ISL 2020-21: ജംഷഡ്പൂര്‍ X ഹൈദരാബാദ്, നിങ്ങള്‍ അറിയേണ്ടതെല്ലാം
ബംബോലിം: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ഹൈദരാബാദ് എഫ്‌സി ജംഷഡ്പൂര്‍ എഫ്‌സിയെ നേരിടും. ജംഷഡ്പൂര്‍ ആദ്യ ജയം തേടി ഇറങ്ങുമ്പോള്‍ വിജയവഴിയില്‍ തിരിച്ചെത്താനുള്ള തയ്യാറെടുപ്പിലാണ് ഹൈദരാബാദ് എഫ്‌സി. ഇന്ത്യന്‍ സമയം വൈകീട്ട് 7.30ന് തിലക് മൈതാന്‍ സ്റ്റേഡിയത്തിലാണ് മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സ്,ഏഷ്യാനെറ്റ് ന്യൂസ്,ഹോട്ട്‌സ്റ്റാര്‍ ചാനലുകളില്‍ മത്സരം തത്സമയം കാണാനാകും.
ജംഷഡ്പൂരിന് ഇത്തവണ പ്ലേ ഓഫ് കടക്കണം
ഐഎസ്എല്ലില്‍ ഇത്തവണ പ്ലേ ഓഫില്‍ കുറഞ്ഞൊന്നും ജംഷഡ്പൂര്‍ ചിന്തിക്കുന്നില്ല. മികച്ച താരനിരതന്നെ അവര്‍ക്കൊപ്പമുണ്ട്. ഓരോ സീസണിലും പരിശീലകനെയടക്കം മാറ്റി പരീക്ഷണം നടത്തുന്ന ജംഷഡ്പൂര്‍ ഇത്തവണ ഓവന്‍ കോയ്‌ലിന്റെ തന്ത്രങ്ങളില്‍ വിശ്വസിച്ചാണ് ബൂട്ട്‌കെട്ടുന്നത്. ആദ്യ മത്സരത്തില്‍ കരുത്തരായ ചെന്നൈയിന്‍ എഫ്‌സിയോട് 2-1ന് തോറ്റ ജംഷഡ്പൂര്‍ രണ്ടാം മത്സരത്തില്‍ ഒഡീഷയോട് 2-2 സമനില വഴങ്ങുകയും ചെയ്തു. മികച്ച താരനിര അവര്‍ക്കൊപ്പമുണ്ട്. അതിനാല്‍ത്തന്നെ ഭാഗ്യം കൂടി തുണച്ചാല്‍ വലിയ നേട്ടങ്ങളിലേക്കെത്താന്‍ ടീമിനാകും.

അവസാന സീസണില്‍ ഗോള്‍ഡന്‍ ബൂട്ട് നേടിയ നെരിജസ് വാല്‍സ്‌കസ് ഇത്തവണ ജംഷഡ്പൂരിനൊപ്പമുണ്ട്. പ്രതിരോധനിര താരം പീറ്റര്‍ ഹാര്‍ട്ട്‌ലിയാണ് നായകന്‍. നിക്കോളാസ് ഫിറ്റ്‌സ്‌ജെറാള്‍ഡ്,അലക്‌സ് ലിമ,സ്റ്റീഫന്‍ എസെ എന്നിവരാണ് ടീമിലെ മറ്റ് പ്രമുഖ വിദേശ താരങ്ങള്‍. വിങ്ങില്‍ ജാക്കിചന്ദ് സിങ്ങും ഗോള്‍ വലകാക്കാന്‍ ടിപി രഹനേഷും ടീമിലുണ്ട്. ഇതുവരെ പ്ലേ ഓഫ് കടമ്പ കടക്കാന്‍ സാധിക്കാത്ത ജംഷഡ്പൂര്‍ ഇത്തവണ വലിയ പ്രതീക്ഷകളോടെയാണ് ഇറങ്ങുന്നതെങ്കിലും പ്രകടനം നിലവാരം ഉയരേണ്ടതുണ്ട്.
ഹൈദരാബാദ് എഫ്‌സി ശക്തരാണ്
അവസാന സീസണിലെ അവസാന സ്ഥാനക്കാരെന്ന നിലയില്‍ നിന്ന് വലിയ ഉയര്‍ച്ച കൈവരിക്കാന്‍ ഹൈദരാബാദ് എഫ്‌സിക്ക് സാധിച്ചിട്ടുണ്ട്. ആദ്യ മത്സരത്തില്‍ ഒഡീഷ എഫ്‌സിയെ തോല്‍പ്പിച്ച് തുടങ്ങിയ ഹൈദരാബാദ് എഫ്‌സി രണ്ടാം മത്സരത്തില്‍ കരുത്തരായ ബംഗളൂരു എഫ്‌സിയെ ഗോള്‍രഹിത സമനിലയിലും തളച്ചു. മികച്ച ഒത്തിണക്കമുള്ള ഹൈദരാബാദ് എതിരാളികള്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ കെല്‍പ്പുള്ളവനാണ്. അവസാന സീസണില്‍ 2 മത്സരം മാത്രം ജയിച്ച ടീമിന് ജര്‍മന്‍ ക്ലബ്ബായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടുമായി കരാറുണ്ടാക്കാന്‍ സാധിച്ചത് വലിയ സഹായമായി.
അതിന്റെ നിലവാരം ടീമിന്റെ പ്രകടനത്തില്‍ കാണാന്‍ സാധിക്കുന്നുണ്ട്. സ്പാനിഷ് താരങ്ങളുടെ നീണ്ട നിരയിലാണ് ഹൈദരാബാദിന്റെ കരുത്ത്. ഒഡെയ് ഒനെയ്ന്‍ഡ്യ,ലൂയിസ് സാസ്‌ത്രെ,അഡ്രിയെന്‍ സന്റാന,ഫ്രാന്‍ സന്റാസ എന്നിങ്ങനെ നീളുന്നു ടീമിന്റെ സ്പാനിഷ് കരുത്ത്. സൗവിക് ചക്രവര്‍ത്തി,ആദില്‍ ഖാന്‍,ലാല്‍ദന്‍മാവിയ റാള്‍ട്ടെ,ഗോളിയായി ലക്ഷ്മികാന്ത് കട്ടിമണി തുടങ്ങിയ ഇന്ത്യന്‍ കരുത്തര്‍ കൂടി ചേരുമ്പോള്‍ ഹൈദരാബാദ് ശക്തം. മനാലോ മാര്‍ക്വെസ് റോകയാണ് ഹൈദരാബാദിന് തന്ത്രമോതുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications