For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL 2020-21: ഒഡീഷയോടും ജയമില്ല, ജീവമരണ പോരാട്ടത്തിലും ബ്ലാസ്‌റ്റേഴ്‌സിനു സമനില മാത്രം

ഒഡീഷയുമായാണ് മഞ്ഞപ്പട 2-2ന്റെ സമനില വഴങ്ങിയത്

ഫറ്റോര്‍ഡ: ഐഎസ്എല്ലിന്റെ ഏഴാം സീസണിലും കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സമനില സാധ്യതകള്‍ മങ്ങി. ജയിച്ചേ തീരൂവെന്ന വെല്ലുവിളിയുമായി ഇറങ്ങിയ മഞ്ഞപ്പട ലീഗിലെ അവസാന സ്ഥാനക്കാരായ ഒഡീഷ എഫ്‌സിയുമായി 2-2ന്റെ സമനില വഴങ്ങുകയായിരുന്നു. ഈ സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഏഴാം സമനിലയാണിത്. ഒരു ഘട്ടത്തില്‍ 0-1നു പിന്നിട്ടുനിന്ന ബ്ലാസ്റ്റേഴ്‌സ് പിന്നീട് 2-1ന്റെ ലീഡ് നേടിയെങ്കിലും ഇതു കാത്തുസൂക്ഷിക്കാനായില്ല.

1

കളി സമനിലയില്‍ പിരിഞ്ഞെങ്കിലും പോയിന്റ് പട്ടികയില്‍ ഒരുസ്ഥാനം കയറാന്‍ ബ്ലാസ്റ്റേഴ്‌സിനു സാധിച്ചു. 10ാം സ്ഥാനത്തായിരുന്ന മഞ്ഞപ്പട ഒമ്പതാംസ്ഥാനത്തേക്കു കയറി. എന്നാല്‍ അടുത്ത കളിയില്‍ ഈസ്റ്റ് ബംഗാള്‍ ജയിക്കുകയോ സമനില വഴങ്ങുകയോ ചെയ്താല്‍ ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും പത്താംസ്ഥാനത്തേക്കു വീഴും. ഒഡീഷയ്‌ക്കെതിരേ ജോര്‍ഡന്‍ മറേ (52ാം മിനിറ്റ്), ഗാരി ഹൂപ്പര്‍ (68) എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിന്റെ സ്‌കോറര്‍മാര്‍. ഒഡീഷയുടെ രണ്ടു ഗോളുകളും ഡീഗോ മൗറീഷ്യേയുടെ വകയായിരുന്നു. 45, 74 മിനിറ്റുകളിലാണ് താരം വലകുലുക്കിയത്. ഹീറോ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടതും മൗറീഷ്യോയായിരുന്നു.

2

നാലു ഗോളുകള്‍ പിറന്ന ബ്ലാസ്റ്റേഴ്‌സ്- ഒഡീഷ മല്‍സരം ആവേശകരമായിരുന്നു. ഇരുടീമുകകളും വിജയത്തിനായിത്തന്നെ ഇരമ്പിക്കളിച്ചു. ബ്ലാസ്റ്റേഴ്‌സിനാണ് കളിയിലെ ആദ്യ ഗോളവസരം ലഭിച്ചത്. മല്‍സരത്തിലെ ആദ്യത്തെ ഗോളവസരം പിറക്കാന്‍ 20ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. ഒഡീഷയ്ക്കായിരുന്നു അക്കൗണ്ട് തുറക്കാനുള്ള അവസരം വീണുകിട്ടിയത്. ജെറിയെ ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് ഒഡീഷയ്ക്കു അനുകൂലമായി ഫ്രീകിക്ക്. എന്നാല്‍ രാകേഷ് പ്രധാന്റെ ഫ്രീകിക്ക് ക്രോസ് ബാറിനു മുകളിലൂടെ പറന്നു.

34ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന് അക്കൗണ്ട് തുറക്കാന്‍ സുവര്‍ണാവസരം. ഒഡീഷ ഗോള്‍കീപ്പര്‍ ക്ലിയര്‍ ചെയ്ത ബോള്‍ ബ്ലാസ്‌റ്റേഴ്‌സ് താരം ഹൂപ്പറിനാണ് ലഭിച്ചത്. എന്നാല്‍ നേരിട്ട് ഷോട്ടിനു ശ്രമിക്കാതെ അദ്ദേഹം ബോക്‌സിലേക്കു കുതിച്ചെത്തിയ യുവാന്‍ഡെയ്ക്കു ബോള്‍ പാസ് ചെയ്തു. എന്നാല്‍ യുവാന്‍ഡെയ്ക്കു ക്ലോസ് ആംഗിളില്‍ നിന്നും ഷോട്ട് ലക്ഷ്യത്തിലെത്തിക്കാനായില്ല. താരത്തിന്റെ ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്കടിക്കുകയായിരുന്നു.

