Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2020-21: ബെംഗളൂരുവിന് വിജയം അകന്നു തന്നെ- നോര്‍ത്ത് ഈസ്റ്റുമായി സമനില മാത്രം

വാസ്‌കോ: ഐഎസ്എല്ലില്‍ മുന്‍ ചാംപ്യന്‍മാരായ ബെംഗളൂരു എഫ്‌സിയുടെ ഏറ്റവും മോശം സീസണായി ഇത്തവണത്തേതു മാറിക്കൊണ്ടിരിക്കുകയാണ്. മുന്‍ സീസണുകളിലെല്ലാം ടോപ്പ് ഫോറില്‍ തുടക്കം മുതലുണ്ടായിരുന്ന ബെംഗളൂരു ഇത്തവണ ആദ്യ നാലില്‍ ഇല്ല. തുടര്‍ച്ചയായി അഞ്ചാമത്തെ ലീഗ് മല്‍സരത്തിലും വിജയം കൈക്കലാക്കാന്‍ ബെംഗളൂരുവിനായില്ല. തിലക് മൈതാന്‍ സ്റ്റേഡിയത്തില്‍ നടന്ന 56ാം റൗണ്ട് മല്‍സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡുമായി ബെംഗളൂരു 1-1ന്റെ സമനില സമ്മതിച്ചു പിരിഞ്ഞു.

1

27ാം മിനിറ്റില്‍ ലൂയിസ് മക്കാഡോയുടെ ഗോളില്‍ നോര്‍ത്ത് ഈസ്റ്റായിരുന്നു കളിയില്‍ ആദ്യം മുന്നിലെത്തിയത്. രണ്ടാം പകുതിയാരംഭിച്ച് നാലു മിനിറ്റിനകം രാഹുല്‍ ബെക്കേയുടെ ഗോളില്‍ ബെംഗളൂരു സമനില ഗോള്‍ കണ്ടെത്തി. സീസണില്‍ നോര്‍ത്ത് ഈസ്റ്റിന്റെ ആറാമത്തെ സമനിലയാണിത്. മറ്റൊരു ടീമും ഇത്തവണ ഇത്രയും കളികളില്‍ സമനില വഴങ്ങിയിട്ടില്ല. 11 മല്‍സരങ്ങളില്‍ നിന്നും 13 പോയിന്റോടെ ബെംഗളൂരു ലീഗില്‍ ആറാംസ്ഥാനത്തു തുടരുകയാണ്. ഒരു പോയിന്റ് പിറകിലായി നോര്‍ത്ത് ഈസ്റ്റ് ഏഴാംസ്ഥാനത്തുണ്ട്.

ആദ്യ വിസില്‍ മുതല്‍ അറ്റാക്കിങ് ഗെയിമാണ് ഇരുടീമുകളും പുറത്തെടുത്തത്. പക്ഷെ കാര്യമായ ഗോളവസരങ്ങളൊന്നും ആദ്യ 20 മിനിറ്റില്‍ സൃഷ്ടിച്ചെടുക്കാന്‍ രണ്ടു ടീമുകള്‍ക്കുമായില്ല. 24ാം മിനിറ്റിലാണ് കളിയില്‍ ആദ്യമായി ഗോള്‍കീപ്പര്‍ ആദ്യമായി പരീക്ഷിക്കപ്പെടുന്നത്. ബെംഗളൂരുവിനായിരുന്നു ഗോളവസരം ലഭിച്ചത്. വലതു വിങില്‍ നിന്നും ബെക്കെ ബോക്‌സിനു കുറുകെ നല്‍കിയ മനോഹരമായ ക്രോസ് ക്രിസ്റ്റ്യന്‍ ഓപ്‌സെത്ത് ഹെഡ്ഡ് ചെയ്യുന്നതിനു മുമ്പ് തന്നെ നോര്‍ത്ത് ഈസ്റ്റ് ഗോളി ഗുര്‍മീത് രക്ഷപ്പെടുത്തി.

