Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2020-21: ബ്ലാസ്റ്റേഴ്‌സിന്റെ പുതുവര്‍ഷ സമ്മാനം- സീസണിലെ ആദ്യ ജയം

ബാംബോലിന്‍: ഐഎസ്എല്ലില്‍ ഒടുവില്‍ കേരള ബ്ലാസ്റ്റേഴ്‌സിനു ജയം. തുടര്‍ച്ചയായ ആറു കളികളില്‍ വിജയം എത്തിപ്പിക്കാനാവാതെ ആരാധകരെ നിരാശരാക്കിയ ആരാധകര്‍ക്കു ടീമിന്റെ പുതുവര്‍ഷ സമ്മാനം കൂടിയാണ് ഈ വിജയം. ഈ വര്‍ഷത്തിലെ ബ്ലാസ്റ്റേഴ്‌സിന്റെ അവസാന മല്‍സരമായിരുന്നു ഇത്. ബാംബോലിനിനെ ജിഎംസി സ്‌റ്റേഡിയത്തില്‍ നടന്ന ആവേശകരമായ മല്‍സരത്തില്‍ ഹൈദരാബാദ് എഫ്‌സിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് മഞ്ഞപ്പട മലര്‍ത്തിയടിച്ചത്. മലയാളി താരം അബ്ദുള്‍ ഹക്കു (29ാം മിനിറ്റ്), ജോര്‍ഡന്‍ മറെ (88) എന്നിവരുടെ ഗോളുകളാണ് ബ്ലാസ്‌റ്റേഴ്‌സിനു കാത്തിരുന്ന വിജയം സമ്മാനിച്ചത്. ബ്ലാസ്‌റ്റേഴ്‌സ് മിഡ്ഫീല്‍ഡര്‍ ജീക്‌സണ്‍ സിങാണ് ഹീറോ ഓഫ് ദി മാച്ച്. ജയിച്ചെങ്കിലും ലീഗില്‍ ബ്ലാസ്റ്റേഴ്‌സ് ഒമ്പതാം സ്ഥാനത്തു തന്നെ തുടരുകയാണ്. മഞ്ഞപ്പടയ്ക്കു ഇപ്പോള്‍ ആറു പോയിന്റാണുള്ളത്.

1

അര്‍ഹിച്ച വിജയം കൂടിയാണ് മല്‍സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കിയത്. കളിയിലുടനീളം മികച്ച പ്രകടനമാണ് കിബു വിക്കുനയുടെ കുട്ടികള്‍ പുറത്തെടുത്തത്. ലഭിച്ച ഗോളവസരങ്ങള്‍ മുതലാക്കിയിരുന്നെങ്കില്‍ ഇതിനേക്കാള്‍ മികച്ച മാര്‍ജിനില്‍ മഞ്ഞപ്പട വിജയിക്കുമായിരുന്നു. കളിയുടെ തുടക്കം മുതല്‍ ബ്ലാസ്റ്റേഴ്‌സിന്റെ ആധിപത്യമാണ് കണ്ടത്. പക്ഷെ ഗോളിലേക്കു ആദ്യ ഷോട്ട് പരീക്ഷിച്ചത് ഹൈദരാബാദായിരുന്നു. 21ാം മിനിറ്റിലായിരുന്നു ഇത്. വലതു വിങിലൂടെ പറന്നെത്തിയ യാസിര്‍ പാസ് ചെയ്ത പന്ത് അഡ്രിയാനെയ്ക്ക്. ബോക്‌സിനു തൊട്ടരികില്‍ നിന്നു അഡ്രിയാനെ തൊടുത്ത ഷോട്ട് കേരള ഗോള്‍കീപ്പര്‍ ആല്‍ബിനോ ഗോമസ് സേവ് ചെയ്യുകയായിരുന്നു.

എട്ടു മിനിറ്റിനുള്ളില്‍ ബ്ലാസ്റ്റഴ്‌സിന്റെ മറുപടി വന്നു, ആദ്യ ഗോളും. ഈ സീസണില്‍ ആദ്യമായി ഫസ്റ്റ് ഇലവനിലെത്തിയ ഹക്കു കോച്ചിന്റെ തീരുമാനം ശരി വച്ച് കൊണ്ടാണ് ബ്ലാസ്റ്റേവ്‌സിനെ മുന്നിലെത്തിച്ചത്. ഇടതു മൂലയില്‍ നിന്നുള്ള ഫക്യുന്‍ഡോ പെരേരയുടെ കോര്‍ണര്‍ കിക്ക് ഉയര്‍ന്നു ചാടിയ ഹക്കുവിന്റെ തലയ്ക്കു കിറുകൃത്യമായിരുന്നു. വെടിച്ചില്ല് കണക്കെയുള്ള താരത്തിന്റെ ഹെഡ്ഡര്‍ വലയില്‍ തുളഞ്ഞു കയറുമ്പോള്‍ ആര്‍ക്കും ഒന്നും ചെയ്യാനില്ലായിരുന്നു.

