ISL 2020: എന്തൊരു മാറ്റം, ബ്ലാസ്റ്റേഴ്‌സ് ഇനി പഴയ ടീമല്ല- സാധ്യതാ ഇലവന്‍ അറിയാം
വീണ്ടുമൊരു ഐഎസ്എല്‍ കൂടി പടിവാതില്‍ക്കെ എത്തി നില്‍ക്കുകയാണ്. മുഖം മിനുക്കി, 'മുണ്ട് മടക്കിയുടുത്ത്' കേരളത്തിന്റെ സ്വന്തം ടീമായ ബ്ലാസ്റ്റേഴ്‌സ് തയ്യാറെടുത്തു കഴിഞ്ഞു. കന്നിക്കിരീടത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് ഇത്തവണ അവസാനിപ്പിക്കാവുമെന്ന ഉറച്ച പ്രതീക്ഷയിലാണ് മഞ്ഞപ്പട.
കഴിഞ്ഞ സീസണില്‍ കണ്ട ബ്ലാസ്റ്റേഴ്‌സിനെയല്ല ഇത്തവണ ആരാധകര്‍ ഗ്രൗണ്ടില്‍ കാണുക. ഒട്ടേറെ മാറ്റങ്ങളുമായി പുതിയൊരു ലുക്കിലാണ് മഞ്ഞപ്പട ഇനി പോര്‍ക്കളത്തിലിറങ്ങുക. ഐ ലീഗ് കിരീടം നേടിയ കിബു വിക്യുനയെന്ന പുതിയ കോച്ച് ഒരുക്കുന്ന തന്ത്രങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ബ്ലാസ്റ്റേഴ്‌സിന്റെ പടയൊരുക്കം. വരാനിരിക്കുന്ന സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ സാധ്യതാ ഇലവന്‍ എങ്ങനെയായിരിക്കുമെന്ന് നമുക്ക് പരിശോധിക്കാം.

ആല്‍ബിനോ ഗോമസ് (ഗോള്‍കീപ്പര്‍)
ആല്‍ബിനോ ഗോമസായിരിക്കും ബ്ലാസ്‌റ്റേഴ്‌സിനു വേണ്ടി ഗോള്‍വല കാക്കുകയെന്നാണ് സൂചനകള്‍. ബിലാല്‍ ഖാന്‍, പ്രഭ്‌സുഖന്‍ ഗില്‍ എന്നിവരും ഗോള്‍കീപ്പര്‍മാരായി സംഘത്തിലുണ്ടെങ്കിലും ഐഎസ്എല്ലില്‍ കളിച്ച് പരിചയമുള്ള ഗോമസിന് തന്നെ നറുക്കുവീഴാനാണ് സാധ്യത.

നിഷു, കോനെ, കോസ്റ്റ, കാര്‍നെയ്‌റോ (പ്രതിരോധം)
പുതിയ പ്രതിരോധ നിരയെയാണ് ഇത്തവണ ബ്ലാസ്‌റ്റേഴ്‌സില്‍ കാണുക. ബെംഗളൂരു എഫ്‌സിയില്‍ നിന്നും വന്‍ തുകയ്‌ക്കെത്തിയ നിഷു കുമാറിനൊപ്പം വിദേശ താരങ്ങളായ ബക്കാരി കോനെ, കോസ്റ്റ ഞമോയിനെസു, ജെസ്സല്‍ കാര്‍നെയ്‌റോ എന്നിവരും പ്രതിരോധത്തില്‍ അണിനിരക്കും.
റൈറ്റ് ബാക്കി നിഷു കളിക്കുമ്പോള്‍ ലെഫ്റ്റ് ബാക്ക് കാര്‍നെയ്‌റോയായിരിക്കും. സെന്‍ട്രല്‍ ഡിഫന്‍ഡര്‍മാരായി ബര്‍ക്കിന ഫസോയുടെ കോനെയും സിംബാബ്‌വെയുടെ കോസ്റ്റയുമുണ്ടാവും. യൂറോപ്യന്‍ ഫുട്‌ബോളില്‍ കളിച്ച അനുഭവസമ്പത്തുള്ള താരങ്ങളാണ് രണ്ടു പേരും. കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനായി മിന്നുന്ന പ്രകടനം നടത്തിയ താരമാണ് കാര്‍നെയ്‌റോ.

ജീക്‌സണ്‍, വിസെന്റെ, നോങ്ഡാംബ, പെരേര, രാഹുല്‍ (മധ്യനിര)
മധ്യനിരയില്‍ കളിയുടെ ചരടു വലിക്കുക ജീക്‌സണ്‍ സിങ്, വിസെന്റെ ഗോമസ്, നോങ്ഡാംബ നവോറെം, ഫക്യുന്‍ഡോ പെരേര, മലയാളി താരം കെപി രാഹുല്‍ എന്നിവര്‍ ചേര്‍ന്നായിരിക്കും.
ഫിഫയുടെ അണ്ടര്‍ 17 ഫുട്‌ബോളിനു ഇന്ത്യ വേദിയായപ്പോള്‍ രാജ്യത്തിന്റെ ഒരേയൊരു ഗോള്‍ നേടി ചരിത്രം കുറിച്ച താരമാണ് ജീക്‌സണ്‍. ബ്ലാസ്‌റ്റേഴ്‌സില്‍ സെന്‍ട്രല്‍ ഡിഫന്‍സീവ് മിഡ്ഫീല്‍ഡറുടെ റോളായിരിക്കും താരത്തിനു ലഭിച്ചേക്കുക. പരിചയ സമ്പന്നനായ സ്പാനിഷ് മിഡ്ഫീല്‍ഡര്‍ ഗോമസും ഇതേ റോളില്‍ കളിക്കും. അര്‍ജന്റീനയുടെ പെരേരയായിരിക്കും സെന്‍ട്രല്‍ മിഡ്ഫീല്‍ഡില്‍ കളി നിയന്ത്രിക്കുക. വിങുകളില്‍ രാഹുലും നോങ്ഡാംബയുമുണ്ടാവും. ചിലപ്പോള്‍ രണ്ടാം സ്‌ട്രൈക്കറായും പെരേര കളിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ ഗോമസായിരിക്കും സെന്‍ട്രല്‍ മിഡ്ഫീല്‍ഡറുടെ റോള്‍ ഏറ്റെടുക്കുക.

ഗാരി ഹൂപ്പര്‍ (സ്‌ട്രൈക്കര്‍)
പരിചയസമ്പന്നനായ ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ ഗാരി ഹൂപ്പറായിരിക്കും ബ്ലാസ്റ്റേഴ്‌സിന്റെ ആക്രമണങ്ങള്‍ക്കു ചുക്കാന്‍പിടിക്കുക. വെല്ലിങ്ടണ്‍ ഫോണിക്‌സ് ക്ലബ്ബില്‍ നിന്നാണ് ഈ സീസണില്‍ ഹൂപ്പര്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമായത്. താരത്തിന്റെ ഗോള്‍ സ്‌കോറിങ് മികവ് ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്നേറ്റത്തില്‍ നിര്‍ണായകമായി മാറും.
മുമ്പ് കളിച്ചിരുന്ന ക്ലബ്ബുകള്‍ക്കെല്ലാം വേണ്ടി ഗോളുകള്‍ അടിച്ചുകൂട്ടിയ ചരിത്രമാണ് ഹൂപ്പര്‍ക്കു പറയാനുള്ളത്. ഓസ്‌ട്രേലിയന്‍ ലീഗില്‍ കഴിഞ്ഞ സീസണില്‍ ഒമ്പത് ഗോളുകള്‍ നേടിയ ഹൂപ്പര്‍ അഞ്ച് അസിസ്റ്റുകളും നല്‍കിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications