For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL 2020-21: വീണ്ടും ആദ്യം ലീഡ്, പിന്നാലെ തോല്‍വി- ബ്ലാസ്‌റ്റേഴ്‌സിന്റെ വഴിയടയുന്നു

മുംബൈ സിറ്റി 2-1നു ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കുകയായിരുന്നു

ബാംബൊലിം: ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് വീണ്ടുമൊരു സീസണില്‍ കൂടി പ്ലേഓഫ് കാണാതെ പുറത്തേക്ക്. തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലും ആദ്യം ലീഡ് നേടിയ ശേഷം മഞ്ഞപ്പട തോല്‍വിയിലേക്കു വീണു. പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായ മുംബൈ സിറ്റിയോടാണ് മഞ്ഞപ്പട കീഴടങ്ങിയത്. ബാംബൊലിമിലെ ജിഎംസി സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ എട്ടാം പരാജയം.

1

സീസണില്‍ തുടരെ നാലാമത്തെ കളിയിലാണ് ബ്ലാസ്റ്റേഴ്‌സിനു വിജയിക്കാനാവാതെ പോയത്. കഴിഞ്ഞ മാസം 20നു കരുത്തരായ ബെംഗളൂരു എഫ്‌സിക്കെതിരേ നേടിയ 2-1ന്റെ അവിസ്മരണീയ വിജയത്തിനു ശേഷം ബ്ലാസ്റ്റേഴ്‌സിനു കഷ്ടകാലമാണ്. തൊട്ടുമുമ്പത്തെ കളിയില്‍ എടിക്കെ മോഹന്‍ ബഗാനെതിരേ രണ്ടു ഗോളുകള്‍ക്കു ലീഡ് ചെയ്ത ശേഷം ബ്ലാസ്‌റ്റേഴ്‌സ് 2-3ന്റെ പരാജയത്തിലേക്കു കൂപ്പുകുത്തിയിരുന്നു.

2

മുംബൈയ്‌ക്കെതിരേ 27ാം മിനിറ്റില്‍ സ്പാനിഷ് താരം വിസെന്റ് ഗോമസ് നേടിയ ഗോളില്‍ ബ്ലാസ്‌റ്റേഴ്‌സ് ലീഡ് നേടിയിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയ മുംബൈ ബിപിന്‍ സിങ് (46), ആദം ലാഫോന്ദ്രെ (67) എന്നിവരുടെ ഗോളുകളില്‍ മുംബൈ ജയിച്ചു കയറി. ഈ ജയത്തോടെ മുംബൈ ലീഗില്‍ ഒന്നാംസ്ഥാനം ഭദ്രമാക്കുകയും ചെയ്തു. മുംബൈയോട് തോറ്റെങ്കിലും ബ്ലാസ്‌റ്റേഴിന്റെ പ്രകടനം മികച്ചതായിരുന്നു. സമനിലയെങ്കിലും മഞ്ഞപ്പട ഈ മല്‍സപത്തില്‍ അര്‍ഹിച്ചിരുന്നു. എന്നാല്‍ ഗോള്‍കീപ്പര്‍ അമരീന്ദര്‍ സിങിന്റെ മികച്ച സേവുകള്‍ ബ്ലാസ്റ്റേഴ്‌സിനു പോയിന്റ് നിഷേധിക്കുകയായിരുന്നു. അമരീന്ദര്‍ തന്നെയാണ് ഹീറോ ഓഫ് ദി മാച്ച്.

കളിയുടെ തുടക്കം മുതല്‍ ഇരുടീമുകളും ആക്രമണാത്മക ഫുട്‌ബോളാണ് കാഴ്ചവച്ചത്. രണ്ടു ടീമുകള്‍ക്കും ആദ്യ 20 മിനിറ്റിനിടെ ഗോളവസരങ്ങള്‍ ലഭിച്ചു. എന്നാല്‍ ആദ്യം ലീഡ് നേടാനായത് ബ്ലാസ്‌റ്റേഴ്‌സിനായിരുന്നു. 27ാം മിനിറ്റിലാണ് വിസെന്റ് ഗോമസിലൂടെ മഞ്ഞപ്പട മുന്നിലെത്തിയത്. മലയാളി താരം സഹല്‍ അബ്ദുള്‍ സമദിന്റെ കോര്‍ണര്‍ കിക്ക് മികച്ചൊരു ഹെഡ്ഡറിലൂടെ ഗോമസ് വലയ്ക്കുള്ളിലാക്കിയപ്പോള്‍ ഗോളി അമരീന്ദറിന് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.

