Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2020-21: തന്നില്‍ നിന്നും ഗോള്‍മഴ പ്രതീക്ഷിക്കാം- ഹൂപ്പറുടെ ഉറപ്പ്, പ്ലാന്‍ വെളിപ്പെടുത്തി

ഐഎസ്എല്ലിന്റെ പുതിയ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗോളടിക്കാരന്റെ റോള്‍ താന്‍ ഭംഗിയായി നിറവേറ്റുമെന്ന് പുതുതായി ടീമിലെത്തിയ ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ ഗാരി ഹൂപ്പറുടെ ഉറപ്പ്. കഴിഞ്ഞ സീസണിനു ശേഷം ക്ലബ്ബ് വിട്ട ഗോള്‍മെഷീന്‍ ബര്‍ത്തലോമിയോ ഒഗ്‌ബെച്ചെയുടെ അഭാവം നികത്തുകയെന്ന വലിയ ഇത്തരവാദിത്വമാണ് ഹൂപ്പര്‍ക്കു മഞ്ഞപ്പട നല്‍കിയിരിക്കുന്നത്. നിരവധി ഗോളുകള്‍ ഈ സീസണില്‍ തന്നില്‍ നിന്നും പ്രതീക്ഷിക്കാമെന്നും എങ്ങനെയാണ് ഗോള്‍ നേടാന്‍ ഉദ്ദേശിക്കുന്നതെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

1

ഐഎസ്എല്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന ഫുട്‌ബോള്‍ ലീഗാണ്. കോച്ച് കിബു വിക്ക്യുനയും ക്ലബ്ബ് അധികൃതരും ഫോണിലാണ് ആദ്യം തന്നെ ബന്ധപ്പെടുന്നത്. ഈ സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യങ്ങള്‍ എന്തൊക്കെയാണെന്നു അവര്‍ വിശദീകരിച്ചു തന്നു. ഇതാണ് കരാര്‍ ഒപ്പുവയ്ക്കാന്‍ പ്രചോദനമായതെന്നും ഹൂപ്പര്‍ വെളിപ്പെടുത്തി. ഇന്ത്യന്‍ ഫുട്‌ബോളില്‍ ഗോളുകള്‍ നേടാന്‍ ഒരുപിടി അവസരങ്ങള്‍ ലഭിക്കും. ഓപ്പണ്‍ ഗെയിമാണ് ഇവിടുത്തേത്. ബോക്‌സിനുള്ളില്‍ വച്ച് ഗോളുകള്‍ നേടുകയെന്നതാണ് തന്റെ ശൈലി. ബോക്‌സിനു പുറത്തു നിന്നും അധികം ഗോളുകള്‍ നേടിയിട്ടില്ല. ഈ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിനു വേണ്ടിയും ബോക്‌സിനുള്ളില്‍ വച്ച് തന്നെ കൂടുതല്‍ ഗോളുകള്‍ സ്‌കോര്‍ ചെയ്യുകയെന്നതാണ് പ്ലാനെന്നും ഹൂപ്പര്‍ വ്യക്തമാക്കി.

പ്രൊഫഷണല്‍ ഫുട്‌ബോളില്‍ താരത്തിന്റെ തുടക്കം അത്ര മികച്ചതായിരുന്നില്ല. ഉയര്‍ന്ന നിലവാരത്തില്‍ കളിക്കാന്‍ ഹൂപ്പര്‍ക്കു കഠിനാധ്വാനം ചെയ്യേണ്ടിവന്നു. ഇംഗ്ലീഷ് വമ്പന്‍മാരായ ടോട്ടനം ഹോട്‌സ്പറിന്റെ യൂത്ത് ടീമിലുടെയാണ് തുടങ്ങിയത്. എന്നാല്‍ സ്പര്‍സിന്റെ സീനിയര്‍ ടീമില്‍ ഹൂപ്പര്‍ക്കു ഒരിക്കല്‍പ്പോലും കളിക്കാന്‍ അവസരം ലഭിച്ചില്ല. ഇതിനിടെ വിവിധ ക്ലബ്ബുകളില്‍ ട്രയല്‍സില്‍ പങ്കെടുക്കുകയും പല ടീമുകള്‍ക്കുമായി ചുരുങ്ങിയ കാലം കളിക്കുകയും ചെയ്‌തെങ്കിലും ബ്രേക്ക്ത്രൂവിനു വേണ്ടി കാത്തിരിക്കേണ്ടി വന്നു.

2

വളരെ താല്‍പ്പര്യമുണര്‍ത്തുന്ന ഫുട്‌ബോള്‍ യാത്രയായിരുന്നു തന്റേത്. ഇപ്പോള്‍ എല്ലാ ലീഗുകളിലും കളിക്കുകയും ഗോള്‍ നേടുകയും ചെയ്തു. എന്നാല്‍ സതെന്റ് ടീമില്‍ വായ്പയില്‍ കളിക്കാന്‍ അവസരം ലഭിച്ചതാണ് കരിയറില്‍ വഴിത്തിരിവായത്. അവിടെ ഒരുപാട് ഗോളുകള്‍ നേടാന്‍ കഴിഞ്ഞു. പിന്നീട് സ്‌കെന്‍തോര്‍പ്പിലും ഇതാവര്‍ത്തിച്ചു. കെല്‍റ്റിക്കിലേക്കുള്ള കൂടുമാറ്റം കരിയറിലെ ഏറ്റവും വലിയ മുഹൂര്‍ത്തമായിരുന്നെന്നും ഹൂപ്പര്‍ വ്യക്തമാക്കി.

സ്‌കോട്ടിഷ് ലീഗില്‍ കെല്‍റ്റിക്കിനൊപ്പം ഹൂപ്പര്‍ തരംഗമായ മാറി. മൂന്നു സീസണുകളിലായി 82 ഗോളുകള്‍ അടിച്ചുകൂട്ടിയ താരം ടീമിനെ തുടര്‍ച്ചയായി രണ്ടു ലീഗ് കിരീടങ്ങളിലേക്കു നയിക്കുന്നതില്‍ ചുക്കാന്‍ പിടിക്കുകയും ചെയ്തു. കെല്‍റ്റിക്കിനൊപ്പം യുവേഫ ചാംപ്യന്‍സ് ലീഗ്, യൂറോപ്പ ലീഗ് എന്നിവയിലും താരം കളിച്ചു. കെല്‍റ്റിക്കില്‍ നിന്ന് ഹൂപ്പര്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലേക്കു ചേക്കേറി. നോര്‍വിച്ച് സിറ്റിക്കു വേണ്ടിയാണ് താരം കളിച്ചത്. എന്നാല്‍ 32 കാരനായ ഹൂപ്പര്‍ക്ക് കെല്‍റ്റിക്കിലെ ഫോം ഇവിടെ ആവര്‍ത്തിക്കാന്‍ സാധിച്ചില്ല. കഴിഞ്ഞ സീസണിലാണ് എടിക്കെയിലേക്കു ചേക്കേറിയ റോയ് കൃഷ്ണയ്ക്കു പകരം അദ്ദേഹം വെല്ലിങ്ടണ്‍ ഫോണിക്‌സിലെത്തിയത്. ഈ സീസണില്‍ റോയ് കൃഷ്ണയുടെ വഴിയെ ഹൂപ്പര്‍ ഐഎസ്എല്ലിലുമെത്തുകയായിരുന്നു.

3

വളരെ സൗഹൃദത്തോടെയാണ് ബ്ലാസ്‌റ്റേഴ്‌സിലെ പുതിയ ടീമംഗങ്ങള്‍ തന്നോടു പെരുമാറുന്നത്. ഇത് ഏറെ സഹായിക്കുന്നു. ഇവിടെയുള്ള ആരെയും പരിചയമില്ല. ആസ്വദിച്ചാണ് ടീമിനൊപ്പം ഇപ്പോള്‍ പരിശീലനം നടത്തുന്നതെന്നും ഹൂപ്പര്‍ വ്യക്തമാക്കി. മല്‍സരങ്ങളില്‍ വിജയിക്കുകയെന്നതും ടോപ്പ് ഫോറില്‍ ഫിനിഷ് ചെയ്ത് പ്ലേഓഫിലെത്തുകയെന്നതുമാണ് തന്നെ സംബന്ധിച്ച് ഏറെ പ്രധാനം. പ്ലേഓഫിലെത്തുകയാണെങ്കില്‍ ഒരു സമയത്ത് ഒരു മല്‍സരമെന്ന നിലയില്‍ മാത്രമേ ഞങ്ങള്‍ എടുക്കുകയുള്ളൂ. ഏറ്റവും പ്രധാനപ്പെട്ട കാര്യം ടോപ്പ് ഫോറിലെത്തി പ്ലേഓഫിലേക്കു മുന്നേറുകയെന്നതും എല്ലാവരും ഫിറ്റായിരിക്കുകയെന്നതുമാണ്. തന്റെ ജോലി ടീമിനു വേണ്ടി ഒരുപാട് ഗോളുകള്‍ നേടുകയെന്നതാണെന്നും സ്‌ട്രൈക്കര്‍ വിശദമാക്കി.

Story first published: Wednesday, November 18, 2020, 22:29 [IST]
Other articles published on Nov 18, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+