Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2020-21: രക്ഷപ്പെട്ടു, ബ്ലാസ്‌റ്റേഴ്സിനു ജയം അകന്നു തന്നെ- ഇഞ്ചുറിടൈം ഗോളില്‍ സമനില

ബാംബോലിന്‍: ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ ജയം കൈവിട്ട മട്ടാണ്. ആറാം റൗണ്ട് മല്‍സരത്തിലും മഞ്ഞപ്പടയോട് ജയം 'പിണങ്ങിനില്‍പ്പാണ്'. എങ്കിലും തോറ്റില്ലെന്നു ബ്ലാസ്റ്റേഴ്‌സിനു ആശ്വസിക്കാം. സീസണില്‍ ഇതുവരെ ജയിച്ചിട്ടില്ലാത്ത ടീമുകള്‍ തമ്മിലുള്ള മല്‍സരത്തില്‍ എസ് സി ഈസ്റ്റ് ബംഗാളുമായി ബ്ലാസ്‌റ്റേഴ്‌സ് 1-1ന്റെ സമനില സമ്മതിക്കുകയായിരുന്നു.

1

0-1ന്റെ തോല്‍വിയുടെ പടിവാതില്‍ക്കല്‍ നില്‍ക്കെയാണ് ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റില്‍ ജീക്‌സണ്‍ സിങിന്റെ ഗോള്‍ ബ്ലാസ്‌റ്റേഴ്‌സിനെ രക്ഷിച്ചത്. 13ാം മിനിറ്റില്‍ ബക്കാരി കോനെയുടെ സെല്‍ഫ് ഗോളില്‍ ബംഗാള്‍ സീസണിലെ ആദ്യ വിജയം ഉറപ്പിച്ച മട്ടായിരുന്നു. പക്ഷെ മലയാളി താരം സഹല്‍ അബ്ദുള്‍ സമദിന്റെ പാസില്‍ നിന്നും ജീക്‌സണ്‍ ടീമിന് വിലപ്പെട്ട ഒരു പോയിന്റ് നേടിക്കൊടുക്കുകയായിരുന്നു.

പൊസെഷന്‍ ഫുട്‌ബോളാണ് ബ്ലാസ്‌റ്റേഴ്‌സ് തുടക്കത്തില്‍ കാഴ്ചവച്ചത്. എന്നാല്‍ ആദ്യ ഷോട്ട് ഗോളിലേക്കു പരീക്ഷിച്ചത് ബംഗാളായിരുന്നു. ഒമ്പതാം മിനിറ്റില്‍ തന്നെയായിരുന്നു ഇത്. കന്നി മല്‍സരത്തില് ഇറങ്ങിയ തോംബ സിങിന്റെ ലോങ് റേഞ്ചര്‍ ഗോള്‍വല ലക്ഷ്യമിട്ടാണ് എത്തിയത്. എന്നാല്‍ ഗോളി ആല്‍ബിനോ ഗോമസ് ചാടിയുയര്‍ന്നു കുത്തിയകറ്റി. റീബൗണ്ട് മുതലാക്കാന്‍ പില്ലിങ്ടണിനു കഴിഞ്ഞില്ല.

2

11ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സും എതിര്‍ ഗോള്‍മുഖത്ത് സാന്നിധ്യമറിയിച്ചു. ഫക്യുന്‍ഡോയുടെ കോര്‍ണര്‍ കിക്കില്‍ കോസ്റ്റയുടെ ഹെഡ്ഡര്‍ ക്രോസ് ബാറിനു തൊട്ടുമുകളിലൂടെ പുറത്തുപോയി. 13ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിനെ ഞെട്ടിച്ച് ബംഗാള്‍ മുന്നിലെത്തി. മഗോമയുടെ ത്രുബോളിനൊടുവില്‍ മുഹമ്മദ് റഫീഖ് വലതു വിങിലൂടെ കുതിച്ചെത്തി ബോക്‌സിനു കുറുകെ നല്‍കിയ ക്രോസ് ക്ലിയര്‍ ചെയ്യാനുള്ള കോനെയുടെ ശ്രമം സ്വന്തം വലയിലാണ് അവസാനിച്ചത് (0-1).

3

51ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിനു ഗോള്‍ മടക്കാനുള്ള നല്ലൊരു അവസരം. ഫക്യുന്‍ഡോ പെരേരയുടെ മികച്ചൊരു കോര്‍ണര്‍ കിക്കില്‍ നിന്നും കോനെയുടെ ഹെഡ്ഡര്‍ പക്ഷെ ലക്ഷ്യം കാണാതെ പുറത്തേക്കു പോയി. 66ാം മിനിറ്റില്‍ മലയാളി താരം സഹലിന്റെ മികച്ചൊരു ഗോള്‍ ശ്രമം ക്രോസ് ബാറിനു മുകളിലൂടെ പറന്നു. മല്‍സരം 1-0നു ബംഗാളിന്റെ പോക്കറ്റിലേക്കു നീങ്ങവെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ സമനില ഗോള്‍ പിറന്നത്. ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റിലായിരുന്നു ഇത്. കോര്‍ണറിനൊടുവില്‍ ലഭിച്ച പന്ത് ബോക്‌സിന് തൊട്ടരികില്‍ നിന്നും സഹല്‍ വീണ്ടും അകത്തേക്കു ക്രോസ് ചെയ്തു. അളന്നു മുറിച്ചു നല്‍കിയ ക്രോസില്‍ ചാടിയുയര്‍ന്നു ജീക്‌സണ്‍ തൊടുത്ത ഹെഡ്ഡ ര്‍വിജയമുറപ്പിച്ച ബംഗാള്‍ താരങ്ങളെയും ഗോളിയെയും സ്തബ്ധരാക്കി വലയ്ക്കുള്ളില്‍ കയറുകയും ചെയ്തു.

Story first published: Sunday, December 20, 2020, 22:18 [IST]
Other articles published on Dec 20, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+