2

ആദ്യപകുതിയില്‍ 1-0ന്റെ ലീഡുമായി കളം വിടാന്‍ ബ്ലാസ്റ്റേഴ്‌സിനു കഴിഞ്ഞു. രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് ഒന്നിനു പിറകെ ഒന്നായി മുന്നേറ്റങ്ങളുടെ വേലിയേറ്റം തീര്‍ത്തു. 47ാം മിനിറ്റില്‍ ബോക്‌സിന് അരികില്‍ നിന്നുള്ള വിസെന്റ് ഗോമസിന്റെ ഷോട്ട് നേരെ ഗോള്‍കീപ്പര്‍ സുബ്രതയുടെ കൈകളിലൊതുങ്ങി. 51ാം മിനിറ്റില്‍ ബോക്‌സിനകത്തു നിന്നു ലഭിച്ച ഓപ്പണ്‍ ചാന്‍സ് സഹല്‍ മുതലാക്കിയിരുന്നെങ്കില്‍ ബ്ലാസ്റ്റേഴ്‌സ് 2-0ന് മുന്നിലെത്തുമായിരുന്നു. ഫക്യുന്‍ഡോ നല്‍കിയ ബോളുമായി ഇടതു വിങിലൂടെ ബോക്‌സിലെത്തിയ സഹലിനു മുന്നില്‍ ഗോളി മാത്രം. എന്നാല്‍ താരത്തിന്റെ ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പറന്നു.

58ാ മിനിറ്റില്‍ മലയാളിതാരം കെപി രാഹുല്‍ ഹൈദരാബാദ് ഗോളിയെ പരീക്ഷിച്ചു. വലതു വിങിലൂടെയായിരുന്നു സഹല്‍ പാഞ്ഞുകയറിയത്. ദുഷ്‌കരമായ ആംഗിളില്‍ പന്ത് ബോക്‌സിനു കുറുകെ പാസ് ചെയ്യാന്‍ നില്‍ക്കാതെ ഫസ്റ്റ് പോസ്റ്റ് ലക്ഷ്മിട്ട് സഹല്‍ തൊടുത്ത കരുത്തുറ്റ ഷോട്ട് ഗോളി സുബ്രതാ പോള്‍ ഡൈവ് ചെയ്ത് രക്ഷപ്പെടുത്തി.

3

70ാം മിനിറ്റിനു ശേഷം പന്ത് കൂടുതല്‍ സമയവും ബ്ലാസ്റ്റേഴ്‌സിന്റെ ഹാഫിലായിരുന്നു. സമനില ഗോളിനായി അവര്‍ നിരന്തരം മുന്നേറ്റങ്ങള്‍ മടനടത്തിയപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിനു പ്രതിരോധത്തിലേക്കു വലിയേണ്ടി വന്നു. ഏതു നിമിഷവും ഹൈദരാബാദ് സമനില പിടിച്ചുവാങ്ങുമോയെന്നു ആരാധകര്‍ ഭയന്ന നിമിഷങ്ങള്‍. എന്നാല്‍ 88ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയമുറപ്പാക്കി മറേയിലൂടെ ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഗോള്‍ കണ്ടെത്തി. കൗണ്ടര്‍ അറ്റാക്കില്‍ നിന്നായിരുന്നു ഈ ഗോള്‍. പകരക്കാരനായി വന്ന രോഹിത് കുമാര്‍ വലതു വിങിലൂടെ കുതിച്ചെത്തി ബോക്‌സിലേക്കു നീട്ടി നല്‍കിയ ക്രോസ് രാഹുലിന്. താരം ഷോട്ടുതിര്‍ക്കും മുമ്പ് പന്ത് ആദില്‍ ഖാന്റെ ദേഹത്ത് തട്ടിത്തെറിച്ചു, വന്നു വീണത് ബ്ലാസ്റ്റേഴ്‌സ് താരം മറേയ്ക്കു മുന്നില്‍. തക്കം പാര്‍ത്തു നിന്ന മറേ തൊടുത്ത ഗ്രൗണ്ട് ഷോട്ട് ഗോളിക്കു തൊടാന്‍ പോലും അവസരം നല്‍കാതെ വലയുടെ ഇടതു മൂലയില്‍ വിശ്രമിച്ചു.

4
Story first published: Sunday, December 27, 2020, 22:06 [IST]
Other articles published on Dec 27, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+