Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2020-20: രണ്ടു ഗോള്‍ ജയം, മുംബൈ മുന്നോട്ടു തന്നെ- ഒന്നാംസ്ഥാനം ഭദ്രമാക്കി

വാസ്‌കോ: ഐഎസ്എല്ലില്‍ മുംബൈ സിറ്റിയുടെ വിജയക്കുതിപ്പ് തുടരുന്നു. തിലക് മൈതാന്‍ ഗ്രൗണ്ടില്‍ നടന്ന ആവേശകരമായ മല്‍സരത്തില്‍ ഹൈദരാബാദ് എഫ്‌സിയെയാണ് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു തകര്‍ത്തുവിട്ടത്. ഇരുപകുതികളിലുമായി വിഗ്നേഷും ആദം ലാഫോന്ദ്രെയുമാണ് മുംബൈയുടെ സ്‌കോറര്‍മാര്‍. ഈ വിജയത്തോടെ മുംബൈ ലീഗില്‍ ഒന്നാംസ്ഥാനം ഭദ്രമാക്കുകയും ചെയ്തു. 16 പോയിന്റോടെയാണ് മുംബൈ തലപ്പത്ത് നില്‍ക്കുന്നത്. മൂന്നു പോയിന്റ് പിറകിലായി എടിക്കെ മോഹന്‍ ബഗാനാണ് രണ്ടാംസ്ഥാനത്ത്.

1

മുംബൈയും ഹൈദരാബാദും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവച്ച മല്‍സരം കാണികളെ ത്രില്ലടിപ്പിക്കുന്നതായിരുന്നു. അറ്റാക്കിങ് ഫുട്‌ബോളാണ് ഇരുടീമും പുറത്തെടുത്തത്. അതിവേഗ നീക്കങ്ങള്‍ മുംബൈയും ഹൈദരാബാദും നടത്തിയ കളിയില്‍ രണ്ടു ഗോള്‍മുഖത്തും പന്ത് നിരന്തരം കയറിയിറങ്ങി. തോറ്റെങ്കിലും ഹൈദരാബാദ് വീറുറ്റ പ്രകടനം തന്നെ നടത്തി.

ആദ്യ 10 മിനിറ്റിനുള്ളില്‍ രണ്ടു ഗോള്‍ നീക്കങ്ങള്‍ ഹൈദരാബാദിന്റെ ഭാഗത്തു നിന്നുണ്ടായി. പക്ഷെ ഗോള്‍കീപ്പര്‍ക്കു ഇവ കാര്യമായി വെല്ലുവിളിയുയര്‍ത്തിയില്ല. രണ്ടു ടീമുകളും ഒരുപോലെ മികച്ചു നിന്ന മല്‍സരം ആരു വേണമെങ്കിലും ഗോള്‍ നേടുമെന്ന തരത്തിലാണ് മുന്നേറിയത്. ഒടുവില്‍ 38ാം മിനിറ്റില്‍ ഗോള്‍ നേടാനുള്ള ഭാഗ്യമുണ്ടായത് മുംബൈയ്ക്കാണ്. അതിമനോഹരമായ നീക്കത്തില്‍ നിന്നായിരുന്നു ഈ ഗോള്‍. ഗോളിലേക്കു മുംബൈയുടെ ആദ്യത്തെ ഷോട്ട് കൂടിയായിരുന്നു ഇത്. വലതു വിങില്‍ നിന്നും അഹമ്മദ് ജാഹു ബോക്‌സിനകത്തേക്കു നല്‍കിയ ക്രോസ് ബിബിന്‍ ഫ്‌ളിക്ക് ചെയ്ത് വിഗ്നേഷിന് മറിച്ചു നല്‍കി. വിഗ്നേഷിന്റെ മനോഹരമായ വോളി ഗോളിയെ അമ്പരപ്പിച്ച് വലയില്‍ തുളഞ്ഞുകയറുകയായിരുന്നു. താരത്തിന്റെ കരിയറിലെ ആദ്യ ഗോള്‍ കൂടിയാണിത്.

2

44ാം മിനിറ്റില്‍ ഹൈദരാബാദിനു സമനില ഗോളിനുള്ള സുവര്‍ണാവസരം. സന്റാനയുടെ പാസിനൊടുവില്‍ മിശ്ര ബോക്‌സിനു കുറുകെ നല്‍കിയ ക്രോസിനെ വഴി തിരിച്ചുവിടേണ്ട ജോലി മാത്രമേ യാസിറിനുണ്ടായിരുന്നുള്ളൂ. എന്നാല്‍ താരത്തിന്റെ ഹെഡ്ഡര്‍ ലക്ഷ്യം കാണാതെ പുറത്തുപോയി. ആദ്യപകുതിയില്‍ 1-0ന്റെ ലീഡുമായാണ് മുംബൈ ഗ്രൗണ്ട് വിട്ടത്.

59ാം മിനിറ്റില്‍ ഹൈദരാബാദിന്റെ സമനില മോഹങ്ങള്‍ തല്ലിക്കെടുത്തി മുംബൈ വീണ്ടും ലക്ഷ്യം കണ്ടു. ഏറെക്കുറെ ആദ്യ ഗോളിനു സമാനമായ ആംഗിളില്‍ നിന്നായിരുന്നു ഈ ഗോളും. ഇടതു വിങില്‍ നിന്നും ബോര്‍ജസ് നല്‍കിയ താഴ്ന്ന പാസ് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ലാഫോന്ദ്രെ ഫസ്റ്റ് ടച്ച് ഷോട്ടിലൂടെ വലയിലേക്കു വഴി കാണിക്കുകയായിരുന്നു. ഈ ഗോളിനു ശേഷം മുംബൈ കൂടുതല്‍ കരുത്താര്‍ജിക്കുന്നതാണ് കണ്ടത്. 78ാം മിനിറ്റില്‍ മുംബൈയുടെ സ്‌കോര്‍ 3-0 ആക്കാനുള്ള നല്ലൊരു അവസരം ലാഫോന്ദ്രെ പാഴാക്കി. വലതു വിങിലൂടെ പറന്നെത്തിയ ലാഫോന്ദ്രെ തകര്‍പ്പനൊരു ഷോട്ട് പരീക്ഷിച്ചെങ്കിലും വലയുടെ പുറത്തു പതിക്കുകയായിരുന്നു.

Story first published: Sunday, December 20, 2020, 19:42 [IST]
Other articles published on Dec 20, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+