Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2020-21: നാലു ഗോള്‍ ത്രില്ലര്‍, സമനില സമ്മതിച്ച് നോര്‍ത്ത് ഈസ്റ്റും ഒഡീഷയും

ബാംബോംലിം: ഐഎസ്എല്ലില്‍ നാലു ഗോളുകള്‍ പിറന്ന ത്രില്ലറില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡും ഒഡീഷ എഫ്‌സിയും 2-2നു സമനില സമ്മതിച്ചു പിരിഞ്ഞു. ഈ സീസണിലെ ആദ്യ വിജയത്തിനു വേണ്ടിയുള്ള ഒഡീഷയുടെ കാത്തിരിപ്പ് ഇതോടെ എട്ടാമത്തെ മല്‍സരത്തിലേക്കു നീളുകയും ചെയ്തു. ഡീഗോ മൗറിഷ്യോ (23), കോള്‍ അലെക്‌സാണ്ടര്‍ (67) എന്നിവരാണ് നോര്‍ത്ത് ഈസ്റ്റിനെതിരേ ഒഡീഷയുടെ സ്‌കോറര്‍മാര്‍. നോര്‍ത്ത് ഈസ്റ്റിന്റെ ഗോളുകള്‍ ബെഞ്ചമിന്‍ ലാംബോട്ട് (45), ക്വെസി അപ്പിയ (64) എന്നിവരുടെ വകയായിരുന്നു.

1

നോര്‍ത്ത് ഈസ്റ്റിന്റെ കോര്‍ണര്‍ കിക്കോടെയായിരുന്നു കളി തുടങ്ങിയത്. മല്‍സരം തുടങ്ങി അഞ്ചാം മിനിറ്റില്‍ തന്നെ നോര്‍ത്ത് ഈസ്റ്റിന് അനുകൂലമായി ആദ്യ കോര്‍ണര്‍ കിക്ക് ലഭിച്ചെങ്കിലും അത് ഒഡീഷയ്ക്കു ഭീഷണിയുയര്‍ത്തിയില്ല. എട്ടാ മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് തന്നെ കളിയിലെ ആദ്യത്തെ ഗോള്‍ശ്രമവും നടത്തി. ഇടതു വിങില്‍ നിന്നും ലൂയിസ് മക്കാഡോയുടെ ക്രോസില്‍ നിന്നും ലാല്‍റെംപുനിയയുടെ ഫസ്റ്റ് ടൈം വോളി ക്രോസി ബാറിനു മുകളിലൂടെ പുറത്തുപോയി.

11ാം മിനിറ്റില്‍ ഗോള്‍കീപ്പര്‍ അര്‍ഷ്ദീപ് സിങിന്റെ ഉജ്ജ്വല സേവ് നോര്‍ത്ത് ഈസ്റ്റിനു ലീഡ് നിഷേധിക്കുകയായിരുന്നു. ഫെഡറിക്കോ ഗല്ലെഗോയുടെ ലോങ് ബോള്‍ ക്വെസി അപ്പിയക്ക്. നെഞ്ചു കൊണ്ട് പന്ത് സ്വീകരിച്ച ശേഷം അപ്പിയ ഷോട്ട് പരീക്ഷിച്ചെങ്കിലും അര്‍ഷ്ദീപ് കാല്‍ കൊണ്ട് അത് ബ്ലോക്ക് ചെയ്യുകയായിരുന്നു. 18ാം മിനിറ്റില്‍ ഗോള്‍ ലൈന്‍ ക്ലിയറന്‍സാണ് ഒഡീഷയെ ഗോള്‍ നേടുന്നതില്‍ നിന്നും തടഞ്ഞുനിര്‍ത്തിയത്. ഡിയേഗോ മൗറീഷ്യോയുടെ ഗോള്‍ ശ്രമം ഗോള്‍ ലൈനില്‍ വച്ച് ഡൈലന്‍ ഫോക്‌സ് ഹെഡ്ഡ് ചെയ്ത് രക്ഷപ്പെടുത്തുകയായിരുന്നു.

