Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2020-21: ബെംഗളൂരു തരിപ്പണം, മിന്നും വിജയവുമായി മുംബൈ തലപ്പത്ത് തിരിച്ചെത്തി

ഫറ്റോര്‍ഡ: ഐഎസ്എല്ലിലെ 48ാം മല്‍സരത്തില്‍ മുംബൈ സിറ്റിക്കു മിന്നുന്ന വിജയം. മുന്‍ ജേതാക്കളും കിരീട ഫേവറിറ്റുകളിലൊന്നുമായ ബെംഗളൂരു എഫ്‌സിയെ മുംബൈ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കു കെട്ടുകെട്ടിച്ചു. ഇതോടെ എടിക്കെ മോഹന്‍ ബഗാനെ പിന്തള്ളി മുംബൈ ലീഗില്‍ ഒന്നാംസ്ഥാനത്തു തിരിച്ചെത്തുകയും ചെയ്തു. ഫറ്റോര്‍ഡ സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ആദ്യ പകുതിയില്‍ത്തന്നെ രണ്ടു ഗോളുകളുടെ ലീഡുമായി മുംബൈ ആദിപത്യമുറപ്പിച്ചിരുന്നു.

മൊര്‍ത്താദ ഫോള്‍ (ഒമ്പതാം മിനിറ്റ്), ബിപിന്‍ സിങ് (15), ബര്‍ത്തലോമിയോ ഒഗ്‌ബെച്ചെ (84) എന്നിവരാണ് മുംബൈയുടെ സ്‌കോറര്‍മാര്‍. ബെംഗളൂരുവിന്റെ ആശ്വാസ ഗോള്‍ 79ാം മിനിറ്റില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ വകയായിരുന്നു. കളിയിലുടനീളം മികച്ച കളി കെട്ടഴിച്ച മുംബൈ അര്‍ഹിച്ച വിജയം കൂടിയായിരുന്നു ഇത്. മുംബൈയുടെ ബിപിന്‍ സിങാണ് ഹീറോ ഓഫ് ദി മാച്ച്.

1

ബെംഗളൂരുവിന്റെ മുന്നേറ്റങ്ങളോടെയായിരുന്നു മല്‍സരം ആരംഭിച്ചത്. ആദ്യ അഞ്ചു മിനിറ്റില്‍ മുംബൈയെ അവര്‍ പ്രതിരോഘത്തിലാക്കി. എന്നാല്‍ ഒമ്പതാം മിനിറ്റില്‍ ബെംഗളൂരുവിനെ സ്തബ്ധരാക്കി മുംബൈ ലീഡ് പിടിച്ചെടുത്തു. സെറ്റ് പീസില്‍ നിന്നായിരുന്നു ഈ ഗോള്‍. ബിപിന്റെ കോര്‍ണര്‍ കിക്കില്‍ നിന്നും ഹെര്‍നന്‍ സന്റാനയുടെ ഹെഡ്ഡര്‍ ഹര്‍മന്‍ജ്യോത് ഖാബ്രയുടെ തലയില്‍ തട്ടിത്തെറിച്ചപ്പോള്‍ ഫാള്‍ മറ്റൊരു ഹെഡ്ഡറിലൂടെ ബോള്‍ വലയിലേക്കു വഴി തിരിച്ചുവിട്ടു.

ബെംഗളൂരുവിന് പ്രതികരിക്കാന്‍ സമയം ലഭിക്കും മുമ്പ് 15ാം മിനിറ്റില്‍ മുംബൈ ലീഡുയര്‍ത്തി. ബെംഗളൂരു പ്രതിരോധത്തെ നോക്കുകുത്തികളായി നിര്‍ത്തിയായിരുന്നു മുംബൈയുടെ രണ്ടാം ഗോള്‍. ബെംഗളൂരു ഗോളിക്കും കാഴ്ചക്കാരനായി നില്‍ക്കാനേ കഴിഞ്ഞുള്ളൂ. ആദ്യ ഗോളിനു വഴിയൊരുക്കിയ ബിപിന്‍ തന്നെയായിരുന്നു ഇത്തവണ സ്‌കോര്‍ ചെയ്തത്. ഇടതു വിങിലൂടെ ചാട്ടുളി കണക്കെ പറന്നെത്തി മന്ദര്‍റാവു ദേശായ് ബോക്‌സിനു കുറുകെ നല്‍കിയ മനോഹരമായ ക്രോസ് തകപ്പനൊരു വോളിയിലൂടെ ബിപിന്‍ വലയിലേക്കു അടിച്ചുകയറ്റി. ആദ്യ പകുതിയില്‍ 2-0ന്റെ ലീഡ് കാത്തുസൂക്ഷിക്കാന്‍ മുംബൈയ്ക്കു സാധിച്ചു.

2

രണ്ടാംപകുതിയില്‍ 70ാം മിനിറ്റ് വരെ കാര്യമായ ഗോള്‍ശ്രമങ്ങളൊന്നും രണ്ടു ടീമുകളുടെയും ഭാഗത്തു നിന്നു കണ്ടില്ല. 79ാം മിനിറ്റില്‍ ബെംഗളൂരുവിന്റെ മടങ്ങിവരവ് സാധ്യത വര്‍ധിപ്പിച്ചുകൊണ്ട് റഫറി പെനല്‍റ്റി സ്‌പോട്ടിലേക്കു വിരല്‍ ചൂണ്ടി. മുംബൈയുടെ ആദ്യ ഗോളിന് അവകാശിയായ ഫോളാണ് ഇവിടെ വില്ലനായത്. ബോക്‌സിനകത്തു വച്ച് ബെംഗളൂരുവിന്റെ ബ്രസീലിയന്‍ താരം ക്ലെയ്റ്റല്‍ സില്‍വയെ ഫാള്‍ ഫൗള്‍ ചെയ്തതിനെ തുടര്‍ന്നായിരുന്നു പെനല്‍റ്റി. ഛേത്രി പെനല്‍റ്റി പിഴവില്ലാതെ ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു.

രണ്ടാം ഗോളും നേടി സമനില പിടിച്ചുവാങ്ങാമെന്ന ബെംഗളൂരുവിന്റെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തി 84ാം മിനിറ്റില്‍ ഒഗ്‌ബെച്ചെ ടീമിന്റെ മൂന്നാം ഗോളും കണ്ടെത്തി. ഗോളി ഗുര്‍പ്രീത് സിങ് സന്ധുവിന്റെ പിഴവില്‍ നിന്നായിന്നു ഈ ഗോള്‍. വലതുമൂലയില്‍ നിന്നുള്ള ഗൊഡ്ഡാര്‍ഡിന്റെ കോര്‍ണര്‍ കിക്കില്‍ ഒഗ്‌ബെച്ചയുടെ ഹെഡ്ഡര്‍ ഗോളി ഗുര്‍പ്രീതിന്റെ കൈകളിലൊതുങ്ങിയെങ്കിലും പിന്നാലെ വഴുതി മാറി വലയ്ക്കുള്ളില്‍ കയറുകയായിരുന്നു.

Story first published: Tuesday, January 5, 2021, 22:41 [IST]
Other articles published on Jan 5, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+