Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2020-21: മുംബൈ മുന്നോട്ടുതന്നെ, തുടരെ മൂന്നാം ജയം- ലീഗില്‍ തലപ്പത്ത്

ബാംബോലിന്‍: ഐഎസ്എല്ലില്‍ ഇത്തവണത്തെ കിരീടപ്പോരിന് തങ്ങളുമുണ്ടാവുമെന്ന് മുന്നറിയിപ്പ് നല്‍കി മുംബൈ സിറ്റിയുടെ പടയോട്ടം തുടരുന്നു. ബാംബൊലിനിലെ ജിംഎംസി സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ഒഡീഷ എഫ്‌സിയെ 2-0ന് തകര്‍ത്തുവിട്ട് മുംബൈ സീസണില്‍ ഹാട്രിക്ക് വിജയം പൂര്‍ത്തിയാക്കി. ആദ്യ പകുതിയില്‍ തന്നെ രണ്ടു തവണ ഒഡീഷ വല നിറച്ച് മുംബൈ വിജയം വരുതിയിലാക്കിയിരുന്നു.

1

മുന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് താരം ബര്‍ത്തലോമിയോ ഒഗ്‌ബെച്ചെ (30ാം മിനിറ്റ്), റൗളിന്‍ ബോര്‍ജസ് (45) എന്നിവരാണ് മുംബൈയുടെ സ്‌കോറര്‍മാര്‍. ഈ വിജയത്തോടെ ഒമ്പതു പോയിന്റുമായി മുംബൈ ലീഗില്‍ ഒന്നാംസ്ഥാനത്തേക്കു കയറുകയും ചെയ്തു. ഇതേ പോയിന്റുണ്ടായിരുന്ന എടിക്കെ മോഹന്‍ ബഗാനെയാണാണ് ഗോള്‍ശരാശരിയില്‍ മുംബൈ പിന്തള്ളിയത്.

കളിയിലുടനീളം മേധാവിത്വം സ്ഥാപിച്ച മുംബൈ അര്‍ഹിച്ച വിജയം കൂടിയായിരുന്നു ഇത്. പാസിങിലും പൊസെഷനിലുമെല്ലാം മുംബൈ തന്നെയായിരുന്നു മാസ്റ്റേഴ്‌സ്. മുംബൈയുടെ ലെവലിലേക്കുയരാന്‍ ഒഡീഷ ഇനിയുമേറെ മെച്ചപ്പെടാനുണ്ടെന്നു ഈ മല്‍സരം കാണിച്ചു തന്നു. 30ാം മിനിറ്റില്‍ പെനല്‍റ്റിയില്‍ നിന്നാണ് മുംബൈയുടെ ആദ്യ ഗോളിന്റെ വരവ്. ബോക്‌സിനകത്തു വച്ച് ഒഡീഷ താരം സാംരഗി കൈകൊണ്ട് പന്ത് തടുത്തതിനെ തുടര്‍ന്നായിരുന്നു ഇത്. പെനല്‍റ്റി ഒഗ്‌ബെച്ചെ അനായാസം ലക്ഷ്യത്തിലെത്തിച്ചതോടെ മുംബൈ അര്‍ഹിച്ച ലീഡും സ്വന്തമാക്കി.

2

ഒന്നാം പകുതിയുടെ വിസില്‍ മുഴങ്ങുന്നതിന് തൊട്ടുമുമ്പ് ആധിപത്യമുറപ്പിച്ചു കൊണ്ട് മുംബൈ ലീഡുയര്‍ത്തി. ഇടതു വിങിലൂടെ പന്തുമായി കുതിച്ചെത്തിയ ഹ്യുഗോ ബൊമോസ് ബിബിന്‍ സിങിന് പാസ് നല്‍കി. ബിബിന്റെ ക്രോസ് ബോക്‌സികത്തേക്കു ഓടിക്കയറിയ ബോര്‍ജസ് ഹെഡ്ഡ് ചെയ്ത് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

രണ്ടാംപകുതിയിലും മുംബൈ തന്നെ കളം അടക്കിവാണു. ലീഡുയര്‍ത്താന്‍ അവര്‍ ശ്രമങ്ങള്‍ തുടര്‍ന്നപ്പോള്‍ കൗണ്ടര്‍ അറ്റാക്കുകള്‍ക്കു വേണ്ടി ഒഡീഷ കാത്തിരിക്കുകയായിരുന്നു. 66ാം മിനിറ്റില്‍ ഒഡീഷയ്ക്കു ആദ്യ ഗോള്‍ മടക്കാനുള്ള നല്ലൊരു അവസരം ലഭിച്ചു. ബോക്‌സിനകത്തു നിന്നു ജാക്കോബ് നല്‍കിയ പാസ് പിടിച്ചെടുത്ത് ഡിയേഗോ തൊടുത്ത ഷോട്ട് മുംബൈ ഗോളി അമരീന്ദര്‍ വിഫലമാക്കുകയായിരുന്നു.

അവസാന മിനിറ്റുകളില്‍ ഇരുഗോള്‍ ഗോള്‍മുഖത്തും ഗോള്‍ മണത്തു. പക്ഷെ സ്‌കോര്‍ 2-0 ആയിത്തന്നെ തുടര്‍ന്നു. 85ാം മിനിറ്റില്‍ ഒഗ്‌ബെച്ചെയ്ക്കു പകരമിറങ്ങിയ ആദം ലാ ഫോണ്ട്രെയുടെ ഷോട്ട് ഒഡീഷ പ്രതിരോധത്തില്‍ തട്ടിത്തെറിച്ചപ്പോള്‍ 87ാം മിനിറ്റില്‍ ഒഡീഷയുടെ സൂപ്പര്‍ താരം മാര്‍സെലിഞ്ഞോ മികച്ചൊരു ഗോളവസരം നഷ്ടപ്പെടുത്തി.

Story first published: Sunday, December 6, 2020, 19:24 [IST]
Other articles published on Dec 6, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+