2

23ാം മിനിറ്റില്‍ ഒഡീഷ കളിയില്‍ മുന്നിലെത്തി. ബോക്‌സിനു പുറത്തു നിന്നായിരുന്നു ഈ ഗോള്‍. ബോക്‌സിന് തൊട്ടരികില്‍ നിന്നും മൗറീഷ്യോ തൊടുത്ത താഴ്ന്ന ഷോട്ട് സഹതാരം ലാലെങ്മാവിയയുടെ കാലില്‍ തട്ടി വലയിലേക്കു കയറുകയായിരുന്നു. ഗോള്‍കീപ്പര്‍ മുഴുനീളെ ഡൈവ് ചെയ്‌തെങ്കിലും പന്ത് എത്തിപ്പിടിക്കാവുന്നതിലും അകലെയായിരുന്നു. റഫറി ആദ്യം ഗോള്‍ അനുവദിച്ചില്ലെങ്കിലും പിന്നീട് അസിസ്റ്റന്റുമായി സംസാരിച്ച ശേഷം ഗോള്‍ വിധിക്കുകയായിരുന്നു.

ആദ്യ പകുതിയുടെ ഇഞ്ചുറിടൈമില്‍ നോര്‍ത്ത് ഈസ്റ്റ് സമനില പിടിച്ചുവാങ്ങി. തകര്‍പ്പനൊരു ഹെഡ്ഡറില്‍ നിന്നായിരുന്നു ഒഡീഷയെ നിസ്സഹായരാക്കിയ ഈ ഗോള്‍. വലതു വിങില്‍ നിന്നും അശുതോഷ് മെഹ്ത ബോക്‌സിനകത്തേക്കു അളന്നുമുറിച്ചു നല്‍കിയ ക്രോസ് ബുള്ളറ്റ് ഹെഡ്ഡറിലൂടെ ലാംബോട്ട് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

65ാം മിനിറ്റില്‍ കളിയില്‍ ആദ്യമായി നോര്‍ത്ത് ഈസ്റ്റ് മുന്നില്‍ കടന്നു. പെനല്‍റ്റിയില്‍ നിന്നായിരുന്നു ഹൈലാന്‍ഡേഴ്‌സിന്റെ രണ്ടാം ഗോള്‍. കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ ലൂയിസ് മക്കാഡോ ഇടതു വിങില്‍ നിന്നും നല്‍കിയ പാസ് അപ്പിയക്ക്. ഗോള്‍ ശ്രമം തടയാന്‍ മുന്നോട്ട് കയറി വന്ന ഗോള്‍കീപ്പര്‍ അര്‍ഷ്ദീപ് അപ്പിയയെ ഫൗള്‍ ചെയ്തിടുകയായിരുന്നു. ഇതോടെ പെനല്‍റ്റി സ്‌പോട്ടിലേക്കു വിരല്‍ ചൂണ്ടിയ റഫറി ഗോളിക്കു മഞ്ഞക്കാര്‍ഡും നല്‍കി. അപ്പിയ തന്നെയായിരുന്നു പെനല്‍റ്റിയെടുത്തത്. ഗോളിക്കു ഒരു പഴുതും നല്‍കാതെ വെടിയുണ്ട കണക്കെയുള്ള അപ്പിയയുടെ പെനല്‍റ്റി വലയുടെ ഇടതുമൂലയില്‍ തുളഞ്ഞുകയറി.

3

പക്ഷെ ഒഡീഷയ്ക്കു വിട്ടുകൊടുക്കാന്‍ ഭാവമില്ലായിരുന്നു. രണ്ടു മിനിറ്റിനകം അവര്‍ സമനില ഗോള്‍ കണ്ടെത്തി. അതിമനോഹരമായ ഷോട്ടിലൂടെയായിരുന്നു അലെക്‌സാണ്ടറുടെ ഗോള്‍. ഇടതു വിങില്‍ ബോക്‌സിന് തൊട്ടരികില്‍ വച്ചാണ് അലെക്‌സാണ്ടര്‍ക്കു ബോള്‍ ലഭിക്കുന്നത്. പന്ത് സ്റ്റോപ്പ് പോലും ചെയ്യാതെ അലെക്‌സാണ്ടര്‍ തൊടുത്ത മാരിവില്‍ ഷോട്ട് വലയില്‍ പതിക്കുമ്പോള്‍ ഗോളിക്കു തൊടാന്‍ പോലും അവസരമില്ലായിരുന്നു. വിജയഗോളിനു വേണ്ടി ഇരുടീമുകളുടെ ഭാഗത്തു നിന്നും ചില നീക്കങ്ങളുണ്ടായെങ്കിലും അവ ഗോളിലെത്തിയില്ല.

Story first published: Tuesday, December 22, 2020, 22:05 [IST]
Other articles published on Dec 22, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+