Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2020-21: ഇഞ്ചുറിടൈം ഗോളില്‍ ബ്ലാസ്‌റ്റേഴ്‌സ് നേടി, ബെംഗളൂരുവിനെ വീഴ്ത്തി

ബാംബൊലിം: ഐഎസ്എല്ലിലെ 65ാം റൗണ്ട് മല്‍സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനു ത്രസിപ്പിക്കുന്ന വിജയം. മുന്‍ ചാംപ്യന്‍മാരായ ബെംഗളൂരു എഫ്‌സിയെയാണ് ത്രില്ലറില്‍ മഞ്ഞപ്പട മറികടന്നത്. ബാംബൊലിമിലെ ജിഎംസി സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം. ഒരു ഗോളിനു പിന്നിലായ ശേഷമായിരുന്നു രണ്ടു ഗോളുകള്‍ തിരിച്ചടിച്ച് ബ്ലാസ്‌റ്റേഴ്‌സിന്റെ ഗംഭീര തിരിച്ചുവരവ്.

Kerala Blasters' victory against Bangalore FC
1

മല്‍സരം 1-1ന് സമനിലയില്‍ അവസാനിക്കുമെന്നിരിക്കെയാണ് മലയാളി താരം കെപി രാഹുല്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഹീറോയായത്. ഇഞ്ചുറിടൈമില്‍ രാഹുല്‍ നേടിയ ഗോളിനു ബെംഗളൂരുവിന് മറുപടിയില്ലായിരുന്നു. പ്യുയേറ്റയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഗോളിന് അവകാശിയായത്. ബെംഗളൂരുവിന്റെ ഗോള്‍ 24ാം മിനിറ്റില്‍ ക്ലെയ്റ്റന്‍ സില്‍വയുടെ വകയായിരുന്നു. ഈ സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ മൂന്നാമത്തെ മാത്രം വിജയമാണിത്. ജയത്തോടെ ഈസ്റ്റ് ബംഗാളിനെ മറികടന്ന് മഞ്ഞപ്പട ഒമ്പതാംസ്ഥാനത്തേക്കു കയറുകയും ചെയ്തു. 12 മല്‍സരങ്ങളില്‍ നിന്നു 13 പോയിന്റാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ സമ്പാദ്യം.

ലീഗില്‍ തുടര്‍ച്ചയായി മൂന്നാമത്തെ മല്‍സരമാണ് ബ്ലാസ്റ്റേഴ്‌സ് അപരാജിതരായി പൂര്‍ത്തിയാക്കിയത്. ഒഡീഷ എഫ്‌സിയോട് രണ്ടിനെതിരേ നാലു ഗോളുകള്‍ക്കു പരാജയപ്പെട്ട ശേഷം ബ്ലാസ്റ്റേഴ്‌സ് തോല്‍വിയറിഞ്ഞിട്ടില്ല. ജംഷഡ്പൂര്‍ എഫ്‌സിയെ 3-2ന് കീഴടക്കിയ മഞ്ഞപ്പട ഈസ്റ്റ് ബംഗാളുമായി 1-1ന്റെ സമനിലയും വഴങ്ങിയിരുന്നു. ബംഗാളിനെതിരേ 0-1ന്റെ വിജയമുറപ്പിച്ചയിടത്തു നിന്നായിരുന്നു ഉഞ്ചുറിടൈമില്‍ ഗോള്‍ വഴങ്ങി ബ്ലാസ്‌റ്റേഴ്‌സ് സമനില സമ്മതിച്ചത്.

2

ഈസ്റ്റ് ബംഗാളിനെതിരേ സമനില വഴങ്ങിയ തൊട്ടുമുമ്പത്തെ മല്‍സരത്തിലെ ടീമില്‍ മൂന്നു മാറ്റങ്ങളുമായാണ് ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങിയത്. നിഷു കുമാര്‍, ജെസ്സല്‍ കര്‍നെയ്‌റോ, ഫക്യുന്‍ഡോ പെരേര എന്നിവര്‍ക്കു പകരം അരങ്ങേറ്റക്കാരന്‍ യുവാന്‍ഡെ, ദെനെചന്ദ്രം മീട്ടെ, കെപി രാഹുല്‍ എന്നിവര്‍ കളിച്ചു. ബെംഗളൂരു ടീമിലാവട്ടെ നാലു മാറ്റങ്ങളുണ്ടായിരുന്നു.

മല്‍സരം തുടങ്ങി ആദ്യ മിനിറ്റില്‍ത്തന്നെ ബെംഗളൂരു ഓണ്‍ ടാര്‍ജറ്റിലേക്കു ആദ്യ ശ്രമം നടത്തി. വലതു വിങിലൂടെ ബോളുമായി ഓടിക്കയറിയ എറിക്ക് പാര്‍ത്താലു പരീക്ഷിച്ച ഇടംകാല്‍ ഷോട്ട് ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍കീപ്പറുടെ കൈകളിലൊതുങ്ങുകയായിരുന്നു. 18ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിനെ മുന്നിലെത്തിക്കാനുള്ള മികച്ചൊരു അവസരം ജോര്‍ഡന്‍ മുറേ പാഴാക്കി. ബോക്‌സിനു പുറത്തു നിന്നുള്ള ഗാരി ഹൂപ്പറുടെ പാസ് ബെംഗളൂരു പ്രതിരോധത്തില്‍ തട്ടിത്തെറിച്ചപ്പോള്‍ ബോക്‌സിനകത്തുണ്ടായിരുന്ന ഹൂപ്പറിന് ലഭിച്ചു. എന്നാല്‍ താരത്തിന്റെ ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പറന്നു.

