Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2020-21: തുടരെ രണ്ടാം ജയം, എടിക്കെയും കടന്ന് നോര്‍ത്ത് ഈസ്റ്റ്- അഞ്ചാംസ്ഥാനത്തേക്കുയര്‍ന്നു

ഫറ്റോര്‍ഡ: ഐഎസ്എല്ലിലെ 72ാം റൗണ്ട് മല്‍സരത്തില്‍ എടിക്കെ മോഹന്‍ ബഗാനെ വീഴ്ത്തി നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ്‌സിയുടെ മുന്നേറ്റം. ഫറ്റോര്‍ഡ സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു എടിക്കെയെ മറികടക്കുകയായിരുന്നു. ലീഗില്‍ നോര്‍ത്ത് ഈസ്റ്റിന്റെ തുടര്‍ച്ചയായ രണ്ടാമത്തെ വിജയമാണിത്. എന്നാല്‍ അവസാനു നാലു കളികളില്‍ ഇതു രണ്ടാം തവണയാണ് എടിക്കെയ്ക്കു തോല്‍വി വഴങ്ങേണ്ടിവന്നത്.

1

എടിക്കെയ്‌ക്കെതിരേ നേടിയ അപ്രതീക്ഷിത വിജയത്തോടെ നോര്‍ത്ത് ഈസ്റ്റ് ലീഗില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാംസ്ഥാനത്തേക്കു കയറി. ഹൈദരാബാദ് എഫ്‌സിക്കും നോര്‍ത്ത് ഈസ്റ്റിനും ഒരേ പോയിന്റാണുള്ളത്. എന്നാല്‍ മികച്ച മികച്ച ഗോള്‍ശരാശരിയില്‍ ഹൈദരാബാദ് നാലാമതെത്തി. നോര്‍ത്ത് ഈസ്റ്റ്- എടിക്കെ മല്‍സരത്തില്‍ മൂന്നു ഗോളുകളും രണ്ടാം പകുതിയിലായിരുന്നു. ലൂയിസ് മക്കാഡോ (60ാം മിനിറ്റ്), ഫെഡറിക്കോ ഗല്ലെഗോ (81) എന്നിവരാണ് നോര്‍ത്ത് ഈസ്റ്റിന്റെ സ്‌കോറര്‍മാര്‍. എടിക്കെയുടെ ഗോള്‍ 72ാം മിനിറ്റില്‍ സൂപ്പര്‍ താരം റോയ് കൃഷ്ണയുടെ വകയായിരുന്നു.

2

ആദ്യപകുതിയില്‍ ഇരുടീമുകളും കൂടുതല്‍ സുരക്ഷിത സമീപനമാണ് സ്വീകരിച്ചത്. ഗോള്‍ നേടുന്നതിനേക്കാള്‍ ഗോള്‍ വഴങ്ങാതിരിക്കാനായിരുന്നു നോര്‍ത്ത് ഈസ്റ്റും എടിക്കെയും ശ്രമിച്ചത്. ഇതു കാരണം രണ്ടാംപകുതിയോളം ആവേശകരമായിരുന്നില്ല ആദ്യ പകുതി. എട്ടാം മിനിറ്റില്‍ എടിക്കെയാണ് മല്‍സരത്തില്‍ ഗോള്‍ നേടാനുള്ള ആദ്യത്തെ ശ്രമം നടത്തിയത്. ഇടതു വിങിലൂടെ ബോളുമായി ബോക്‌സിലേക്കു കയറി റോയ് കൃഷ്ണ നല്‍കിയ കട്ട് ബാക്ക് പാസ് മിഡ്ഫീല്‍ഡര്‍ ജാവിയര്‍ ഹെര്‍ണാണ്ടസിനാണ് ലഭിച്ചത്. ഹെര്‍ണാണ്ടസിന്റെ ഷോട്ട് പക്ഷെ ലക്ഷ്യം കാണാതെ പറന്നു.

29ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് ഗോളി സുഭാശിഷ് റോയിയുടെ ഗോള്‍ലൈന്‍ ക്ലിയറന്‍സ് എടിക്കെയെ ഗോള്‍ നേടുന്നതില്‍ നിന്നും തടഞ്ഞുനിര്‍ത്തി. 32ാം മിനിറ്റിലായിരുന്നു എടിക്കെ ഗോളി അരിന്ദ്ം ഭട്ടാചാര്യക്കു ആദ്യ സേവ് നടത്തേണ്ടിവന്നത്. ബോക്‌സിനു പുറത്തു നിന്നു ഗല്ലെഗോ കൈമാറിയ ബോള്‍ ലൂയിസ് മക്കാഡെ റണ്ണിങില്‍ തന്നെ വലയിലേക്കു പരീക്ഷിച്ചെങ്കിലും ഭട്ടാചാര്യ വലതു വശത്തേക്കു ഡൈവ് ചെയ്തു തട്ടിയകറ്റി.

3

രണ്ടാംപകുതിയില്‍ ഇരുടീമുകളും കൂടുതല്‍ ലക്ഷ്യബോധത്തോടെയാണ് കളിച്ചത്. 60ാം മിനിറ്റില്‍ മക്കാഡോയുടെ ഗോളില്‍ നോര്‍ത്ത് ഈസ്റ്റ് അക്കൗണ്ട് തുറന്നു. ാേബളിനായുള്ള ശ്രമത്തിനിടെ എടിക്കെയുടെ ടിരിയും മക്കാഡോയും കൂട്ടിയിച്ചു, ടിരി ഗ്രൗണ്ടില്‍ വീഴുകയും ചെയ്തു. ലൈന്‍സ്മാന്‍ ഫ്‌ളാഗുയര്‍ത്തിയെങ്കിലും റഫറി ഫൗള്‍ വിളിച്ചില്ല. ബോളുമായി മുന്നേറിയ മക്കാഡോ ഗോളിയെയും മറികടന്ന് വലകുലുക്കി. ഇതിനിടെ എടിക്കെ താരങ്ങള്‍ ടിരിയുടെ ഫൗളിനായി വാദിച്ചെങ്കിലും റഫറി ഗോളെന്ന തീരുമാനം മാറ്റിയില്ല.

72ാം മിനിറ്റില്‍ റോയ് കൃഷ്ണയിലൂടെ എടിക്കെ സമനില ഗോള്‍ കണ്ടെത്തി. കാള്‍ മക്ക്യൂവിന്റെ മനോഹരമായ ത്രൂബോള്‍ പിടിച്ചെടുത്ത റോയ് കൃഷ്ണ ബോളിനു വലയിലേക്കു വഴി കാണിക്കുകയായിരുന്നു. 81ാം മിനിറ്റില്‍ എടിക്കെയെ സ്തബ്ധരാക്കി നോര്‍ത്ത് ഈസ്റ്റ് മല്‍സരവിധി നിര്‍ണിച്ച വിജയഗോള്‍ കണ്ടെത്തി. ബോക്‌സിനു പുറത്തു നിന്നും റോക്കര്‍സേല നല്‍കിയ ബോള്‍ പിടിച്ചെടെുത്ത് ഗല്ലെഗോ തൊടുത്ത വെടിയുണ്ട കണക്കെയുള്ള വോളി പോസ്റ്റില്‍ തൊട്ടുരുമ്മി വലയില്‍ കയറുകയായിരുന്നു.

Story first published: Tuesday, January 26, 2021, 22:34 [IST]
Other articles published on Jan 26, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+