Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2020-21: ഡെര്‍ബികള്‍ ടിവിയില്‍ കണ്ട പരിചയം മാത്രം, കൊല്‍ക്കത്ത ഡെര്‍ബിക്കൊരുങ്ങി ടിരി

ഐഎസ്എല്ലില്‍ വെള്ളിയാഴ്ച നടക്കാനിരിക്കുന്ന കൊല്‍ക്കത്ത ഡെര്‍ബിയില്‍ കളിക്കാന്‍ പോവുന്നതിന്റെ ത്രില്ലിലാണ് എടിക്കെ മോഹന്‍ ബഗാന്റെ സ്പാനിഷ് ഡിഫന്‍ഡര്‍ ടിരി. നേരത്തേ ഐ ലീഗില്‍ മാത്രം കണ്ടിരുന്ന കൊല്‍ക്കത്ത ഡെര്‍ബി ഇതാദ്യമായി ഇത്തവണ ഐഎസ്എല്ലിലും നടക്കാന്‍ പോവുകയാണ്. എടിക്കെയില്‍ ലയിച്ച ബഗാന്‍ തങ്ങളുടെ ബദ്ധവൈരികളായ ഈസ്റ്റ് ബംഗാളുമായാണ് ഐഎസ്എല്ലില്‍ കൊമ്പുകോര്‍ക്കുന്നത്. ബഗാനൊപ്പം ബംഗാളും ഐ ലീഗ് വിട്ട് ഐഎസ്എല്ലിലേക്കു കൂടുമാറുകയായിരുന്നു.

1

2015 മുതല്‍ ഐഎസ്എല്ലിന്റെ ഭാഗമാണ് ടിരി. 2015, 16 സീസണുകൡ അദ്ദേഹം എടിക്കെയ്‌ക്കൊപ്പമായിരുന്നു. കഴിഞ്ഞ ആറു വര്‍ഷമായി ഞാന്‍ ഇന്ത്യയിലുണ്ട്. ഡെര്‍ബികള്‍ ടെലിവിഷനില്‍ മാത്രമേ മുമ്പ് കണ്ടിട്ടുള്ളൂ. അവിസ്മരണീയമായ അനുഭവം തന്നെയായിരിക്കും അത്. ഡെര്‍ബിയില്‍ കളിക്കാന്‍ അനുഭവം ലഭിക്കുന്നത് ഏറെ ത്രില്ലടിപ്പിക്കുന്നു. ഈ വര്‍ഷം വ്യത്യസ്തമാണ്, കാരണം കാണികളില്ലാതെയാണ് ഡെര്‍ബി നടക്കുന്നത്. എങ്കിലും ഡെര്‍ബി വളരെ പ്രത്യേകകയുള്ളതാണ്. ഓരോ മല്‍സരത്തിലും 100 ശതമാനവും നല്‍കാനാണ് ശ്രമിക്കേണ്ടതെന്നും ടിരി പറയുന്നു.

നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ എടിക്കെ വിജയത്തോടെയാണ് ഈ സീസണ്‍ ആരംഭിച്ചത്. ഉദ്ഘാടന മല്‍സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ അവര്‍ ഏകപക്ഷീയമായ ഒരു ഗോൡനു പരാജയപ്പെടുത്തിയിരുന്നു. ഇനി മറ്റൊരു വമ്പന്‍ മല്‍സരത്തിനു തയ്യാറെടുക്കുകയാണ് എടിക്കെ ബഗാന്‍ ടീം. ബ്ലാസ്റ്റേഴ്‌സിനെതിരേ ടിരി പ്ലെയിങ് ഇലവനില്‍ തന്നെ ഇറങ്ങിയിരുന്നു. ബംഗാളിനെതിരായ അടുത്ത മല്‍സരത്തിലും ഗോള്‍ വഴങ്ങാതിരിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. ബ്ലാസ്റ്റേഴ്‌സിന്റെ ഗോളടിവീരന്‍ ഗാരി ഹൂപ്പറിനെ 90 മിനിറ്റും പിടിച്ചുകെട്ടാന്‍ ടിരിയുള്‍പ്പെട്ട പ്രതിരോധനിരയ്ക്കു സാധിച്ചിരുന്നു.

വെള്ളിയാഴ്ച നടക്കാനിരിക്കുന്ന ഡെര്‍ബിയില്‍ ഈസ്റ്റ് ബംഗാളിന്റെ ബല്‍വന്ത് സിങ്, ജെജെ പെഖ്യുല എന്നിവര്‍ നയിക്കുന്ന മുന്നേറ്റ നിരയെ തടഞ്ഞുനിര്‍ത്തുകയെന്നതാണ് ടിരിക്കും കൂട്ടര്‍ക്കും മുന്നിലുള്ള പ്രധാന വെല്ലുവിളി. ബ്ലാസ്റ്റേഴ്‌സ് ആക്രമണനിരയെ നിര്‍വീര്യമാക്കിയതു പോലെ ബംഗാള്‍ സ്‌ട്രൈക്കര്‍മാരെയും തളയ്ക്കാനായാല്‍ ജയം എടിക്കെയ്‌ക്കൊപ്പം നില്‍ക്കുമെന്നുറപ്പാണ്.

Story first published: Tuesday, November 24, 2020, 17:14 [IST]
Other articles published on Nov 24, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+