Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2020-21: ബെംഗളൂരു ഈസ് ബാക്ക്, ത്രില്ലറില്‍ മുംബൈയെ മുക്കി

ബാംബൊലിന്‍: ഐഎസ്എല്ലില്‍ എല്ലാവരും എഴുതിത്തള്ളിയ മുന്‍ ചാംപ്യന്‍മാരായ ബെംഗളൂരു എഫ്സി തകര്‍പ്പന്‍ ജയവുമായി തിരിച്ചുവരവ് നടത്തി. ലീഗിലെ രണ്ടാംസ്ഥാനക്കാരും ഇതിനകം പ്ലേഓഫിലേക്കു യോഗ്യത നേടി ടീമുകളിലൊന്നുമായ മുംബൈ സിറ്റിയെയാണ് ബെംഗളൂരു മലര്‍ത്തിയടിച്ചത്. ബാംബൊലിമിലെ ജിഎംഎസി സ്റ്റേഡിയത്തില്‍ നടന്ന ആറു ഗോള്‍ ത്രില്ലറില്‍ രണ്ടിനെതിരേ നാലു ഗോളുകള്‍ക്കു ബെംഗളൂരു മുംബൈയെ കൊമ്പുകുത്തിക്കുകയായിരുന്നു.

1

ഇരട്ടഗോളുകള്‍ നേടിയ ക്ലെയ്റ്റണ്‍ സില്‍വയും ക്യാപ്റ്റനും സൂപ്പര്‍ താരവുമായ സുനില്‍ ഛേത്രിയുമാണ് ബെംഗളൂരുവിന്റെ വിജയശില്‍പ്പികള്‍. ഒന്ന്, 22 മിനിറ്റുകളിലാണ് ക്ലെയ്റ്റണ്‍ വലുകുക്കിയതെങ്കില്‍ ഛേത്രി ലക്ഷ്യം കണ്ടത് 57, 90 മിനിറ്റുകളിലായിരുന്നു. ബെംഗളൂരുവിനായി ഛേത്രിയുടെ 200ാമത്തെ മല്‍സരം കൂടിയായിരുന്നു ഇത്. ഇരട്ടഗോള്‍ നേട്ടവുമായി ഈ നാഴികക്കല്ല് അദ്ദേഹം ആഘോഷിക്കുകയും ചെയ്തു. ആദം ലാ ഫോന്ദ്രെയാണ് മുംബൈയുടെ രണ്ടു ഗോളുകളും മടക്കിയത്. 50, 72 മിനിറ്റുകളിലാണ് സ്പാനിഷ് താരം വലകുലുക്കിയത്.

2

മുംബൈക്കെതിരേ നേടിയ അപ്രതീക്ഷിത വിജയത്തോടെ പ്ലേഓഫ് സാധ്യതകളും സജീവമാക്കിയിരിക്കുകയാണ് ബെംഗളൂരു. ഈ ജയം അവരെ ഏഴാംസ്ഥാനത്തു നിന്നും ആറാംസ്ഥാനത്തേക്കുയര്‍ത്തുകയും ചെയ്തിട്ടുണ്ട്. ലീഗിലെ നാലാംസ്ഥാനക്കാരായ എഫ്‌സി ഗോവയേക്കാള്‍ രണ്ടു പോയിന്റ് മാത്രം പിറകിലാണ് ബെംഗളൂരു.

ഈ സീസണിലെ തന്നെ ഏറ്റവും മികച്ച കളിയായിരുന്നു ബെംഗളൂരു ഈ മല്‍സരത്തില്‍ കെട്ടഴിച്ചത്. അതുകൊണ്ടു തന്നെ അവര്‍ അര്‍ഹിച്ച വിജയം കൂടിയായിരുന്നു ഇത്. മുന്‍ സീസണുകളില്‍ തുടക്കം മുതല്‍ ലീഗില്‍ ആധിപത്യം സ്ഥാപിച്ച് മുന്നേറിയിരുന്ന പഴയ ബെംഗളൂരു ടീമിനെ ഓര്‍പ്പിക്കിന്നുതായിരുന്നു ഇന്നു അവരുടെ പ്രകടനം. സീസണില്‍ മികച്ച ഫോമില്‍ കളിക്കുന്ന മുംബൈക്കു ബെംഗളുരുവിന്റെ സമഗ്രാധിപത്യത്തിനു മുന്നില്‍ മറുപടിയില്ലായിരുന്നു.

