Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2020-21: മൂന്നു മിനിറ്റിനിടെ രണ്ടു ഗോള്‍, ഹൈദരാബാദിനെ വീഴ്ത്തി ഗോവ

വാസ്‌കോ: ഐഎസ്എല്ലിലെ 43ാമത്തെ മല്‍സരത്തില്‍ എഫ്‌സി ഗോവയ്ക്കു ത്രസിപ്പിക്കുന്ന വിജയം. തിലക് മൈതാന്‍ സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ഗോവന്‍ വിജയം. എല്ലാ ഗോളുകളും രണ്ടാം പകുതിയിലായിരുന്നു. ഒരു ഗോളിനു ലീഡ് ചെയ്ത ശേഷമായിരുന്നു ഹൈദരാബാദ് തോല്‍വിയിലേക്കു വീണത്. മൂന്നു മിനിറ്റിനിടെ ഗോവ നേടിയ രണ്ടു ഗോളുകള്‍ക്കു ഹൈദാബാദിന് മറുപടി ഇല്ലായിരുന്നു. നിശ്ചിത സമയം അവസാനിക്കുന്നതിനു മുമ്പായിരുന്നു ഇത്.

പകരക്കാരനായി ഇറങ്ങിയ ഇഷാന്‍ പണ്ഡിറ്റ (87ാം മിനിറ്റ്), ഇഗോര്‍ ആംഗ്യുലോ (90) എന്നിവരാണ് ഗോവയുടെ സ്‌കോറര്‍മാര്‍. 58ാം മിനിറ്റില്‍ ക്യാപ്റ്റന്‍ അരിഡാനെ സന്റാനയുടെ വകയായിരുന്നു ഹൈദരാബാദിന്റെ ഗോള്‍. ഇന്നും നാളെയും ലീഗില്‍ മല്‍സരങ്ങളില്ല. ജനുവരി രണ്ടിന് കേരള ബ്ലാസ്റ്റേഴ്‌സും മുംബൈ സിറ്റിയും തമ്മിലാണ് പുതുവര്‍ഷത്തിലെ ആദ്യ പോരാട്ടം.

1

ഹൈദരാബാദിനെതിരേ നേടിയ വിജയത്തോടെ ഗോവ ലീഗിലും വന്‍ മുന്നേറ്റം നടത്തി. മല്‍സരത്തിനു മുമ്പ് ആറാംസ്ഥാനത്തായിരുന്ന ഗോവ ഒറ്റയടിക്കു മൂന്നു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി മൂന്നാംസ്ഥാനത്തേക്കു കയറി. 14 പോയിന്റാണ് ഗോവയുടെ അക്കൗണ്ടിലുള്ളത്. അതേസമയം, ഹൈദരാബാദാവട്ടെ ഒമ്പതു പോയിന്റോടെ ലീഗില്‍ എട്ടാംസ്ഥാനത്തു തന്നെ തുടരുകയാണ്.

ഗോവ-ഹൈദരാബാദ് മല്‍സരം തുടക്കം മുതല്‍ ആവേശകരമായിരുന്നു. രണ്ടു ടീമുകളും വിജയത്തിനായി പൊരുതിക്കളിച്ചതോടെ ഇരുഗോള്‍മുഖത്തും പന്ത് ആദ്യ മിനിറ്റുകളില്‍ കയറിയിറങ്ങി. 10ാം മിനിറ്റില്‍ ഗോവയുടെ ഗോള്‍ ശ്രമം ക്രോസ് ബാറിനു തൊട്ടുമുകളിലൂടെ പുറത്തുപോവുകയായിരുന്നു. കോര്‍ണറിനൊടുവില്‍ ബ്രെന്‍ഡന്‍ ഫെര്‍ണാണ്ടസ് ബോക്‌സിനകത്തേക്കു നല്‍കിയ മനോഹരമായ ബോളില്‍ ജെയിംസ് ഡൊണാക്കിയുടെ ഹെഡ്ഡര്‍ നേരിയ വ്യത്യാസത്തില്‍ പുറത്തുപോവുകയായിരുന്നു. ആദ്യ പകുതിയില്‍ പിന്നീട് മികച്ച ഗോള്‍ശ്രമങ്ങളൊന്നും രണ്ടു ടീമുകളുടെയും ഭാഗത്തു നിന്നുണ്ടായില്ല.