3

24ാം മിനിറ്റില്‍ ബെംഗളൂരു അക്കൗണ്ട് തുറന്നു. കളിയുടെ ഗതിക്കു വിപരീതമായിട്ടായിരുന്നു ഇത്. ആക്രമിച്ചു കളിച്ച ബ്ലാസ്റ്റേഴ്‌സിനെ ഞെട്ടിച്ചുകൊണ്ടായിരുന്നു ബെംഗളൂരു വല കുലുക്കിയത്. വലതു ഭാഗത്തു നിന്നുള്ള ലോങ് ത്രോ നേരെ വന്നു വീണത് ക്ലെയ്റ്റര്‍ സില്‍വയുടെ മുന്നിലാണ്. ഗോളിക്കു പഴുതൊന്നും നല്‍കാതെ സില്‍വ ഇതു വലയിലേക്കു അടിച്ചു കയറ്റുകയും ചെയ്തു. 45ാം മിനിറ്റില്‍ ഗോളി ആല്‍ബിനോ ഗോമസിന്റെ തകര്‍പ്പന്‍ സേവ് രണ്ടാം ഗോള്‍ വഴങ്ങുന്നതില്‍ നിന്നും ബ്ലാസ്‌റ്റേഴ്‌സിനെ രക്ഷിച്ചു. സൂപ്പര്‍ താരം സുനില്‍ ഛേത്രിയുടെ ഗോളെന്നുറപ്പായിരുന്ന തകര്‍പ്പന്‍ ഷോട്ട് ഗോമസ് മുഴുനീളെ ഡൈവ് ചെയ്ത് ബ്ലോക്ക് ചെയ്യുകയായിരുന്നു.

രണ്ടാം പകുതിയില്‍ 70 മിനിറ്റ് വരെ ഗോള്‍ ശ്രമങ്ങളൊന്നും രണ്ടു ടീമുകളുടെയും ഭാഗത്തു നിന്നുണ്ടായില്ല. ബോള്‍ കൂടുതല്‍ സമയവും ഗ്രൗണ്ടിന്റെ മധ്യത്തില്‍ തന്നെയായിരുന്നു. 73ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് സമനില പിടിച്ചുവാങ്ങി. ഗാരി ഹൂപ്പറാണ് ഗോളിനു വഴിയൊരുക്കിയത്. പോയിന്റ് ബ്ലാങ്കില്‍ നിന്നുള്ള ഹൂപ്പറുടെ ഷോട്ട് ബെംഗളൂരു ഗോളി ഗുര്‍പ്രീത് സിങ് സന്ധുവിന്റെ മുഖത്താണ പതിച്ചത്. വേദന കൊണ്ട് സന്ധു നിലത്തുവീണു. ഇതിനിടെ വലതു വിങില്‍ നിന്നും ഹൂപ്പര്‍ നല്‍കിയ ക്രോസ് പ്യുയേറ്റ വലയിലേക്കു പായിച്ചു.

4

മല്‍സരം സമനിലയില്‍ കലാശിക്കുമെന്നിരിക്കെയാണ് അധിക സമയത്തിന്റെ അഞ്ചാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന്റെ വിജയഗോള്‍ പിറക്കുന്നത്. ബെംഗളൂരുവിന്റെ നിര്‍ഭാഗ്യമാണ് ബ്ലാസ്റ്റേഴ്‌സിന് ഭാഗ്യം കൊണ്ടു വന്നത്. രാഹുല്‍ വിജയഗോള്‍ നേടുന്നതിന് തൊട്ടുമുമ്പത്തെ മിനിറ്റില്‍ ബെംഗളൂരു താരം യുവാനന്റെ ബൈസിക്കിള്‍ കിക്ക് ക്രോസ് ബാറില്‍ തട്ടിത്തെറിച്ചിരുന്നു. ഇതാണ് മറുവശത്ത് ബ്ലാസ്റ്റേഴ്‌സ് ഗോളാക്കിയത്. കൗണ്ടര്‍ അറ്റാക്കില്‍ നിന്നായിരുന്നു രാഹുല്‍ സീസണില്‍ തന്റെ രണ്ടാം ഗോള്‍ കണ്ടെത്തിയത്. ലിയോണ്‍ അഗസ്റ്റിനെ വെട്ടിച്ച് മുന്നേറിയ രാഹുല്‍ ഗോളി സന്ധുവിനെയും നിസ്സഹായനായി നിറയുതിര്‍ക്കുകയായിരുന്നു. രാഹുല്‍ തന്നെയാണ് ഹീറോ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.

Story first published: Wednesday, January 20, 2021, 22:29 [IST]
Other articles published on Jan 20, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+