Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2020-21: സൂപ്പര്‍ സബ് പണ്ഡിറ്റ ഹീറോ, ഇഞ്ചുറിടൈം ഗോളില്‍ ചെന്നൈയെ കുരുക്കി ഗോവ

ബാംബൊലിം: ഐഎസ്എല്ലിലെ ആവേശകരമായ പോരാട്ടത്തില്‍ മുന്‍ ചാംപ്യന്‍മാരായ ചെന്നൈയ്ന്‍ എഫ്‌സിയെ സമനിലയില്‍ കുരുക്കി എഫ്‌സി ഗോവ. ചെന്നൈ 2-1ന്റെ വിജയമുറപ്പിച്ചിരിക്കെയായിരുന്നു ഇഞ്ചുറിടൈമില്‍ ഗോവ ഗോള്‍ മടക്കി ത്രസിപ്പിക്കുന്ന സമനില സ്വന്തമാക്കിയത്. പകരക്കാരനായി ഇറങ്ങിയ സൂപ്പര്‍ സബ് ഇഷാന്‍ പണ്ഡിറ്റയാണ് ഗോവയുടെ ഹീറോ. പണ്ഡിറ്റ അവസാന മിനിറ്റില്‍ നേടിയ ഗോളില്‍ ഗോവ സമനില കൈക്കലാക്കുകയായിരുന്നു. ലീഗില്‍ ഗോവയുടെ തുടര്‍ച്ചയായ ആറാമത്തെ സമനിലയാണിത്.

1

ഗോവയുടെ ആദ്യഗോള്‍ 19ാം മിനിറ്റില്‍ ഇഗോര്‍ ആംഗ്യുലോയുടെ വകയായിരുന്നു. യാക്കൂബ് സില്‍വസ്റ്റര്‍ (13ാം മിനിറ്റ്), ലാലിയന്‍സുവാല ചാങ്‌തെ (60) എന്നിവരാണ് ചെന്നൈയ്ക്കായി വലകുലുക്കിയത്. ചെന്നൈക്കെതിരേ നേടിയ സമനിലയോടെ 24 പോയിന്റോടെ ഗോവ ലീഗില്‍ നാലാംസ്ഥാനത്തേക്കു കയറി. ഇതേ പോയിന്റുള്ള ഹൈദരാബാദ് എഫ്‌സിയെയാണ് ഗോവ പിന്തള്ളിയത്.

ഗോവ-ചെന്നൈ പോരാട്ടം അത്യധികം ആവേശകരമായിരുന്നു. ഇരുടീമുകളും ഒരുപോലെ മിന്നുന്ന പ്രകടനമാണ് നടത്തിയത്. ചെന്നൈയുടെ മുന്നേറ്റങ്ങളോടെയാണ് കൡയാരംഭിച്ചത്. മൂന്നാം മിനിറ്റില്‍ തന്നെ ഗോവന്‍ ഗോളി ധീരജ് സിങിന് ആദ്യ സേവ് നടത്തേണ്ടി വന്നു. അതിനു 13ാം മിനിറ്റില്‍ അവര്‍ ഫലം കാണുകയും ചെയ്തു. സില്‍വസ്റ്റാണ് ചെന്നൈയ്ക്കു അര്‍ഹിച്ച ലീഡ് നേടിക്കൊടുത്തത്. റീഗന്‍ സിങ് നല്‍കിയ പാസില്‍ നിന്നാണ് സില്‍വസ്റ്റര്‍ ലക്ഷ്യം കണ്ടത്. വലതു വിങിലൂടെയുള്ള അതിവേഗ നീക്കത്തിനൊവുലില്‍ റീഗന്‍ നല്‍കിയ ത്രൂബോള്‍ ബോക്‌സിനകത്തു നിന്ന് ഗോവയുടെ നാലു പ്രതിരോധഭടനമാര്‍ കബളിപ്പിച്ച സില്‍വസ്റ്റര്‍ ഗോളി ധീരജിനെയും നിസ്സഹായനാക്കി ബോള്‍ വലയിലേക്കു പ്ലേസ് ചെയ്യുകയായിരുന്നു.

