For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL 2020-21: മുംബൈയെ വീണ്ടും ഞെട്ടിച്ച് നോര്‍ത്ത് ഈസ്റ്റ്, രണ്ടടിയില്‍ രണ്ടാംപാദത്തിലും വീണു

ആദ്യപാദത്തില്‍ നോര്‍ത്ത് ഈസ്റ്റ് 1-0ന്റ വിജയം നേടിയിരുന്നു

ബാംബൊലിം: ഐഎസ്എല്ലില്‍ മുംബൈ സിറ്റിയുടെ വിജയക്കുതിപ്പിന് കടിഞ്ഞാണിട്ട് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ്‌സി. ബാംബൊലിമിലെ ജിഎംസി സ്റ്റേഡിയത്തില്‍ നടന്ന 76ാം റൗണ്ട് മല്‍സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ലീഗിലെ ഒന്നാംസ്ഥാനക്കാരായ മുംബൈയെ നോര്‍ത്ത് ഈസ്റ്റ് സ്തബ്ധരാക്കിയത്. ഈ സീസണില്‍ മുംബൈയ്ക്കു നേരിട്ട രണ്ടാമത്തെ മാത്രം തോല്‍വിയാണിത്. രണ്ടും നോര്‍ത്ത് ഈസ്റ്റിനെതിരേയാണെന്നതാണ് ശ്രദ്ധേയം. നേരത്തേ ആദ്യപാദത്തിലും നോര്‍ത്ത് ഈസ്റ്റ് 1-0ന് മുംബൈയെ വീഴ്ത്തിയിരുന്നു.

1

ആദ്യ പകുതിയില്‍ 10 മിനിറ്റിനകം തന്നെ രണ്ടു ഗോളുകള്‍ മുബൈയുടെ വലയ്ക്കുള്ളിലാക്കി നോര്‍ത്ത് ഈസ്റ്റ് ആധിപത്യം നേടിയിരുന്നു. ഡെഷോണ്‍ ബ്രൗണിയുടെ വകയായിരുന്നു നോര്‍ത്ത് ഈസ്റ്റിന്റെ രണ്ടു ഗോളുകളും. ആറ്, ഒമ്പത് മിനിറ്റുകളിലാണ് താരം ലക്ഷ്യം കണ്ടത്. നിശ്ചിതസമയം തീരാന്‍ അഞ്ചു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ ആദം ലാഫോന്ദ്രെ മുംബൈയുടെ ഗോള്‍ മടക്കിയെങ്കിലും വൈകിപ്പോയിരുന്നു.

2

ഈ വിജയത്തോടെ നോര്‍ത്ത് ഈസ്റ്റ് 21 പോയിന്റോടെ ലീഗില്‍ നാലാംസ്ഥാനത്തേക്കു കയറി. നേരത്തേ ലീഗില്‍ അഞ്ചാമതായിരുന്ന നോര്‍ത്ത് ഈസ്റ്റ് ഹൈദരാബാദിനെ മറികടന്ന് ടോപ്പ് ഫോറിലെത്തുകയായിരുന്നു. സീസണിലെ തുടര്‍ച്ചയായ മൂന്നാമത്തെ വിജയം കൂടിയാണ് മുംബൈയ്‌ക്കെതിരേ നോര്‍ത്ത് ഈസ്റ്റ് നേടിയത്.

കളിയുടെ തുടക്കം മുതല്‍ തന്നെ ആക്രമണാത്മക ഫുട്‌ബോള്‍ കാഴ്ചവച്ച നോര്‍ത്ത് ഈസ്റ്റ് മുംബൈയെ വിറപ്പിച്ചു. ആറാം മിനിറ്റില്‍ത്തന്നെ നോര്‍ത്ത് ഈസ്റ്റ് നിറയൊഴിച്ചു. ബോക്‌സിനു പുറത്തു നിന്നുള്ള ലൂയിസ് മക്കാഡോയുടെ ഷോട്ട് മുംബൈ ഗോളി അമരീന്ദര്‍ സിങ് മുഴുനീളെ സേവിലൂടെ ബ്ലോക്ക് ചെയ്തു. റീബൗണ്ട് ചെയ്ത ബോള്‍ ലഭിച്ചത് മലയാളി താരം എംപി സുഹൈറിന്. സുഹൈര്‍ ബോള്‍ നിം ഡോര്‍ജിക്കു കൈമാറി. ഡോര്‍ജി ബോക്‌സിനകത്തേക്കു നല്‍കിയ ക്രോസ് ക്ലോസ്‌റേഞ്ച് ഷോട്ടിലൂടെ ബ്രൗണ്‍ വലയിലേക്കു തൊടുത്തു.

