For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL 2020-21: ജയം തുടരാന്‍ മുംബൈ സിറ്റി എഫ്‌സി, എതിരാളി ജംഷഡ്പൂര്‍

ബംബോലിം: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നാളെ (14-12-2020) നടക്കുന്ന മത്സരത്തില്‍ കരുത്തരായ മുംബൈ സിറ്റി എഫ്‌സി ജംഷഡ്പൂരിനെതിരേ. നിലവില്‍ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരാണ് മുംബൈ. 5 മത്സരത്തില്‍ നിന്ന് നാല് മത്സരത്തിലും ജയിച്ച അവര്‍ 1 മത്സരം മാത്രമാണ് തോറ്റത്. ജംഷഡ്പൂര്‍ 5 മത്സരത്തില്‍ നിന്ന് 1 ജയവും 3 സമനിലയും 1 തോല്‍വിയും വഴങ്ങി ഏഴാം സ്ഥാനത്താണ്. ജയത്തോടെ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ ഉറച്ചാവും മുംബൈ ഇറങ്ങുക.

കരുത്തോടെ മുംബൈ

കരുത്തുറ്റ പ്രകടനമാണ് ഇത്തവണ മുംബൈ കാഴ്ചവെക്കുന്നത്. ടീമെന്ന നിലയില്‍ മികച്ച ഒത്തിണക്കം മുംബൈക്കുണ്ട്. സീസണിലെ ആദ്യ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് തോറ്റാണ് മുംബൈ തുടങ്ങിയത്. രണ്ടാം മത്സരത്തില്‍ ആതിഥേയരായ എഫ്‌സി ഗോവയെ എതിരില്ലാത്ത 1 ഗോളിന് തോല്‍പ്പിച്ച മുംബൈ മൂന്നാം മത്സരത്തില്‍ എസ് സി ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് തോല്‍പ്പിച്ചത്. നാലാം മത്സരത്തില്‍ ഒഡീഷയെ മറുപടിയില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിക്കാനും മുംബൈക്കായി. അവസാന മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ ചെന്നൈയിന്‍ എഫ്‌സിയെ 2-1നാണ് മുംബൈ തോല്‍പ്പിച്ചത്.

mumbaicityfcvsjamshedpurfc

ബര്‍ത്തലോമു ഓഗ്‌ബെച്ച,ആദം ലി ഫോന്‍ഡ്രി കൂട്ടുകെട്ട് മുന്നേറ്റ നിരയില്‍ ശോഭിക്കുന്നു. ചെന്നൈയിനെതിരെ ഇരുവരും മനോഹരമായാണ് കളിച്ചത്. മധ്യനിരയില്‍ റൗലില്‍ ബോര്‍ജിസ്,അഹ്മദ് ജഹൗ,ബിപിന്‍ സിങ്,ഹ്യൂഗോ ബൗമൗസ്,സൈ ഗോഡ്രാഡ്,ഫറൂഖ് ചൗധരി തുടങ്ങിയവരും പ്രതിരോധത്തില്‍ മൗര്‍ത്താഡ ഫാല്‍,മുഹമ്മദ് റാക്കിപ്,മെഹ്താബ് സിങ് തുടങ്ങിയവരും തിളങ്ങുമ്പോള്‍ ഗോള്‍വല കാക്കാന്‍ അമരീന്ദര്‍ സിങ് തന്നെയാവും ഇറങ്ങുക.

ജംഷഡ്പൂര്‍ നിസാരക്കാരല്ല

എടികെയ്‌ക്കെതിരായ മത്സരത്തിലെ ജയത്തോടെ ഏത് വമ്പന്മാരെയും വീഴ്ത്താന്‍ കെല്‍പ്പുണ്ടെന്ന് തെളിയിച്ചവരാണ് ജംഷഡ്പൂര്‍ എഫ്‌സി. ആദ്യ മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിയോട് 2-1ന് തോറ്റ ജംഷഡ്പൂര്‍ രണ്ടാം മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 2-2 സമനില പങ്കിട്ടു. മൂന്നാം മത്സരത്തില്‍ ഹൈദരാബാദ് എഫ്‌സിയോടും 1-1 സമനില പങ്കിട്ട അവര്‍ നാലാം മത്സരത്തില്‍ തോല്‍വി അറിയാതെ കുതിച്ച എടികെ മോഹന്‍ ബഗാനെ 2-1നാണ് കീഴടക്കിയത്.

അവസാന മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനോട് ഗോള്‍രഹിത സമനിലയും വഴങ്ങി. പോയിന്റ് പട്ടികയിലെ കുതിപ്പിന് തുടര്‍ ജയങ്ങള്‍ ജംഷഡ്പൂരിന് അത്യാവശ്യമാണ്. മുന്നേറ്റത്തില്‍ നെരീജസ് വാല്‍സ്‌കിസ് മികച്ച ഫോമിലാണ്. മധ്യനിരയില്‍ എയ്റ്റര്‍ മോന്റോയിലാണ് പ്രതീക്ഷ. എന്നാല്‍ താരങ്ങളുടെ സ്ഥിരത വലിയ പ്രശ്‌നമാണ്. എന്തായാലും മുംബൈക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്താനുള്ള കെല്‍പ്പ് ജംഷഡ്പൂരിനുണ്ട്.

Story first published: Sunday, December 13, 2020, 12:45 [IST]
Other articles published on Dec 13, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+