2

19ാം മിനിറ്റില്‍ പെനല്‍റ്റിയുടെ രൂപത്തില്‍ ഗോവയ്ക്കു സമനില ഗോളിനുള്ള അവസരം ലഭിച്ചു. വലതു വിങില്‍ നിന്നും ആംഗ്യുലോയെ ലക്ഷ്യമിട്ടെത്തിയ അപകടകരമായ ക്രോസ് ചെന്നൈ ക്യാപ്റ്റന്‍ എലി സാബിയ കൈകൊണ്ട് തടുക്കുകയായിരുന്നു. തുടര്‍ന്നു ലഭിച്ച പെനല്‍റ്റി ആംഗ്യുലോ അനായാസം ഗോളാക്കി മാറ്റുകയും ചെയ്തു. 43ാം മിനിറ്റില്‍ പോസ്റ്റ് ചതിച്ചില്ലായിരുന്നെങ്കില്‍ ചെന്നൈ 2-1ന് മുന്നിലെത്തുമായിരുന്നു. ഗോവയുടെ ബാക്ക് ലഭിച്ചത് സില്‍വസ്റ്ററിനായിരുന്നു. ഇടതു വിങിലൂടെ സില്‍വസ്റ്റര്‍ ബോളുമായി ബോക്‌സുള്ളിലെത്തിയപ്പോള്‍ മുന്നില്‍ ഗോളി ധീരജ് മാത്രം. സില്‍വസ്റ്ററിന്റെ താഴ്ന്ന ഷോട്ട് ധീരജിനെ മറികടന്നെങ്കിലും ഇടതു പോസ്റ്റിലിടിച്ച് മടങ്ങുകയായിരുന്നു.

രണ്ടാം പകുതിയിലും ഇരുടീമുകളും ഗോള്‍ ലക്ഷ്യമിട്ട് ഇഞ്ചോടിഞ്ച് പൊരുതി. 60ാം മിനിറ്റില്‍ ചാങ്‌തെയിലൂടെ ചെന്നൈ 2-1ന്റെ ലീഡ് തിരിച്ചുപിടിച്ചു. റീഗന്‍ ബോക്‌സിനുള്ളിലേക്കു അളന്നു മുറിച്ചു നല്‍കിയ ക്രോസ് മുന്നോട്ട് കയറി വന്ന് ഗോവന്‍ ഗോളി ധീരജ് തടുത്തിട്ടു. ബോള്‍ ലഭിച്ചത് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ചാങ്‌തെയ്ക്കായിരുന്നു. ഗോവന്‍ പ്രതിരോധനിരയെയും ഗോളിയെയും കാഴ്ചക്കാരനാക്കി നിര്‍ത്തി ചാങ്‌തെ ബോള്‍ വലയിലേക്കു തട്ടിയിടുകയായിരുന്നു.

3

മല്‍സരം ചെന്നൈ 2-1നു ജയിക്കുമെന്നിരിക്കെയാണ് ഇഞ്ചുറിടൈമില്‍ ഗോവയുടെ സമനില ഗോളിന്റെ പിറവി. ചെന്നൈ പ്രതിരോധത്തെ കീറി മുറിച്ച് ഇടതു വിങില്‍ നിന്നും ബോക്‌സിനുള്ളിലേക്കു നല്‍കിയ മനോഹരമായ ത്രൂബോള്‍ ഓഫ്‌സൈഡ് കെണിയില്‍പ്പെടാതെ പിടിച്ചെടുത്ത് ഓടിക്കയറിയ പണ്ഡിറ്റ ഗോളി ധീരജിന് തൊടാന്‍ പോലും അവസരം നല്‍കാതെ വലയ്ക്കുള്ളിലേക്കു അടിച്ചുകയറ്റി.

Story first published: Saturday, February 13, 2021, 22:35 [IST]
Other articles published on Feb 13, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+