Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2020-21: എടിക്കെയുടെ കണക്കുകൂട്ടല്‍ പിഴച്ചു, ഹൈദരാബാദ് പോരാട്ട വീര്യത്തില്‍ സമനില മാത്രം

ഫറ്റോര്‍ഡ: ഐഎസ്എല്ലിലെ 24ാം റൗണ്ട് മല്‍സരത്തില്‍ അനായാസ വിജയം ലക്ഷ്യമിട്ടിറങ്ങിയ എടിക്കെ മോഹന്‍ ബഗാന് സമനിലയുമായി തൃപ്തിപ്പെടേണ്ടി വന്നു. വീറുറ്റ പോരാട്ടം പുറത്തെടുത്ത ഹൈദരാബാദ് എഫ്‌സിയാണ് എടിക്കെയെ 1-1നു പൂട്ടിയത്. അനായാസ വിജയവുമായി പോയിന്റ് പട്ടികയില്‍ തലപ്പത്തുള്ള മുംബൈ സിറ്റി എഫ്‌സിക്കൊപ്പമെത്തുകയെന്ന ലക്ഷ്യത്തോടെയാണ് എടിക്കെ ഇറങ്ങിയത്. പക്ഷെ അവരുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്ന പ്രകടനം ഹൈദരാബാദിന്റെ മഞ്ഞക്കുപ്പായക്കാര്‍ കാഴ്ചവയ്ക്കുകയായിരുന്നു.

1

കളി സമനിലയില്‍ കലാശിച്ചെങ്കിലും പോയിന്റ് പട്ടികയില്‍ ചെറിയ മുന്നേറ്റം നടത്താന്‍ എടിക്കെയ്ക്കു കഴിഞ്ഞു. നേരത്തേ മൂന്നാമതായിരുന്ന അവര്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി രണ്ടാംസ്ഥാനത്തേക്കുകയറി. ഹൈദരാബാദിനും ഈ സമനില ഗുണം ചെയ്തു. ഏഴാംസ്ഥാനത്തു നിന്ന് അവര്‍ അഞ്ചാമതെത്തി. ഹൈദരാബാദ് താരം കൊളാക്കോ ലിസ്റ്റനാണ് ഹീറോ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.

ഫറ്റോര്‍ഡ സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ഒരു ഗോളിനു പിന്നിട്ടുനിന്ന ശേഷമാണ് ഗോള്‍ മടക്കി ഹൈദരാബാദ് സമനില പിടിച്ചുവാങ്ങിയത്. രണ്ടു ഗോളുകളും രണ്ടാം പകുതിയിലായിരുന്നു. 54ാം മിനിറ്റില്‍ മന്‍വീര്‍ സിങിന്റെ സോളോ ഗോളിലാണ് എടിക്കെ മുന്നില്‍ കടന്നത്. 65ാം മിനിറ്റില്‍ ജാവോ വിക്ടര്‍ പെനല്‍റ്റിയിലൂടെ ഗോള്‍ മടക്കി.

2

കളിയുടെ തുടക്കം മുതല്‍ എടിക്കെയ്‌ക്കൊപ്പം നില്‍ക്കുന്ന പ്രകടനമായിരുന്നു ഹൈദരാബാദ് കാഴ്ചവച്ചത്. എടിക്കെയുടെ മുന്നേറ്റങ്ങളെ ഫലപ്രദമായി പ്രതിരോധിച്ച അവര്‍ കൗണ്ടര്‍ അറ്റാക്കുകളിലൂടെ തിരിച്ചടിക്കുകയും ചെയ്തു. 27ാം മിനിറ്റില്‍ എടിക്കെയ്ക്കു ആദ്യ ഗോളവസരം ലഭിച്ചു. എന്നാല്‍ സന്ദേഷ് ജിങ്കന്റെ ക്രോസില്‍ പ്രബീര്‍ ദാസിന്റെ ഷോട്ട് ഗോളി സുബ്രതാ പോള്‍ വലതു വശത്തേക്കു ഡൈവ് ചെയ്ത് വിഫലമാക്കി.

56ാം മിനിറ്റില്‍ മന്‍വീറിന്റെ ഗോളില്‍ എടിക്കെ മുന്നിലെത്തി. ഹൈദരാബാദ് ഗോളിയുടെ ലോങ്‌ബോളില്‍ നിന്നായിരുന്നു ഗോള്‍. ഗ്രൗണ്ടിന്റെ ഏറക്കുറെ മധ്യത്തില്‍ നിന്നും പന്തുമായി ബോക്‌സിലേക്കു കുതിച്ചെത്തിയ ശേഷം മന്‍വീര്‍ തൊടുത്ത ഷോട്ട് ഗോളി സുബ്രതാ പോളിന് പഴുതൊന്നും നല്‍കാതെ വലയില്‍ തുളഞ്ഞുകയറി.

3

65ാം മിനിറ്റില്‍ പെനല്‍റ്റിയുടെ രൂപത്തില്‍ ഹൈദരാബാദിന്റെ സമനില ഗോള്‍ വന്നു. തകര്‍പ്പന്‍ ഗോളിലൂടെ എടിക്കെയെ മുന്നിലെത്തിച്ച മന്‍വീറാണ് ഇത്തവണ ടീമിന്റെ വില്ലനായത്. മികച്ചൊരു നീക്കം നടത്തിയ ഹൈദരാബാദിന്റെ പുജാരെയെ മന്‍വീര്‍ ബോക്‌സിനുള്ളില്‍ പിടിച്ചുവീഴ്ത്തുകയായിരുന്നു. തുടര്‍ന്നു ലഭിച്ച പെനല്‍റ്റി വിക്ടര്‍ വലയുടെ മേല്‍ക്കൂരയിലേക്കു അടിച്ചുകയറ്റുകയും ചെയ്തു.

Story first published: Friday, December 11, 2020, 22:04 [IST]
Other articles published on Dec 11, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+