ഒന്നാംപകുതി അവസാനിക്കുന്നതിനു തൊട്ടുമുമ്പ് മൗറീഷ്യോ ഒഡീഷയെ മുന്നിലെത്തിച്ചു. മികച്ചൊരു നീക്കത്തില്‍ നിന്നായിരുന്നു ഈ ഗോള്‍. ബോക്‌സിലേക്കു ഓടിക്കയറിയ മൗറീഷ്യോക്കു ബോളിനെ വലയിലേക്കു വഴി കാണിക്കേണ്ട ചുമതല മാത്രമേയുണ്ടായിരുന്നുള്ളൂ.

3

രണ്ടാംപകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് കളിയിലേക്കു ശക്തമായ തിരിച്ചുവരവ് നടത്തി. ഗോള്‍ മടക്കാന്‍ ആക്രമിച്ചുകയറിയ മഞ്ഞപ്പട 52ാം മിനിറ്റില്‍ സമനില ഗോള്‍ കണ്ടെത്തി. കണ്ണഞ്ചിപ്പിക്കുന്ന ഗോള്‍ തന്നെയായിരുന്നു ഇത്. ഗാരി ഹൂപ്പര്‍ വലതു വിങില്‍ നിന്നും ബോക്‌സിനു കുറുകെ നല്‍കിയ ക്രോസ് മിന്നല്‍ വേഗത്തില്‍ മറേ വലയിലേക്കു അടിച്ചുകയറ്റിയപ്പോള്‍ എന്താണ് സംഭവിച്ചതെന്നു പോലും ഒഡീഷയ്ക്കു മനസ്സിലായില്ല.

തുടര്‍ന്നും ബ്ലാസ്‌റ്റേഴ്‌സ് തന്നെ കളം വാഴുന്നതാണ് കണ്ടത്. രണ്ടാം ഗോളിനായി അവര്‍ ശ്രമം ഊര്‍ജിതമാക്കി. ചില നല്ല അവസരങ്ങള്‍ പാഴാക്കിയെങ്കിലും 68ാം മിനിറ്റില്‍ തുടര്‍ച്ചയായ പ്രെസിങ് ഗെയിമിന് ബ്ലാസ്റ്റേഴ്‌സ് ഫലം കണ്ടു. മലയാളി താരം സഹല്‍ അബ്ദുള്‍ സമദാണ് ഗോളിനു ചരടുവലിച്ചത്. സമദ് നല്‍കിയ ക്രോസ് ഹൂപ്പര്‍ ക്ലോസ് ആംഗിളില്‍ നിന്നും വലയ്ക്കുള്ളിലാക്കി. 74ാം മിനിറ്റില്‍ മൗറീഷ്യോ ഒഡീഷയ്ക്കു സമനില നേടിക്കൊടുത്തു. ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധനിരയെ കാഴ്ചക്കാരാക്കിയായിരുന്നു ഒഡീഷയുടെ ഗോള്‍. വലതു വിങിലൂടെ ബോളുമായി കുതിച്ചെത്തി സഹതാരം ബോക്‌സിനു കുറുകെ നല്‍കിയ ക്രോസ് മൗറീഷ്യോ വലയിലേക്കു തട്ടിയിട്ടു.

അവസാന മിനിറ്റുകളില്‍ വിജയഗോളിനായി ഇരുടീമുകളും കൈമെയ് മറന്നു പോരാടിയെങ്കിലും വല മാത്രം കുലുങ്ങിയില്ല. ഇരുഗോള്‍കീപ്പര്‍മാരുടെയും പോയിന്റ് ബ്ലാങ്ക് സേവുകളാണ് ഗോളുകള്‍ തടഞ്ഞുനിര്‍ത്തിയത്. 89ാം മിനിറ്റില്‍ ഒഡീഷയുടെ ബ്രാഡന്‍ ഇന്‍മാന്റെ ക്ലോസ്‌റേഞ്ച് ഷോട്ട് പോയിന്റ് ബ്ലാങ്കില്‍ ബ്ലോക്ക് ചെയ്തപ്പോള്‍ ഇഞ്ചുറിടൈമില്‍ ബ്ലാസ്‌റ്റേഴ്‌സ് താരം കോസ്റ്റയുടെ ക്ലോസ്‌റേഞ്ച് ഹെഡ്ഡര്‍ ഒഡീഷ ഗോളിയും ഡൈവ് ചെയ്ത് തട്ടിയകറ്റി.

Story first published: Thursday, February 11, 2021, 22:23 [IST]
Other articles published on Feb 11, 2021
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+