Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISl 2020-21: ജയം തുടരാന്‍ എടികെ മോഹന്‍ ബഗാന്‍, തടുത്തിടാന്‍ ജംഷഡ്പൂര്‍

ബംബോലിം: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നാളെ നടക്കുന്ന പോരാട്ടത്തില്‍ (7-12-2020) ജംഷഡ്പൂര്‍ എഫ്‌സിയും എടികെ മോഹന്‍ ബഗാനും നേര്‍ക്കുനേര്‍. ഇത്തവണ മിന്നും ഫോമില്‍ കളിക്കുന്ന എടികെ മോഹന്‍ ബഗാന്‍ ഉജ്ജ്വല ഫോമിലാണുള്ളത്. കളിച്ച മൂന്ന് മത്സരവും ജയിച്ചാണ് കൊല്‍ക്കത്തന്‍ ക്ലബ്ബിന്റെ വരവ്. മറുവശത്ത് ആദ്യ മൂന്ന് മത്സരത്തില്‍ രണ്ട് സമനിലയും 1 ജയവും സ്വന്തമാക്കിയാണ് ജംഷഡ്പൂര്‍ എത്തുന്നത്. ഇന്ത്യന്‍ സമയം വൈകീട്ട് 7.30ന് തിലക് മൈതാന്‍ സ്റ്റേഡിയത്തിലാണ് മത്സരം. ഏഷ്യാനെറ്റ് മൂവീസ്,സ്റ്റാര്‍ സ്‌പോര്‍ട്‌സ്,ഹോട്ട്‌സ്റ്റാര്‍ ചാനലുകളില്‍ മത്സരം തത്സമയം കാണാം.

കരുത്തോടെ കൊല്‍ക്കത്തക്കാര്‍

ഐഎസ്എല്ലില്‍ മൂന്ന് തവണ ചാമ്പ്യന്മാരായ എടികെയ്‌ക്കൊപ്പം ഐലീഗില്‍ നിന്ന് മോഹന്‍ ബഗാനും കൂടി ലയിച്ച് ഒന്നായതോടെ ഇത്തവണ തീപാറും പ്രകടനം തന്നെയാണ് പ്രതീക്ഷിച്ചത്. അത് ശരിവെക്കുന്ന പ്രകടനമാണ് ആദ്യ മത്സരങ്ങളില്‍ അവര്‍ കാഴ്ചവെച്ചതും. ഉദ്ഘാടന മത്സരത്തില്‍ കരുത്തരായ കേരള ബ്ലാസ്റ്റേഴ്‌സിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് എടികെ മോഹന്‍ ബഗാന്റെ തുടക്കം.

atkmbvsjamshedpurfc

രണ്ടാം മത്സരം നാട്ടങ്കമായിരുന്നു. കൊല്‍ക്കത്തക്കാരായ എസ് സി ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് മോഹന്‍ ബഗാന്‍ തകര്‍ത്തത്. മൂന്നാം മത്സരത്തില്‍ ഒഡീഷയെ ഏക പക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചതോടെ തോല്‍വി അറിയാത്തവരായാണ് എടികെ ജംഷഡ്പൂരിന് മുന്നിലെത്തുന്നത്. എടികെയുടെ താരങ്ങളെല്ലാം മിന്നും ഫോമിലാണ്. സ്‌ട്രൈക്കര്‍ റോയ് കൃഷ്ണയാണ് വജ്രായുധം. മധ്യനിരയും ശക്തം. പ്രതിരോധത്തില്‍ സന്ദേശ് ജിങ്കാന്‍,സുബാശിഷ് ബോസ്,പ്രീതം കോട്ടല്‍,ടിറി തുടങ്ങിയവരെയൊക്കെ മറികടന്ന് ഗോളടിക്കാന്‍ എതിരാളികള്‍ നന്നായി ബുദ്ധിമുട്ടും.

ആശ്വാസ ജയം തേടി ജംഷഡ്പൂര്‍

ആദ്യ മൂന്ന് മത്സരത്തിലും തോറ്റതില്‍ എന്തുവിലകൊടുത്തും എടികെ മോഹന്‍ ബഗാനെതിരേ ജയിക്കാനാവും ജംഷഡ്പൂരിന്റെ ശ്രമം. കരുത്തരായ ചെന്നൈയിന്‍ എഫ്‌സിയോട് 2-1ന് തോറ്റാണ് ജംഷഡ്പൂര്‍ ആരംഭിച്ചത്. രണ്ടാം മത്സരത്തില്‍ ഒഡീഷ എഫ്‌സിയുമായി 2-2 സമനില പങ്കിട്ട ജംഷഡ്പൂര്‍ മൂന്നാം മത്സരത്തില്‍ ഹൈദരാബാദ് എഫ്‌സിയോട് വീണ്ടും സമനില വഴങ്ങി (1-1). താരങ്ങള്‍ മികവിനൊത്ത് ഉയരാത്തതാണ് ജംഷഡ്പൂരിന്റെ പ്രശ്‌നം.

മുന്നേറ്റത്തില്‍ നെറിജസ് വാല്‍സ്‌കിസ് തരക്കേടില്ലാതെ കളിക്കുന്നുണ്ടെങ്കിലും മികച്ച പിന്തുണയില്ല. അനികേത് ജാദവ് ഇനിയും മെച്ചപ്പെടാനുണ്ട്. മധ്യനിരയുടെ പ്രകടനവും ശരാശരി മാത്രം. അലക്‌സാന്‍ഡ്രി ലിമ,എയ്റ്റര്‍ മൊന്റോയ്,ജാക്കിചന്ദ് സിങ്,അമര്‍ജിത് സിങ് തുടങ്ങിയവരില്‍ നിന്നും പ്രതീക്ഷ പ്രകടനം കാണുന്നില്ല. പ്രതിരോധത്തില്‍ സ്റ്റീഫന്‍ ഇസി ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നുണ്ട്. എങ്കിലും മോബന്‍ ബഗാന്റെ മുന്നേറ്റത്തെ തടുത്തിടാന്‍ ജംഷഡ്പൂര്‍ നന്നായി ബുദ്ധിമുട്ടും.

Story first published: Sunday, December 6, 2020, 20:47 [IST]
Other articles published on Dec 6, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+