ഈ ഞെട്ടലില്‍ നിന്നും മുംബൈ മുക്തരാവും മുമ്പ് മൂന്നു മിനിറ്റം തന്നെ നോര്‍ത്ത് ഈസ്റ്റ് അടുത്ത ഷോക്കും നല്‍കി. ഇത്തവണയും ബ്രൗണാണ് മുംബൈയുടെ വല നിറച്ചത്. മുംബൈ പ്രതിരോധത്തിലെ വീഴ്ചയില്‍ നിന്നായിരുന്നു ഈ ഗോളും. ഫെഡറിക്കോ ഗല്ലെഗോയുടെ ക്ലിയര്‍ ചെയ്യുന്നതില്‍ മുംബൈ ഡിഫന്‍ഡര്‍ ഹെര്‍ണന്‍ സന്റാനയ്ക്കു പിഴവ് പറ്റിയപ്പോള്‍ ബോള്‍ ലഭിച്ച ബ്രൗണ്‍ വീണ്ടും വലകുലുക്കി.

3

20ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റിന് മൂന്നാം ഗോളും ബ്രൗണിന് ഹാട്രിക്കും തികയ്ക്കാനുള്ള സുവര്‍ണാവസരം ലഭിച്ചു. എന്നാല്‍ ഇടതു മൂലയിലൂടെ പറന്നെത്തി പ്രോവറ്റ് ലാക്ര നല്‍കിയ ക്രോസ് ബോക്‌സിനകത്ത് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ബ്രൗണിനാണ് ലഭിച്ചത്. എന്നാല്‍ ബ്രൗണ്‍ ബോള്‍ പുറത്തേക്കടിച്ചു പാഴാക്കി. പതിയെ താളം വീണ്ടെടുത്ത് കളിയിലേക്കു തിരിച്ചുവന്ന മുംബൈ ഗോള്‍ മടക്കാന്‍ കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരുന്നു. പക്ഷെ അവയൊന്നും നോര്‍ത്ത് ഈസ്റ്റിന്റെ ഗോള്‍വര കടന്നില്ല. ആദ്യപകുതി 2-0ന്റെ മികച്ച ലീഡുമായി അവസാനിപ്പിക്കാന്‍ നോര്‍ത്ത് ഈസ്റ്റിനു സാധിച്ചു.

4

രണ്ടാം പകുതി തുടങ്ങി ആദ്യ മിനിറ്റില്‍ത്തന്നെ നോര്‍ത്ത് ഈസ്റ്റിന് മൂന്നാം ഗോള്‍ നേടാന്‍ മികച്ചൊരു അവസരം. ഇടതു വിങില്‍ നിന്നും ലൂയിസ് മക്കാഡോ നല്‍കിയ ക്രോസില്‍ ബോക്‌സിനു പുറത്തുള്ള ലാംലെങ്മാവിയക്ക്. ബോള്‍ പിടിച്ചെടുത്ത് താരം വലയിലേക്കു ഷോട്ടുതിര്‍ത്തെങ്കിലും അമരീന്ദര്‍ ബ്ലോക്ക് ചെയ്തു. തുടര്‍ന്നും ഇരുടീമും ആക്രമണാത്മക ഫുട്‌ബോള്‍ തന്നെയാണ് കളിച്ചത്. ഒടുവില്‍ 85ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ ലാ ഫോന്ദ്രെയിലൂടെ മുംബൈ ആദ്യ ഗോള്‍ മടക്കി. സമനില ഗോളിനായി മുംബൈ അവസാന മിനിറ്റുകളില്‍ നിരന്തരം ഗോള്‍മുഖത്ത് റെയ്ഡ് നടത്തിയെങ്കിലും നോര്‍ത്ത് ഈസ്റ്റ് വഴങ്ങാതെ പിടിച്ചുനിന്നു.

Story first published: Saturday, January 30, 2021, 22:33 [IST]
Other articles published on Jan 30, 2021
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+