Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2020-21: ബ്ലാസ്‌റ്റേഴ്‌സിന് ആശ്വാസജയം പോലുമില്ല, അവസാന കളിയും തോറ്റു

വാസ്‌കോ: ഐഎസ്എല്ലില്‍ നേരത്തേ തന്നെ പ്ലേഓഫ് പ്രതീക്ഷകള്‍ അസ്തമിച്ച കേരള ബ്ലാസ്‌റ്റേഴ്‌സിന് ജയത്തോടെ സീസണ്‍ അവസാനിപ്പിക്കാനായില്ല. അവസാന റൗണ്ട് മല്‍സരത്തിലും ബ്ലാസ്റ്റേഴ്‌സിന് അടിതെറ്റി. വാസ്‌കോയിലെ തിലക് മൈതാന്‍ ഗ്രൗണ്ടില്‍ നടന്ന കളിയില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനോടു മഞ്ഞപ്പട പരാജയം സമ്മതിച്ചു. ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ് ഹൈലാന്‍ഡേഴ്‌സ് ബ്ലാസ്‌റ്റേഴ്‌സിനെ തുരത്തിയത്. ആദ്യ പകുതിയില്‍ത്തന്നെ രണ്ടു തവണ ബ്ലാസ്റ്റേഴ്‌സിന്റെ വലയില്‍ നോര്‍ത്ത് ഈസ്റ്റ് വിജയമുറപ്പാക്കിയിരുന്നു. ഈ വിജയത്തോടെ നോര്‍ത്ത് ഈസ്റ്റ് സെമി ഫൈനലിലേക്കു ടിക്കറ്റെടുക്കുകയും ചെയ്തു.

1

മലയാളി താരം വിപി സുഹൈര്‍ (34ാം മിനിറ്റ്), ലാലെങ്മാവില (45) എന്നിവരാണ് നോര്‍ത്ത് ഈസ്റ്റിനായി വലകുലുക്കിയത്. 11 ടീമുകളുപ്പെട്ട ലീഗില്‍ 10ാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ് സീസണ്‍ അവസാനിപ്പിച്ചത്. 20 മല്‍സരങ്ങളില്‍ വെറും മൂന്നു കളികളില്‍ മാത്രമേ മഞ്ഞപ്പടയ്ക്കു വിജയിക്കാനായിട്ടുള്ളൂ. എട്ടു മല്‍സരങ്ങളില്‍ സമനില വഴങ്ങിയ ബ്ലാസ്റ്റേഴ്‌സിന് ഒമ്പത് തോല്‍വികളും നേരിട്ടു.

അതേസമയം, ഈ ഇത്തവണ സെമിയിലെത്തിയ മൂന്നാമത്തെ ടീമായാണ് നോര്‍ത്ത് ഈസ്റ്റ് മാറിയത്. എടിക്കെ മോഹന്‍ ബഗാന്‍, മുംബൈ സിറ്റി എന്നിവര്‍ നേരത്തേ തന്നെ സെമിയിലെത്തിയിരുന്നു. ശേഷിച്ച ഒരു സെമി ബെര്‍ത്തിനു വേണ്ടി ഇനി എഫ്‌സി ഗോവയും (30 പോയിന്റ്), ഹൈദരാബാദ് എഫ്‌സിയുമാണ് (28) രംഗത്തുള്ളത്. ഇരുടീമുകള്‍ക്കും ശേഷിക്കുന്നത് ഓരോ മല്‍സരങ്ങളാണ്.

2

അവസാനറൗണ്ടില്‍ ഇരുവരും തന്നെയാണ് മുഖാമുഖം വരുന്നത്. ഈ മല്‍സരം ഇതോടെ ക്വാര്‍ട്ടര്‍ ഫൈനലിനു തുല്യമായി മാറിയിരിക്കുകയാണ്. സമനില വഴങ്ങിയാലും ഗോവയ്ക്കു സെമിയിലെത്താം. എന്നാല്‍ ജയിച്ചാല്‍ മാത്രമേ ഹൈദരാബാദ് സെമിയിലേക്കു മുന്നേറുകയുള്ളൂ.

ബ്ലാസ്‌റ്റേഴ്‌സിനെതിരേ അര്‍ഹിച്ച ജയം തന്നെയാണ് നോര്‍ത്ത് ഈസ്റ്റ് സ്വന്തമാക്കിയത്. ആക്രമണാത്മക ഫുട്‌ബോള്‍ കാഴ്ചവച്ച നോര്‍ത്ത് ഈസ്റ്റ് മഞ്ഞപ്പടയെ പ്രതിരോധത്തിലാക്കി. ബ്ലാസ്‌റ്റേഴ്‌സിന്റെ ഭാഗത്തു നിന്നും ചില മികച്ച നീക്കങ്ങള്‍ കണ്ടെങ്കിലും അവയെല്ലാം നോര്‍ത്ത് ഈസ്റ്റ് സമര്‍ഥമായി പ്രതിരോധിച്ചു. 34ാംം മിനിറ്റില്‍ സുഹൈറിലൂടെ നോര്‍ത്ത് ഈസ്റ്റ് മുന്നിലെത്തി. ബോള്‍ ക്ലിയര്‍ ചെയ്യുന്നതില്‍ ബ്ലാസ്‌റ്റേഴ്‌സ് താരം ബക്കാരി കോനെയ്ക്കു പിഴച്ചപ്പോള്‍ ബോളുമായി ബോക്‌സിനകത്തേക്കു കയറിയ സുഹൈര്‍ ഗോളി ആല്‍ബിനോ ഗോമസിനെയും വെട്ടിച്ച് വലയ്ക്കുള്ളിലാക്കുകയായിരുന്നു.

3

ഒന്നാം പകുതിക്കു തൊട്ടുമുമ്പ് ലാലെങ്മാവിയ രണ്ടാം ഗോളും നേടിയതോടെ നോര്‍ത്ത് ഈസ്റ്റ് വിജയമുറപ്പാക്കി. ഡൈലാന്‍ ഫോക്‌സ് നല്‍കിയ പാസ് പിടിച്ചെടുത്ത് ലാലെങ്മാവിയ തൊടുത്ത വെടിയുണ്ട കണക്കെയുള്ള ഷോട്ട് ക്രോസ് ബാറില്‍ ഇടിച്ച് വലയ്ക്കുള്ളില്‍ കയറിയപ്പോള്‍ ഗോളി ആല്‍ബിനോ ഗോമസ് നിസ്സഹായനായിരുന്നു.

Story first published: Friday, February 26, 2021, 22:45 [IST]
Other articles published on Feb 26, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+