Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL: ലെറ്റ്‌സ് ഫുട്‌ബോള്‍... വീണ്ടുമെത്തുന്നു ഐഎസ്എല്‍- ബ്ലാസ്‌റ്റേഴ്‌സ് x എടിക്കെ കന്നിയങ്കം

മഡ്ഗാവ്: ഇന്ത്യയിലെ ഏറ്റവും വലിയ ക്ലബ്ബ് ഫുട്‌ബോള്‍ ടൂര്‍ണമെന്റായ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ സീസണ്‍ വരുന്നു. അടുത്ത മാസമാരംഭിക്കുന്ന ഐഎസ്എല്ലിന്റെ മല്‍സരക്രമവും വേദികളും പ്രഖ്യാപിച്ചിരിക്കുകയാണ്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇത്തവണ മുഴുവന്‍ മല്‍സരങ്ങള്‍ക്കും ഗോവ ആതിഥേയത്വം വഹിക്കും. നവംബര്‍ 20ന് കേരള ബ്ലാസ്‌റ്റേഴ്‌സും നിലവിലെ ചാംപ്യന്മാരായ എടിക്കെ മോഹന്‍ ബഗാനും തമ്മിലാണ് ഉദ്ഘാടന മല്‍സരം. ടൂര്‍ണമെന്റ് ഏഴാം സീസണ്‍ കൂടിയാണ് ഇത്തവണത്തേത്. 11 ടീമുകളാണ് ഈ സീസണില്‍ കിരീടം തേടിയിറങ്ങുക

1

തുടര്‍ച്ചയായ മൂന്നാം സീസണിലാണ് ഉദ്ഘാടന മല്‍സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിനു എടിക്കെയുമായി കൊമ്പുകോര്‍ക്കേണ്ടി വരുന്നത്. ഈ രണ്ടു കളിയിലും വിജയം കൊയ്ത മഞ്ഞപ്പട ഇത്തവണ ഹാട്രിക്ക് വിജയമാണ് ലക്ഷ്യമിടുന്നത്. ഗോവയിലെ ബാംബൊലിമ്മിലെ ജിഎംഎസി സ്‌റ്റേഡിയത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ്- എടിക്കെ ഉദ്ഘാടന മല്‍സരം.

നവംബര്‍ 21ന് മുംബൈ സിറ്റി എഫ്‌സിയും നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡും തമ്മില്‍ വാസ്‌കോയിലെ തിലക് സ്‌റ്റേഡിയത്തിലാണ് രണ്ടാമത്തെ മല്‍സരം. കഴിഞ്ഞ സീസണില്‍ ലീഗ് ഘട്ടത്തില്‍ ജേതാക്കളായ എഫ്‌സി ഗോവയുടെ ആദ്യ മല്‍സരം മൂന്നാം ദിനമാണ്. മുന്‍ ജേതാക്കളായ ബെംഗളൂരു എഫ്‌സിയുമായാണ് 22ന് ഗോവ ഏറ്റുമുട്ടുന്നത്. തൊട്ടടുത്ത ദിവസം ഒഡീഷ എഫ്‌സി ഹൈദരാബാദ് എഫ്‌സിയുമായി പോരടിക്കും. 25ന് ചെന്നൈയ്ന്‍ എഫ്‌സിയും ജംഷഡ്പൂര്‍ എഫ്‌സിയും തമ്മിലാണ് അങ്കം. ചെന്നൈയെ കഴിഞ്ഞ സീസണില്‍ പരിസീലിപ്പിച്ച ഓവന്‍ കോയലാണ് ഇത്തവണ ജംഷഡ്പൂര്‍ കോച്ച്.

ഐഎസ്എല്ലിന്റെ ഈ സീസണിലെ പുതുമുഖങ്ങളും ഇന്ത്യന്‍ ഫുട്‌ബോളിലെ അതികായന്‍മാരുമായ ഈസ്റ്റ് ബംഗാളും എടിക്കെയുമായി ലയിച്ച മോഹന്‍ഡ ബഗാനും തമ്മിലുള്ള കൊല്‍ക്കത്ത ഡെര്‍ബി നവംബര്‍ 27ന് തിലക് മൈതാനത്തിലാണ്. 11 റൗണ്ടുകളിലെ 60 മല്‍സരങ്ങളുടെ ഫിക്‌സ്ചറാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ശേഷിക്കുന്ന 55 മല്‍സരങ്ങളുടെ ഫിക്‌സ്ചര്‍ ഡിസംബറിലായിരിക്കും പുറത്തുവിടുന്നത്. ഈ സീസണിലെ മുഴുവന്‍ മല്‍സരങ്ങളും അടച്ചിട്ട സ്റ്റേഡിയത്തായിരിക്കും നടക്കുന്നത്. ഐപിഎല്ലിനു സമാനമായി ടീമുകള്‍ ടൂര്‍ണമെന്റ് കഴിയുന്നതു വരെ ബയോ ബബ്‌ളിനകത്തായിരിക്കും.

ബ്ലാസറ്റേഴ്‌സിന്റെ മല്‍സരക്രമം

20-11-20: കേരള ബ്ലാസ്റ്റേഴ്‌സ് x എടികെ മോഹന്‍ ബഗാന്‍ (രാത്രി 7.30)
26-11-20: കേരള ബ്ലാസ്‌റ്റേഴ്‌സ് x നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് (രാത്രി 7.30)
29-11-20: കേരള ബ്ലാസ്‌റ്റേഴ്‌സ് x ചെന്നൈയ്ന്‍ എഫ്‌സി (രാത്രി 7.30)
6-12-20: കേരള ബ്ലാസ്റ്റേഴ്‌സ് x എഫ്‌സി ഗോവ (രാത്രി 7.30)
13-12-20: കേരള ബ്ലാസ്‌റ്റേഴ്‌സ് x ബെംഗളൂരു എഫ്‌സി (രാത്രി 7.30)
20-12-20: കേരള ബ്ലാസ്റ്റേഴ്‌സ് x ഈസ്റ്റ് ബംഗാള്‍ (രാത്രി 7.30)
27-12-20: കേരള ബ്ലാസ്റ്റേഴ്‌സ് x ഹൈദരാബാദ് എഫ്‌സി (രാത്രി 7.30)
02-01-2021: കേരള ബ്ലാസ്റ്റേഴ്‌സ് x മുംബൈ സിറ്റി (രാത്രി 7.30)
07-01-21: കേരള ബ്ലാസ്റ്റേ്‌സ് x ഒഡീഷ എഫ്‌സി (രാത്രി 7.30)
10-01-20: കേരള ബ്ലാസ്റ്റേഴ്‌സ് x ജംഷഡ്പൂര്‍ എഫ്‌സി (രാത്രി 7.30).

Story first published: Friday, October 30, 2020, 17:36 [IST]
Other articles published on Oct 30, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+