Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2020-21: ആവേശപ്പോരില്‍ മുംബൈ നേടി, ചെന്നൈ പൊരുതിവീണു

ബാംബോലിന്‍: ഐഎസ്എല്ലിന്റെ 22ാം റൗണ്ടിലെ ആവേശപ്പോരില്‍ മുന്‍ ചാംപ്യന്‍മാരും നിലവിലെ റണ്ണറപ്പുമായ ചെന്നൈയ്ന്‍ എഫ്‌സിയെ കീഴടക്കി മുംബൈ സിറ്റിയുടെ മുന്നേറ്റം. ജിഎംസി സ്റ്റേഡിയത്തില്‍ നടന്ന ത്രില്ലറില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു ചെന്നൈയെ മുംബൈ മുട്ടുകുത്തിക്കുകയായിരുന്നു. സീസണില്‍ മുംബൈയുടെ തുടര്‍ച്ചയായ മൂന്നാം വിജയമാണിത്. ഇതോടെ 12 പോയിന്റോടെ മുംബൈ ഒന്നാംസ്ഥാനം ഭദ്രമാക്കുകയും ചെയ്തു.

1

തോറ്റെങ്കിലും മുംബൈയെ മുള്‍മുനയില്‍ നിര്‍ത്തിയാണ് ചെന്നൈ തോല്‍വി സമ്മതിച്ചത്. ഒരു ഗോളിനു പിന്നില്‍ നിന്ന ശേഷമാണ് രണ്ടു ഗോളുകള്‍ തിരിച്ചടിച്ച് മുംബൈ കളി വരുതിയിലാക്കിയത്. ഹെര്‍നന്‍ സന്റാന (45), ആദം ലാഫോന്ദ്രെ (75) എന്നിവരാണ് മുംബൈയുടെ സ്‌കോറര്‍മാര്‍. 40ാം മിനിറ്റില്‍ ജേക്കബ് സില്‍വസ്റ്ററുടെ വകയായിരുന്നു ചെന്നൈയുടെ ഗോള്‍. ചെന്നൈയുടെ നിരവധി ഗോള്‍നീക്കങ്ങള്‍ വിഫലമാക്കിയ മുംബൈ പ്രതിരോധഭടന്‍ മൊര്‍ത്താദ ഫോളാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

ചെന്നൈയായിരുന്നു മല്‍സരത്തിലെ മികച്ച ടീം. തുടക്കം മുതല്‍ അറ്റാക്കിങ് ഗെയിം കാഴ്ചവച്ച അവര്‍ സമനില അര്‍ഹിച്ചിരുന്നെങ്കിലും മുംബൈ പ്രതിരോധനിരയുടെ മികച്ച പ്രകടനവും റഫറിയുടെ ചില പിഴവുകളും ചെന്നൈയ്ക്കു തിരിച്ചടിയായി. ചെന്നൈയ്ക്കു ലഭിക്കേണ്ടിയിരുന്ന ചുരുങ്ങിയത് മൂന്നു പെനല്‍റ്റിയെങ്കിലും റഫറി അനുവദിച്ചില്ല. കളിയുടെ ആദ്യ 20 മിനിറ്റോളം ചെന്നൈയുടെ സമ്പൂര്‍ണ ആധിപത്യമായിരുന്നു കണ്ടത്. അവരുടെ ഹൈ പ്രെസിങ് ഗെയിമിനു മുന്നില്‍ മുംബൈ പലപ്പോഴും പകച്ചുനിന്നു.

40ാം മിനിറ്റില്‍ സില്‍വസ്റ്ററിലൂടെ ചെന്നൈ അര്‍ഹിച്ച ലീഡ് കൈക്കലാക്കി. വലതു വിങിലൂടെ മിന്നല്‍ വേഗത്തില്‍ പറന്നെത്തിയ ചാങ്‌തെയാണ് ഗോളിനു വഴിമരുന്നിട്ടത്. താരത്തിന്റെ വ്യക്തിഗത മികവിന്റെ നേര്‍ക്കാഴ്ച കൂടിയായിരുന്നു ഈ ഗോള്‍. മൂന്ന് മുബൈ താരങ്ങളെ വെട്ടിച്ച് ബോക്‌സിനകത്തെത്തിയ ചാങ്‌തെ ദുഷ്‌കരമായ ആംഗിളില്‍ നിന്നും നല്‍കിയ താഴ്ന്ന പാസ് ക്ലോസ് ആംഗിളില്‍ നിന്നും വലയിലേക്കു വഴി തിരിച്ചുവിടേണ്ട ചുമതല മാത്രമേ സില്‍വസ്റ്ററിനുണ്ടായിരുന്നുള്ളൂ. ഈ ലീഡ് പക്ഷെ അധികസമയം കാത്തുസൂക്ഷിക്കാന്‍ ചെന്നൈയ്ക്കായില്ല. ഒന്നാംപകുതിയുടെ ഇഞ്ചുറിടൈമില്‍ സെറ്റ് പീസില്‍ നിന്നും മുംബൈ സമനില ഗോള്‍ കണ്ടെത്തി. ഹ്യൂഗോ ബോമസിന്റെ കോര്‍ണര്‍ കിക്ക് ഒരു ഫ്രീഹെഡ്ഡറിലൂടെ സന്റാന ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

2

രണ്ടാപകുതിയുടെ തുടക്കത്തില്‍ മുംബൈയുടെ മുന്നേറ്റങ്ങളാണ് കണ്ടത്. 61ാം മിനിറ്റില്‍ ചെന്നൈയ്ക്കു ലീഡ് നേടിക്കൊടുക്കാനുള്ള മികച്ചൊരു അവസരം ജര്‍മന്‍പ്രീത് നഷ്ടപ്പെടുത്തി. ഫാളിനെ കബളിപ്പിച്ച് സില്‍വസ്റ്റര്‍ ബോക്‌സിനകത്തേക്കു നല്‍കിയ പാസ് ജര്‍മന്‍പ്രീത് ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്കടിച്ചു നഷ്ടപ്പെടുത്തുകയായിരുന്നു. 75ാം മിനിറ്റില്‍ ചെന്നൈയെ ഞെട്ടിച്ചുകൊണ്ട് മുംബൈ കളിയില്‍ ആദ്യമായി ലീഡ് സ്വന്തമാക്കി. ഇത്തവണയും സെറ്റ് പീസില്‍ നിന്ന് തന്നെയായിരുന്നു ഗോള്‍. ജാഹുവിന്റെ ലോങ് ഫ്രീകിക്ക് ബോക്‌സിനകത്തേക്കു താഴ്ന്നിറങ്ങിയപ്പോള്‍ റൗളിന്‍ അത് ബോമോസിന് മറിച്ചു നല്‍കി. ബോമാസ് ഹെഡ്ഡറിലൂടെ കൈമാറിയ ബോള്‍ ഗോളിക്കു യാതൊരു പഴുതും നല്‍കാതെ ലാഫോന്ദ്രെ വലയിലേക്കു പ്ലേസ് ചെയ്തു. ഗോള്‍ മടക്കാന്‍ ചെന്നൈ കിണഞ്ഞു പരിശ്രമിച്ചെങ്കിലും അവയൊന്നും മുംബൈയുടെ ഗോള്‍വല ഭേദിച്ചില്ല.

Story first published: Wednesday, December 9, 2020, 21:52 [IST]
Other articles published on Dec 9, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+