2

54ാം മിനിറ്റില്‍ ടീമിനെ മുന്നിലെത്തിക്കാനുള്ള നല്ലൊരു ഗോളവസരം ഹൈദരാബാദ് നഷ്ടപ്പെടുത്തി. ഹാളിചരണ്‍ നര്‍സറെയായിരുന്നു നീക്കത്തിനു ചരടുവലിച്ചത്. ഡിഫന്‍ഡറെ മറികടന്ന ശേഷം വലതു വിങിലൂടെ കയറി നര്‍സറെ ബോള്‍ ബോക്‌സിനു കുറുകെ ക്രോസ് ചെയ്തു. എന്നാല്‍ ജാവോ വിക്ടര്‍ ഷോട്ട് നേരെ ഗോവന്‍ ഗോള്‍കീപ്പര്‍ മുഹമ്മദ് നവാസിന്റെ കൈകളിലേക്കടിച്ചു പാഴാക്കുകയായിരുന്നു. നാലു മിനിറ്റിനുള്ളില്‍ ഹൈദരാബാദ് മുന്നിലെത്തി. സെറ്റ് പീസില്‍ നിന്നായിരുന്നു ഗോള്‍. ത്രോയ്‌ക്കൊടുവില്‍ ആശിഷ് റായ് നല്‍കിയ മനോഹരമായ ക്രോസ് സന്റാന തകര്‍പ്പനൊരു ഹെഡ്ഡറിലൂടെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

70ാം മിനിറ്റില്‍ സമനില ഗോളിനുള്ള നല്ലൊരു അവസരം ഗോവ നഷ്ടപ്പെടുത്തി. ബ്രെന്‍ഡന്‍ ഫെര്‍ണാണ്ടസായിരുന്നു ഗോളവസരമൊരുക്കിയത്. വലതു വിങിലൂടെ പറന്നെത്തിയ ഫെര്‍ണാണ്ടസ് ബോക്‌സിനു കുറുകെ ബോള്‍ ക്രോസ് ചെയ്തു. പന്തിനെ വലയിലേക്കു വഴി കാണിക്കുക മാത്രമേ ജോര്‍ജെ മെന്‍ഡോസയ്ക്കുണ്ടായിരുന്നുള്ളൂ. പന്തിലേക്കു എത്തിപ്പിടിക്കാന്‍ താരം മുന്നോട്ട് സ്‌ട്രെച്ച് ചെയ്‌തെങ്കിലും ബോളില്‍ തൊടാനായില്ല. തൊട്ടടുത്ത മിനിറ്റില്‍ സന്റാന ഹൈദരാബാദിനായി ലക്ഷ്യം കണ്ടെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചത് ഗോവയ്ക്കു ആശ്വാസമായി.

3

ഹൈദരാദാബാദ് 1-0നു ജയിക്കുമെന്നുറപ്പിച്ചിരിക്കെയായിരുന്നു 87ാം മിനിറ്റില്‍ അവരെ ഞെട്ടിച്ചു കൊണ്ട് ഗോവയുടെ സമനില ഗോള്‍ പിറന്നത്. എഡു ബേഡിയയുടെ ഫ്രീകിക്ക് കണ്ണഞ്ചിപ്പിക്കുന്ന ഒരു ഹെഡ്ഡറിലൂടെ ഇഷാന്‍ വലയ്ക്കുള്ളിലാക്കിയപ്പോള്‍ ഗോള്‍കീപ്പര്‍ നിസ്സഹായനായിരുന്നു. ഈ ഗോള്‍ കൊണ്ടും ഗോവ നിര്‍ത്തിയില്ല. മൂന്നു മിനിറ്റിനിടെ രണ്ടാം ഗോളും അവര്‍ കണ്ടെത്തി. ഹൈദരാബാദ് പ്രതിരോധത്തെ നിഷ്പ്രഭരാക്കിക്കൊണ്ട് ആല്‍ബെര്‍ട്ടോ നൊഗ്വേറയുടെ ത്രൂബോള്‍. ഇടതു വിങിലൂടെ ബോളുമായി ഓടിക്കയറിയ ആംഗ്യുലോ ഗോള്‍കീപ്പക്കു ഒരു പഴുതും നല്‍കാതെ വലകുലുക്കുകയായിരുന്നു.

Story first published: Wednesday, December 30, 2020, 22:32 [IST]
Other articles published on Dec 30, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+