വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL 2020-21: ഒഡീഷയെ തുരത്തി ഗോവ വീണ്ടും ടോപ്പ് ഫോറില്‍

ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് ഗോവയുടെ വിജയം

ഫറ്റോര്‍ഡ: ഐഎസ്എല്ലിലെ 97ാം റൗണ്ട് മല്‍സരത്തില്‍ എഫ്‌സി ഗോവയ്ക്കു ഉജ്ജ്വല വിജയം. ഒഡീഷ എഫ്‌സിയെയാണ് ഗോവ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കു തുരത്തിയത്. ഈ ജയത്തോടെ വീണ്ടും ടോപ്പ് ഫോറിലേക്കു കയറിയ ഗോവ പ്ലേഓഫ് ബെര്‍ത്തിന് അരികിലെത്തുകയും ചെയ്തു. ആല്‍ബെര്‍ട്ടോ നൊഗ്വേറ (18ാം മിനിറ്റ്), ജോര്‍ജെ ഒറിറ്റ്‌സ്(26), ഇവാന്‍ ഗോണ്‍സാലസ് (75) എന്നിവരാണ് ഗോവയുടെ സ്‌കോറര്‍മാര്‍. ഒഡീഷയുടെ ആശ്വാസഗോള്‍ 30ാം മിനിറ്റില്‍ ഡീഗോ മൗറീഷ്യോയുടെ വകയായിരുന്നു. ഈ വിജയം ഗോവയെ നാലാംസ്ഥാനത്തേക്കുയര്‍ത്തി.

1

മല്‍സരത്തിനു മുമ്പ് അഞ്ചാമതായിരുന്ന ഗോവ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെയാണ് പിന്തള്ളിയത്. ഗോവയ്ക്കും ലീഗിലെ മൂന്നാംസ്ഥാനക്കാരായ ഹൈദരാബാദ് എഫ്‌സിക്കും 27 പോയിന്റ് വീതമാണുള്ളത്. എടിക്കെ മോഹന്‍ ബഗാന്‍, മുംബൈ സിറ്റി എന്നിവകര്‍ ഇതിനകം പ്ലേഓഫില്‍ ഇടം നേടിക്കഴിഞ്ഞു. അതേസമയം നേരത്തേ തന്നെ പ്ലേഓഫ് പ്രതീക്ഷ അസ്തമിച്ച ടീമായ ഒഡീഷയ്ക്കു ഗോവയ്‌ക്കെതിരേയുള്ള തോല്‍വി കൊണ്ടു പ്രത്യേകിച്ചൊരു നഷ്ടവും സംഭവിച്ചിട്ടില്ല. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് ഒഡീഷ. 18 മല്‍സരങ്ങള്‍ കളിച്ച ഒഡീഷയ്ക്കു ആകെ ജയിക്കാനായത് ഒന്നില്‍ മാത്രമാണ്.

2

അതേസമയം, ടൂര്‍ണമെന്റിന്റെ സെമി ഫൈനല്‍, ഫൈനല്‍ എന്നിവയുടെ തിയ്യതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സെമി ഫൈനല്‍ രണ്ടു പാദങ്ങളിലായിട്ടാണ് നടക്കുന്നത്. ഒന്നാം സെമിയുടെ ആദ്യപാദം മാര്‍ച്ച് അഞ്ചിനും രണ്ടാംപാദം മാര്‍ച്ച് എട്ടിനുമാണ്. രണ്ടാം സെമിയുടെ ആദ്യ പാദം മാര്‍ച്ച് ആറിനും രണ്ടാംപാദം മാര്‍ച്ച് ഒമ്പതിനുമായിരിക്കും. മാര്‍ച്ച് 13ന് ശനിയാഴ്ചയാണ് വിജയികളെ കണ്ടെത്താനുള്ള കലാശപ്പോരാട്ടം.

ഒഡീഷയ്‌ക്കെതിരേ ഗോവയ്ക്കു തന്നെയായിരുന്നു മേല്‍ക്കൈ. ചില കൗണ്ടര്‍ അറ്റാക്കുകള്‍ നടത്തിയാല്‍ കളിയില്‍ ഗോവന്‍ ആധിപത്യമാണ് കണ്ടത്. ആദ്യ പകുതിയില്‍ 2-1ന്റെ ലീഡുമായി മല്‍സരം അവസാനിപ്പിച്ച ഗോവ രണ്ടാം പകുതിയില്‍ ഒരു ഗോള്‍ കൂടി നേടി വിജയം ആധികാരികമാക്കുകയായിരുന്നു. 18ാം മിനിറ്റില്‍ ഇവാന്‍ ഗോണ്‍സാലസ് ഇടതു മൂലയില്‍ നിന്നു നല്‍കിയ ക്രോസ് ഹെഡ്ഡറിലൂടെ വലയ്ക്കുള്ളിലാക്കിയാണ് നൊഗ്വേറ ഗോവയുടെ അക്കൗണ്ട് തുറന്നത്.

3

എട്ടു മിനിറ്റിനകം തങ്ങളുടെ ആധിപത്യം അരക്കിട്ടുറപ്പിച്ച് ഗോവ രണ്ടാം ഗോളും നേടി. കോര്‍ണറിനൊടുവില്‍ ക്ലിയര്‍ ചെയ്ത ബോളുമായി കുതിച്ച ഒറിറ്റ്‌സ് മുന്നോട്ട് കയറി വന്ന ഗോളിക്കും മുകളിലൂടെ വലയിലേക്കു ബോള്‍ ചിപ്പ് ചെയ്തിടുകയായിരുന്നു.
30ാം മിനിറ്റില്‍ ഒഡീഷയുടെ തിരിച്ചുവരവ് പ്രതീക്ഷകള്‍ക്കു ജീവനേകി മൗറിഷ്യോ ആദ്യ ഗോള്‍ മടക്കി. എന്നാല്‍ 75ാം മിനിറ്റില്‍ ഗോണ്‍സാലസ് മൂന്നാം ഗോളും കണ്ടെത്തിയതോടെ ഗോവ വിജയമുറപ്പിച്ചു. കോര്‍ണറില്‍ നിന്നായിരുന്നു ഗോള്‍. ഗോണ്‍സാലസിന്റെ ഹെഡ്ഡര്‍ ഗോളി തടുത്തിട്ടെങ്കിലും റീബൗണ്ട് അദ്ദേഹത്തിനു തന്നെ ലഭിച്ചു. ഡിഫന്‍ഡര്‍ ഇതു ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഗോണ്‍സാലസ് ഒരുവിധത്തില്‍ ബോള്‍ വലയിലേക്കു വഴി തിരിച്ചുവിട്ടു.

Story first published: Wednesday, February 17, 2021, 22:26 [IST]
Other articles published on Feb 17, 2021
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X