Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2020-21: എന്തു വില കൊടുത്തും ജയിക്കണം- ആദ്യ കൊല്‍ക്കത്തന്‍ ഡെര്‍ബിക്ക് കച്ച മുറുക്കി കൃഷ്ണ

ഐഎസ്എല്‍ ചരിത്രത്തിലെ ആദ്യത്തെ കൊല്‍ക്കത്തന്‍ ഡെര്‍ബിക്കു വേണ്ടി ആവേശത്തോടെ കാത്തിരിക്കുകയാണ് എടിക്കെ മോഹന്‍ ബഗാന്റെ ഗോളടിവീരന്‍ റോയ് കൃഷ്ണ. നേരത്തേ ഐ ലീഗിലെ സ്ഥിരം കാഴ്ചയായിരുന്ന കൊല്‍ക്കത്തന്‍ ഡെര്‍ബി ഇത്തവണ മുതല്‍ ഐഎസ്എല്ലിലാണ് കാണാനാവുക. എടിക്കെയില്‍ ലയിച്ച് മോഹന്‍ ബഗാന്‍ ഐഎസ്എല്ലിന്റെ ഭാഗമായപ്പോള്‍ പിറകെ ഈസ്റ്റ് ബംഗാളും ഐ ലീഗ് വിട്ട് ബഗാനെ അനുഗമിക്കുകയായിരുന്നു. 27ന് വെള്ളിയാഴ്ചയാണ് ഫുട്‌ബോള്‍ പ്രേമികള്‍ കാത്തിരിക്കുന്ന എടിക്കെ മോഹന്‍- ഈസ്റ്റ് ബംഗാള്‍ ത്രില്ലര്‍.

1

ഏതു വിധേനയും കൊല്‍ക്കത്തന്‍ ഡെര്‍ബിയില്‍ ജയിക്കുകയാണ് തന്റെ ലക്ഷ്യമെന്നു കൃഷ്ണ വ്യക്തമാക്കി. ഡെര്‍ബിയില്‍ ഞങ്ങളുടെ വിജയത്തിനു വേണ്ടിയാണ് ആരാധകര്‍ കാത്തിരിക്കുന്നതെന്നറിയാം. അതുകൊണ്ടു തന്നെ എന്തു വിലകൊടുത്തും ഞങ്ങള്‍ക്കു മല്‍സരത്തില്‍ വിജയിച്ചേ തീരൂവെന്നും 33 കാരനായ ഫിജി സ്‌ട്രൈക്കര്‍ വ്യക്തമാക്കി. വെള്ളിയാഴ്ച നടന്ന ഏഴാം സീസണിലെ ഉദ്ഘാടന മല്‍സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെതിരേ എടിക്കെ 1-0ന്റെ വിജയം ആഘോഷിച്ചപ്പോള്‍ നിര്‍ണായക ഗോള്‍ കൃഷ്ണയുടെ വകയായിരുന്നു.

കൊല്‍ക്കത്തന്‍ ഡെര്‍ബിയെക്കുറിച്ച് നേരത്തേ ഒരുപാട് കേട്ടിട്ടുണ്ട്. ഇപ്പോള്‍ ഈ ഡെര്‍ബിയില്‍ കളിക്കാന്‍ വേണ്ടി ഞാന്‍ കാത്തിരിക്കുകയാണ്. ഒരിക്കല്‍പ്പൊലും കൊല്‍ക്കത്തന്‍ ഡെര്‍ബി കാണാനോ, അതില്‍ കളിക്കാനോ എനിക്കു അവസരം ലഭിച്ചിട്ടില്ലെന്നും കൃഷ്ണ പറയുന്നു. ഫുട്‌ബോള്‍ പ്രേമികള്‍ എത്ര ആവേശത്തോടെയാണ് കൊല്‍ക്കത്തന്‍ ഡെര്‍ബിക്കു വേണ്ടി കാത്തിരിക്കുന്നതെന്നു മനസ്സിലാക്കാന്‍ തനിക്കു ഒരിക്കല്‍ അവസരം ലഭിച്ചതായി സ്‌ട്രൈക്കര്‍ വ്യക്തമാക്കി.

2

ഒരിക്കല്‍ കൊല്‍ക്കത്തന്‍ ഡെര്‍ബി നടക്കുന്ന ദിവസം ഞങ്ങള്‍ സഞ്ചരിച്ച കാര്‍ ട്രാഫിക് ജാമില്‍പ്പെട്ടിരുന്നു. ഇരുടീമുകളുടെയും ഒരുപാട് ആരാധകരെ അന്നു സ്റ്റേഡിയത്തിനു പുറത്ത് തെരുവുകളില്‍ കാണാന്‍ കഴിഞ്ഞു. പുറത്ത് ഇങ്ങനെയാണെങ്കില്‍ സ്റ്റേഡിയത്തിനുള്ളില്‍ എന്തായിരിക്കും അവസ്ഥയെന്നു കൃഷ്ണ ചോദിക്കുന്നു.

കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ഇത്തവണ അടച്ചിട്ട സ്‌റ്റേഡിയത്തില്‍ കൊല്‍ക്കത്തന്‍ ഡെര്‍ബി നടക്കുന്നതിനാല്‍ യഥാര്‍ഥ മല്‍സരത്തിന്റെ അന്തരീക്ഷം തനിക്കു നഷ്ടമാവുമെന്നു കൃഷ്ണ അഭിപ്പായപ്പെട്ടു. കഴിഞ്ഞ സീസണില്‍ എടിക്കെയെ ഐഎസ്എല്‍ കിരീട വിജയത്തിലേക്കു നയിക്കുന്നതില്‍ താരം നിര്‍ണായക പങ്കുവഹിച്ചിരുന്നു. 15 ഗോളുകളുമായി ടീമിന്റെ ടോപ്‌സ്‌കോററായിരുന്നു കൃഷ്ണ.

Story first published: Saturday, November 21, 2020, 23:11 [IST]
Other articles published on Nov 21, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+