Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2020-21: ഡെര്‍ബി തോല്‍വി മറക്കാന്‍ ഈസ്റ്റ് ബംഗാള്‍, ഇന്ന് മുംബൈയ്‌ക്കെതിരേ

ബാംബോലിം: ഐഎസ്എല്ലിലെ കന്നി ജയം തേടി ഐ ലീഗിലെ മുന്‍ വമ്പന്‍മാരായ ഈസ്റ്റ് ബംഗാള്‍ ഇന്നു രാത്രി മുംബൈ സിറ്റിയമായി പോരടിക്കും. രാത്രി 7.30നാണ് കിക്കോഫ്. ഈ സീസണിലെ ഐഎസ്എല്ലില്‍ അരങ്ങേറിയ ടീം കൂടിയാണ് ബംഗാള്‍. കന്നി മല്‍സരം തന്നെ അവര്‍ക്കു ഡെര്‍ബി കളിക്കേണ്ടി വരികയും ചെയ്തു. എടിക്കെയില്‍ ലയിച്ച മോഹന്‍ ബഗാന്‍ ടീമായി കൊമ്പുകോര്‍ത്ത ബംഗാളിന് തോല്‍വിയായിരുന്നു ഫലം. എടിക്കെ മോഹന്‍ ബഗാന്‍ എതിരില്ലാത്ത രണ്ട ഗോളുകള്‍ക്കു ബംഗാളിനെ തുരത്തുകയായിരുന്നു.

1

എടിക്കെയോടേറ്റ തോല്‍വിയില്‍ നിന്നും പാഠമുള്‍ക്കൊണ്ട് മുംബൈയ്‌ക്കെതിരേ വിജയവഴിയില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് മുന്‍ ലിവര്‍പൂള്‍ ഇതിഹാസം റോബി ഫൗളര്‍ പരിശീലിപ്പിക്കുന്ന ബംഗാള്‍. അതേസമയം, മുംബൈയ്ക്കു ഇതു സീസണിലെ മൂന്നാമത്തെ മല്‍സരമാണിത്. ഓരോ ജയവും തോല്‍വിയുമാണ് അവരുടെ അക്കൗണ്ടിലുള്ളത്. ആദ്യ മല്‍സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനോടു 0-1ന് തോറ്റ മുംബൈ രണ്ടാമത്തെ കളിയില്‍ കരുത്തരായ ഗോവയെ ഇതേ സ്‌കോറിനു വീഴ്ത്തി തിരിച്ചുവരികയായിരുന്നു.

ഐഎസ്എല്ലില്‍ മുംബൈയും ഈസ്റ്റ് ബംഗാളും തമ്മിലുള്ള ആദ്യത്തെ പോരാട്ടമാണ് ഇന്നത്തേത് എന്നതിനാല്‍ ആര്‍ക്കാണ് മുന്‍തൂക്കമെന്നു പ്രവചിക്കുക അസാധ്യമാണ്. സസ്‌പെന്‍ഷന്‍ കാരണം എഫ്‌സി ഗോവയ്‌ക്കെതിരായ കഴിഞ്ഞ മല്‍സരത്തില്‍ പുറത്തിരിക്കേണ്ടി വന്ന മൊറോക്കന്‍ മിഡ്ഫീല്‍ഡര്‍ അഹമ്മദ് ജാഹു ഇന്ന് മുംബൈ നിരയില്‍ മടങ്ങിയെത്തും. ഹെന്‍ണാന്‍ സന്റാനയ്ക്കു പകരമായിരിക്കും ഇത്.

ഗോവയ്‌ക്കെതിരേ മോശമല്ലാത്ത പ്രകടനം കാഴ്ചവച്ച ഗൊഡ്ഡാര്‍ഡിനെ തന്നെ മുംബൈ കോച്ച് സെര്‍ജിയോ ലൊബേറ പ്ലെയിങ് നിലനിര്‍ത്തുമോയെന്നാണ് അറിയാനുള്ളത്. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്‍ സ്‌ട്രൈക്കര്‍ ബര്‍ത്തലോമിയോ ഒഗ്‌ബെച്ചെയ്ക്കു പകരമായിരുന്നു ഗൊഡ്ഡാര്‍ഡ് ആദ്യ ഇലവനിലെത്തിയത്.

അതേസമയം, സ്‌ട്രൈക്കര്‍ ആരോണ്‍ അമാദി ഹോളോവെയുടെ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഈസ്റ്റ് ബംഗാളിനു ആശയക്കുഴപ്പമുണ്ട്. ഓപ്ഷനുകള്‍ അധികമില്ലാത്തതിനാല്‍ എടിക്കെയ്‌ക്കെതിരേ കളിച്ച ടീമില്‍ കോച്ച് ഫൗളര്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധ്യതയില്ല. സ്‌ട്രൈക്കര്‍ ബല്‍വന്ത് സിങ് ഫിനിഷിങില്‍ കൂടുതല്‍ മികവ് പുലര്‍ത്തേണ്ടത് ബംഗാളിന് വളരെ നിര്‍ണായകമാണ്.

സാധ്യതാ പ്ലെയിങ് ഇലവന്‍
മുംബൈ സിറ്റി (4-2-3-1): അമരീന്ദര്‍ സിങ്, അമേയ് റനവാഡെ, മൊര്‍ത്താദ ഫോള്‍, സാര്‍ഥക് ഗൊലുയി, മന്ദര്‍റാവു ദേസായ്, അഹമ്മദ് ജാഹു, റൗളിന്‍ ബോര്‍ജസ്, ഗൊഡ്ഡാര്‍ഡ്, ഹ്യൂഗോ ബൊമോസ്, ഫാറൂഖ് ചൗധരി, ആദം ലാ ഫോണ്ട്രെ.

ഈസ്റ്റ് ബംഗാള്‍ (3-4-2-1): ദേബ്ജിത്ത് മജുംദാര്‍, സ്‌കോട്ട് നെവില്ലെ, ഡാനി ഫോക്‌സ്, റാണ ഗരാമി, സുര്‍ചന്ദ്ര സിങ്, മാറ്റി സ്‌റ്റെയ്ന്‍മാന്‍, ലോക്കെന്‍ മീട്ടെ, നാരായണ്‍ ദാസ്, ആന്റണി പില്‍കിങ്ടണ്‍, ജാക്വസ് മഗോമ, ബല്‍വന്ത് സിങ്.

Story first published: Tuesday, December 1, 2020, 14:25 [IST]
Other articles published on Dec 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+