For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL 2020-21: വമ്പന്‍ താരങ്ങളും ഭാവി താരവും- കിക്കോഫിനു മുമ്പ് ഇവരെ അറിയണം

11 ഫ്രാഞ്ചൈസികളാണ് ഈ സീസണിലുള്ളത്

ഐഎസ്എല്ലിന്റെ ഏഴാം സീസണിനു ഇന്നു ഗോവയില്‍ പന്തുരുളുകയാണ്. കൊവിഡ് മഹമാരിയെ തുടര്‍ന്നു ഇത്തവണ ഗോവയിലെ അടച്ചിട്ട സ്‌റ്റേയിയങ്ങളിലാണ് മുഴുവന്‍ മല്‍സരങ്ങളും നടക്കുന്നത്. 11 ഫ്രാഞ്ചൈസികളാണ് ഇത്തവണ കിരീടമോഹവുമായി അങ്കത്തിനിറങ്ങുക. ഏറ്റവും അവസാനമായി ഐഎസ്എല്ലിനൊപ്പം ചേര്‍ന്നത് ഐ ലീഗിലെ മുന്‍ വമ്പന്‍മാരായ ഈസ്റ്റ് ബംഗാളാണ്.

വിദേശ താരങ്ങളും ഇന്ത്യന്‍ കളിക്കാരുമടക്കം മികച്ച താരങ്ങളെ ടീമിലെത്തിച്ച് നല്ല തയ്യാറെടുപ്പോടെയാണ് ഓരോ ഫ്രാഞ്ചൈസിയും ഈ സീസണിനു കച്ചമുറുക്കുന്നത്. ഓരോ ടീമിലെയും വമ്പന്‍ താരങ്ങള്‍ ആരൊക്കെയാണെന്നും എമേര്‍ജിങ് താരം ആരാണെന്നും നമുക്ക് ഒന്നു പരിശോധിക്കാം.

എടിക്കെ മോഹന്‍ ബഗാന്‍

എടിക്കെ മോഹന്‍ ബഗാന്‍

നിലവിലെ ചാംപ്യന്‍മാരായ എടിക്കെയ്‌ക്കൊപ്പം ഐ ലീദ് വിജയികളായ മോഹന്‍ ബഗാനും കൂടി ചേര്‍ന്നതോടെ ഇരട്ടി പ്രഹരശേഷിയോടെയാണ് എടിക്കെ മോഹന്‍ ബഗാന്‍ പോരിനിറങ്ങുന്നത്. അന്റോണി ഹബാസ് തന്നെയാണ് ഈ സീസണിലും എടിക്കെയ്ക്കു തന്ത്രങ്ങളൊരുക്കുന്നത്. ബഗാന്‍ താരങ്ങളുടെ കൂടി വരവോടെ പ്ലെയിങ് ഇലവന്‍ തിരഞ്ഞെടുപ്പ് അദ്ദേഹത്തിന് കൂടുതല്‍ വെല്ലുവിളിയാവുമെന്നുററപ്പാണ്.
നിര്‍ണായക താരങ്ങള്‍- സന്ദേഷ് ജിങ്കന്‍, ഡേവിഡ് വില്ല്യംസ്.
എമേര്‍ജിങ് താരം- സുമിത് രതി.

എഫ്‌സി ഗോവ

എഫ്‌സി ഗോവ

കഴിഞ്ഞ സീസണിലും കിരീടം നേടാനായില്ലെങ്കിലും ലീഗ് ഘട്ടത്തിലെ ചാംപ്യന്മാരായിരുന്നു എഫ്‌സി ഗോവ. പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തിയതോടെ എഎഫ്‌സി ചാംപ്യന്‍സ് ലീഗിനും ഗോവ യോഗ്യത നേടിയിരുന്നു. ഐഗര്‍ ആംഗ്യുലോ, ഇവാന്‍ ഗോണ്‍സാലസ്, ആല്‍ബെര്‍ട്ടോ നൊഗ്യുറ, ജോര്‍ജെ ഓര്‍ട്ടിസ് എന്നിവര്‍ പുതുതായി ടീമിലെത്തിയിട്ടുണ്ട്.
നിര്‍ണായക താരങ്ങള്‍- ഐഗര്‍ ആംഗ്യുലോ, ബ്രെന്‍ഡന്‍ ഫെര്‍ണാണ്ടസ്.
എമേര്‍ജിങ് താരം- പ്രിന്‍സ്ടണ്‍ റെബെല്ലോ.

ഹൈദരാബാദ് എഫ്‌സി

ഹൈദരാബാദ് എഫ്‌സി

കഴിഞ്ഞ ഐഎസ്എല്ലില്‍ നിരാശപ്പെടുത്തിയ ഹൈദരാബാദ് എഫ്‌സി പുതിയ ചില കളിക്കാരെ കൊണ്ടു വന്ന് ശക്തമായ ടീമുമാണ് പോരിനിറങ്ങുക. മനോലോ മാര്‍ക്വസ് പരിശീലിപ്പിക്കുന്ന ടീം ഇത്തവണ കഴിഞ്ഞ തവണത്തെ മോശം പ്രകടനത്തിന് പ്രായശ്ചിത്തം ചെയ്യാന്‍ തയ്യാറെടുക്കുകയാണ്.
നിര്‍ണായക താരങ്ങള്‍- അരിദാനെ സന്റാന, ജാവോ വിക്ടര്‍
എമേര്‍ജിങ് താരം- രോഹിത് ദാനു.

ബെംഗളൂരു എഫ്‌സി

ബെംഗളൂരു എഫ്‌സി

ഐ ലീഗ്, ഐഎസ്എല്‍ തിരീടങ്ങള്‍ നേടിയിട്ടുള്ള ഏക ടീമായ ബെംഗളൂരു എഫ്‌സി ഈ സീസണിലെ കിരീട ഫേവറിറ്റുകളിലൊന്നാണ്. ക്യാപ്റ്റന്‍ സുനില്‍ ഛേത്രി, ഉദാന്ത സിങ്, എറിക്ക് പാര്‍ത്താലു എന്നിവര്‍ക്കൊപ്പം പുതുതാായെത്തിയ ചില താരങ്ങള്‍ കൂടി ചേരുന്നതോടെ ബെംഗളൂരു അപകടകാരികളായി തീരും.
നിര്‍ണായക താരങ്ങള്‍- ക്ലെയ്റ്റണ്‍ സില്‍വ, സുനില്‍ ഛേത്രി
എമേര്‍ജിങ് താരം- സെംബോയ് ഹവോക്കിപ്പ്.

ചെന്നൈയ്ന്‍ എഫ്‌സി

ചെന്നൈയ്ന്‍ എഫ്‌സി

കിരീടത്തിനു വേണ്ടി രംഗത്തുണ്ടാവാന്‍ സാധ്യതയുള്ള മറ്റൊരു ടീമാണ് മുന്‍ ചാംപ്യന്മാരും കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളുമായ ചെന്നൈയ്ന്‍ എഫ്‌സി. കഴിഞ്ഞ ആറു സീസണുകളില്‍ നാലു തവണ ടോപ്പ് ഫോറില്‍ ഫിനിഷ് ചെയ്ത ടീമാണ് ചെന്നൈ. യുവാന്‍ ഫെറാണ്ടോയാണ് ചെന്നൈ ടീമിന്റെ പരിശീലകന്‍.
നിര്‍ണായക താരങ്ങള്‍- യാക്കുബ് സില്‍വസ്റ്റര്‍, റാഫേല്‍ ക്രിവെല്ലാറോ.
എമേര്‍ജിങ് താരം- അനിരുദ്ധ് ഥാപ്പ.

ജംഷഡ്പൂര്‍ എഫ്‌സി

ജംഷഡ്പൂര്‍ എഫ്‌സി

കഴിഞ്ഞ സീസണില്‍ എട്ടാംസ്ഥാനത്തു ഫിനിഷ് ചെയ്ത ജംഷഡ്പൂര്‍ എഫ്‌സി ഇത്തവണ ഇതിന്റെ ക്ഷീണം തീര്‍ക്കാമെന്ന പ്രതീക്ഷയിലാണ്. ഓവന്‍ കോയലാണ് ജംഷഡ്പൂരിനെ ഇത്തവണ പരിശീലിപ്പിക്കുന്നത്. നെറിയസ് വാല്‍സ്‌കിസ്, സ്റ്റീഫന്‍ എസെ, പീറ്റര്‍ ഹാര്‍ട്ട്‌ലി എന്നിവര്‍ പുതുതായി ടീമിലെത്തിയ താരങ്ങളാണ്.
നിര്‍ണായക താരങ്ങള്‍- ജാക്കിച്ചാന്ദ് സിങ്, നെറിയസ് വാല്‍സ്‌കിസ്.
എമേര്‍ജിങ് താരം- അമര്‍ജിത് സിങ് കയാം.

നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്

നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്

ഐഎസ്എല്ലിന്റെ കഴിഞ്ഞ സീസണിലെ അവസാന സ്ഥാനക്കാരായിരുന്നു നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്. ടീമിനെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഘാന താരങ്ങളായ ക്വെസി അപ്പിയ, ഇദ്രിസ സില്ല എന്നിവരെ നോര്‍ത്ത് ഈസ്റ്റ് പുതുതായി ടീമിലെത്തിച്ചിരുന്നു. ഏറെ അനുഭസവമ്പത്തുള്ള ഇവരുടെ സാന്നിധ്യം ടീമിന് കരുത്തായേക്കും.
നിര്‍ണായക താരങ്ങള്‍-ഇദ്രിസ സില്ല, ക്വെസി അപ്പിയ
എമേര്‍ജിങ് താരം- നിന്‍തൊയ്ന്‍ഗാംബ മീട്ടെ.

ഒഡീഷ എഫ്‌സി

ഒഡീഷ എഫ്‌സി

ഐഎസ്എല്ലില്‍ ഹൈദരാബാദ് എഫ്‌സിക്കൊപ്പം കഴിഞ്ഞ സീസണില്‍ അരങ്ങേറിയ മറ്റൊരു ടീമായിരുന്നു ഒഡീഷ എഫ്‌സി. പക്ഷെ കാര്യമായ ചലനമുണ്ടാക്കാന്‍ അവര്‍ക്കായില്ല. മുന്‍ ന്യൂകാസില്‍ യുനൈറ്റഡ് താരം സ്റ്റീവന്‍ ടെയ്‌ലര്‍, സ്പാനിഷ് താരം മാന്വല്‍ ഓനു എന്നിവരുടെ വരവ് ഒഡീഷയ്ക്കു വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്.
നിര്‍ണായക താരങ്ങള്‍- മാര്‍സെലിഞ്ഞോ, മാന്വല്‍ ഓനു.
എമേര്‍ജിങ് താരം- ശുഭം സാരംഗി.

കേരള ബ്ലാസ്‌റ്റേഴ്‌സ്

കേരള ബ്ലാസ്‌റ്റേഴ്‌സ്

കൈയെത്തുംദൂരത്ത് ഐഎസ്എല്‍ കിരീടം നഷ്ടമായിട്ടുള്ള കേരള ബ്ലാസ്‌റ്റേഴ്‌സ് ഇത്തവണ വലിയ പ്രതീക്ഷകളുമായാണ് ഇറങ്ങുന്നത്. മോഹന്‍ ബഗാന് ഐ ലീഗ് കിരീടം സമ്മാനിച്ച കിബു വിക്ക്യുനയാണ് ബ്ലാസ്‌റ്റേഴ്‌സിനെ പരിശീലിപ്പിക്കുന്നത്. വമ്പന്‍ താരങ്ങളായ ഗാരി ഹൂപ്പര്‍, ബക്കാരി കോനെ എന്നിവര്‍ ഇത്തവണ പുതുതായി ടീമിലെത്തിയിട്ടുണ്ട്.
നിര്‍ണായക താരങ്ങള്‍- ഗാരി ഹൂപ്പര്‍, ബക്കാരി കോനെ.
എമേര്‍ജിങ് താരം- കെപി രാഹുല്‍

മുംബൈ സിറ്റി

മുംബൈ സിറ്റി

മാഞ്ചസ്റ്റര്‍ സിറ്റി ക്ലബ്ബിന്റെ ഉടമകളായ സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പിന്റെ പിന്തുണയിലാണ് മുംബൈ സിറ്റി ഈ ഐഎല്ലില്‍ ഇറങ്ങുക. സിഡ്‌നി എഫ്‌സിയില്‍ നിന്നും ആദം ലാ ഫോണ്ട്രെ, എഫ്‌സി ഗോവയില്‍ നിന്നും അഹമ്മദ് ജാഹു, മൊര്‍ത്താദ ഫോള്‍, ഹ്യൂഗോ ബൗമസ്, കേരള ബ്ലാസ്‌റ്റേഴ്‌സില്‍ നിന്നും ബര്‍ത്തലോമിയോ ഒഗ്‌ബെച്ചെ എന്നിവര്‍ മുംബൈ ടീമിലെത്തിയിരുന്നു.
നിര്‍ണായക താരങ്ങള്‍- ആദം ലാ ഫോണ്ട്രെ, ഹ്യുഗോ ബൗമസ്
എമേര്‍ജിങ് താരം- വിക്രംപ്രതാപ് സിങ്

എസ്‌സി ഈസ്റ്റ് ബംഗാള്‍

എസ്‌സി ഈസ്റ്റ് ബംഗാള്‍

ഐ ലീഗില്‍ നിന്നും ഐഎസ്എല്ലിലേക്കേു ചേക്കേറിയ ഐ ലീഗ് മികച്ച ടീമുമായാണ് അരങ്ങേറ്റത്തിനൊരുങ്ങുന്നത്. മുന്‍ ലിവര്‍പൂള്‍ ഇതിഹാസം റോബി ഫൗളര്‍ പരിശീലിപ്പിക്കുന്ന ബംഗാള്‍ ടീമില്‍ ആന്റണി പില്‍കിങ്ടണ്‍, ജാക്വസ് മഗോമ, ഡാനി ഫോക്‌സ് എന്നി വിദേശ താരങ്ങള്‍ പുതുതായെത്തിയിരുന്നു. ചെന്നൈയ്ന്‍ എഫ്‌സിയുടെ മുന്‍ താരം ജെജെ ലാല്‍പെഖ്യുലയും ഇത്തവണ ബംഗാള്‍ ടീമിനൊപ്പമാണ്.
നിര്‍ണായക താരങ്ങള്‍- ആന്റണി പില്‍കിങ്ടണ്‍, ജെജെ ലാല്‍പെഖ്യുല
എമേര്‍ജിങ് താരം- യുജെന്‍സണ്‍ ലിങ്‌ദോ.

Story first published: Friday, November 20, 2020, 15:46 [IST]
Other articles published on Nov 20, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+