3

രണ്ടു മിനിറ്റിനുള്ളില്‍ ബ്ലാസ്‌റ്റേഴ്‌സ് 2-0ന് മുന്നിലെത്തേണ്ടതായിരുന്നു. എന്നാല്‍ അമരീന്ദറിനു മുന്നില്‍ ബ്ലാസ്റ്റേഴ്‌സ് തലകുനിച്ചു. വലതു വിങിലൂടെ കുതിച്ചെത്തി ജോര്‍ഡന്‍ മുറേ തൊടുത്ത ഷോട്ട് അമരീന്ദര്‍ വലതു വശത്തേക്ക് ഡൈവ് ചെയ്ത് തട്ടിയകറ്റുകയായിരുന്നു. ഗോള്‍ മടക്കാന്‍ ചില നീക്കങ്ങള്‍ മുംബൈയുടെ ഭാഗത്തു നിന്നുണ്ടായെങ്കിലും അവയൊന്നും ബ്ലാസ്‌റ്റേഴ്‌സിനു വെല്ലുവിളിയുയര്‍ത്തിയില്ല. 1-0ന്റെ ലീഡുമായി ആദ്യ പകുതി അവസാനിപ്പിക്കാന്‍ ബ്ലാസ്റ്റേഴ്‌സിനു സാധിച്ചു.

രണ്ടാംപകുതിയാരംഭിച്ച് ആദ്യ മിനിറ്റില്‍ മുംബൈ സമനില പിടിച്ചുവാങ്ങി. ഇന്ത്യന്‍ താരം ബിപില്‍ സിങിന്റെ വകയായിരുന്നു സമനില ഗോള്‍. 60ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിനു ലീഡ് തിരിച്ചുപിടിക്കാന്‍ മികച്ചൊരു അവസരം ലഭിച്ചു. ഇടതു വിങില്‍ നിന്നും സഹല്‍ നല്‍കിയ ക്രോസില്‍ മറ്റൊരു മലയാളി താരം കെപി രാഹുലിന്റെ ഗോളെന്നുറപ്പിച്ച ഹെഡ്ഡര്‍ ഗോളി അമരീന്ദര്‍ കോര്‍ണറിലേക്കു കുത്തിയകറ്റുകയായിരുന്നു.

4

67ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിനെ ഞെട്ടിച്ചുകൊണ്ട് മുംബൈയ്ക്കു അുനുകൂലായി പെനല്‍റ്റി. ലാഫോന്ദ്രെയെ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധതാരം കോസ്റ്റ ഫൗള്‍ ചെയ്തതിനെതുടര്‍ന്നായിരുന്നു റഫറി പെനല്‍റ്റി സ്‌പോട്ടിലേക്കു വിരല്‍ ചൂണ്ടിയത്. യാതൊരു പഴുതും വരുത്താതെ സ്പാനിഷ് താരം ലാഫോന്ദ്രെ ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു. 83ാം മിനിറ്റില്‍ സെറ്റ് പീസിലൂടെ ബ്ലാസ്റ്റേഴ്‌സിനു സമനില ഗോളിനായി മികച്ചൊരു അവസരം. ഇടതു വിങില്‍ നിന്നും സഹല്‍ നല്‍കിയ ഫ്രീകിക്കില്‍ നിന്നും കോസ്റ്റയുടെ ഗോള്‍ശ്രമം ഗോളി അമരീന്ദര്‍ വിഫലമാക്കി.

Story first published: Wednesday, February 3, 2021, 22:30 [IST]
Other articles published on Feb 3, 2021
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+