3

കളി തുടങ്ങി ഒന്നാംമിനിറ്റില്‍ തന്നെ ഗോളുമായി ബെംഗളൂരു മുംബൈയ്ക്കു വരാന്‍ പോവുന്ന അപകടത്തിന്റെ മുന്നറിയിപ്പ് നല്‍കിയിരുന്നു. വലതു വിങില്‍ നിന്നും ഉദാന്ത് സിങ് ബോക്‌സിനു കുറുകെ നല്‍കിയ ഫസ്റ്റ് ടൈം പാസ് ക്ലെയ്റ്റണ്‍ മികച്ചൊരു ഫിനിഷിങിലൂടെ വലയ്ക്കുള്ളിലാക്കിയപ്പോള്‍ മുംബൈ ഞെട്ടിച്ചരിച്ചു. 22ാം മിനിറ്റില്‍ത്തന്നെ ക്ലെയ്റ്റനിലൂടെ ബെംഗളൂരു മുംബൈയ്ക്കു അടുത്ത പ്രഹരവും നല്‍കി. വലതു ഭാഗത്തു നിന്നും സിസ്‌കോ ഫെര്‍ണാണ്ടത് തൊടുത്ത മനോഹരമായ ഫ്രീകിക്ക് മുംബൈ പ്രതിരോധം ഭേദിച്ച് ഓടിക്കയറിയ ക്ലെയ്റ്റണ്‍ ഹെഡ്ഡറിലൂടെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ആദ്യ പകുതിയില്‍ ഗോള്‍ മടക്കാനുള്ള കാര്യമായ അവസരങ്ങളൊന്നും മുംബൈയ്ക്കു ലഭിച്ചില്ല. ഇതോടെ 2-0ന്റെ ലീഡുമായി അവര്‍ ഒന്നാംപകുതി അവസാനിപ്പിക്കുകയും ചെയ്തു.

രണ്ടാംകുതിയാരംഭിച്ച് അഞ്ചു മിനിറ്റിനുള്ളില്‍ ലാ ഫോന്ദ്രെ മുംബൈയുടെ ആദ്യ ഗോള്‍ മടക്കി. വലതു വിങിലൂടെ ബോളുമായി കുതിച്ചെത്തി ഗൊഡാര്‍ഡ് ബോക്‌സിനു കുറുകെ ചെത്തിയിട്ട ക്രോസ് ബെംഗൂരുവിന്റെ പ്രതിരോധം ഭേദിച്ച് മുന്നോട്ടു കയറിയ ലാ ഫോന്ദ്രെ വലയിലേക്കു വഴി തിരിച്ചുവിടുകയായിരുന്നു. എന്നാല്‍ ഏഴു മിനിറ്റിനകം ഛേത്രിയുടെ ഗോളില്‍ ബെംഗളൂരു മൂന്നാം ഗോളും നേടി സ്‌കോര്‍ 3-1 ആക്കി ഉയര്‍ത്തി. ഗോളിയുടെ ലോങ് ഗോള്‍കിക്കുമായി കുതിച്ച ഛേത്രി മുന്നോട്ടു കയറി വന്ന മുംബൈ ഗോളി അമരീന്ദര്‍ സിങിന്റെ കാലുകള്‍ക്കിടയിലൂടെ ലക്ഷ്യം കാണുകയായിരുന്നു.

4

പക്ഷെ മുംബൈയ്ക്കു കീഴടങ്ങാന്‍ മനസ്സില്ലായിരുന്നു. സമനില സാധ്യതകള്‍ സജീവമാക്കി ലാ ഫോന്ദ്രെ മുംബൈയുടെ രണ്ടാാം ഗോള്‍ മടക്കി . ഇതോടെ കളിയുടെ വീറും വാശിയും ഇരട്ടിയായി. സമനില ഗോളിനായി മുംബൈ കിണഞ്ഞു പരിശ്രമിക്കിയെയാണ് ഇഞ്ചുറിടൈമില്‍ ഛേത്രി മുംബൈയ്ക്കുമേല്‍ അവസാന ആണിയുമടിച്ചത്. ഇതോടെ ബെംഗളൂരു വിജയമുറപ്പിക്കുകയും ചെയ്തു.

Story first published: Monday, February 15, 2021, 21:51 [IST]
Other articles published on Feb 15, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+