൂന്നു വര്‍ഷത്തെ കരാര്‍ ബ്ലാസ്റ്റേഴ്‌സ് അദ്ദേഹത്തിനു നല്‍കിയിരിക്കുന്നത്. ബാഴ്‌സലോണ, റയല്‍ മാഡ്രിഡ് അടക്കമുള്ള വമ്പന്‍ ക്ലബ്ബുകള്‍ക്കെതിരേ സ്‌പെയിനില്‍ കളിച്ച് പരിചയമുള്ള ഡിഫന്‍സീവ് മിഡ്ഫീല്‍ഡറാണ് ഗോമസ്.
മലയാളി താരം സഹല്‍ അബ്ദുള്‍ സമദാണ് ബ്ലാസ്‌റ്റേഴ്‌സ് ഏറെ പ്രതീക്ഷയര്‍പ്പിക്കുന്ന മറ്റൊരാള്‍. സീസണില്‍ എല്ലാ മല്‍സരങ്ങളിലും പ്ലെയിങ് ഇലവനില്‍ സഹലിന് അവസരം ലഭിക്കുമോയെന്ന കാര്യം ഉറപ്പില്ല. എന്നാല്‍ അവസരം കിട്ടിയാല്‍ താരം തന്റെ മികവ് പുറത്തെടുക്കുമെന്ന് ആരാധകര്‍ വിശ്വസിക്കുന്നു.


Click it and Unblock the Notifications