2

മൂന്നു മിനിറ്റനികം മക്കാഡോയിലൂടെ നോര്‍ത്ത് ഈസ്റ്റ് അക്കൗണ്ട് തുറന്നു. ഫെഡറിക്കോ ഗല്ലെഗോയാണ് ഗോളിനു ചരടുവലിച്ചത്. ഭാഗ്യത്തിന്റെ കൂടി അകമ്പടി ഈ ഗോളിനുണ്ടായിരുന്നു. മധ്യനിരയില്‍ നിന്നും ബോളുമായി കുതിച്ച ഗല്ലെഗോ ബോക്‌സിനു പുറത്തു നിന്നും ലോങ്‌റേഞ്ചര്‍ പരീക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ടൈമിങ് പാളി. താരത്തിന്റെ ദുര്‍ബലമായ ഷോട്ട് ഇടതു വിങിലൂടെ ഓടിക്കയറിയ മക്കാഡോയുടെ കാലിലേക്കു കൃത്യമായി തന്നെ വന്നു. ബോള്‍ സ്‌റ്റോപ്പ് പോലും ചെയ്യാതെ വലയിലേക്കു വഴി കാണിക്കേണ്ട ചുമതല മാത്രമേ മക്കാഡോയ്ക്കുണ്ടായിരുന്നുള്ളൂ.

35ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് ലീഡുയര്‍ത്തേണ്ടതായിരുന്നു. പക്ഷെ നേരിയ വ്യത്യാസത്തില്‍ ബോള്‍ പുറത്തുപോയി. റോക്കര്‍സെലയുടെ ക്രോസില്‍ നിന്നും മലയാളി താരം വിപി സുഹൈറിന്റെ ഹെഡ്ഡര്‍ ക്രോസ് ബാറിനു മുകളിലൂടെ മൂളിപ്പറന്നു. ആദ്യപകുതിയില്‍ 1-0ന്റെ ലീഡ് നിലനിര്‍ത്താന്‍ നോര്‍ത്ത് ഈസ്റ്റിനു സാധിച്ചു.

3

രണ്ടാംപകുതി തുടങ്ങി നാലാം മിനിറ്റില്‍ തന്നെ ബെംഗളൂരു തിരിച്ചടിച്ചു. ബെക്കെയ്ക്കു ഗോളവസരം സൃഷ്ടിച്ചത് ഡിമാസ് ഡെല്‍ഗാഡോയായിരുന്നു. ഗോള്‍കീപ്പര്‍ക്കു സംഭവിച്ച വന്‍ അബദ്ധത്തില്‍ നിന്നായിരുന്നു ഈ ഗോള്‍. ഇടതു വിങിലൂടെ രണ്ടു നോര്‍ത്ത് ഈസ്റ്റ് താരങ്ങളെ വെട്ടിയൊഴിഞ്ഞ് ബെക്കെ ബോക്‌സിനു പുറത്തു നിന്ന തൊടുത്ത ഇടംകാല്‍ ഷോട്ട് ഗോളിക്കു അനായാസം പിടികൂടാവുന്നതായിരുന്നു. പക്ഷെ ഇടതു മൂലയില്‍ നിന്നും ബോള്‍ പിടിക്കാനുള്ള ശ്രമത്തിനിടെ ഗുര്‍മീതിന്റെ കൈകള്‍ക്കിടയിലൂടെ വലയില്‍ കയറുകയായിരുന്നു.

സമനില വഴങ്ങിയ ശേഷം പിന്നീട് നോര്‍ത്ത് ഈസ്റ്റിന്റെ മേധാവിത്വമാണ് കണ്ടത്. വിജയഗോളിനായി അവര്‍ ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. 73ാം മിനിറ്റില്‍ ഗല്ലെഗോയുടെ ഫ്രീകിക്ക് ബെംഗളൂരു ഗോളി ഗുര്‍പ്രീത് സിങ് സന്ധു പിടിയിലൊതുക്കുകയായിരുന്നു. 83ാം മിനിറ്റില്‍ കോര്‍ണറിനൊടുവില്‍ ബെംഗളുരു താരം ബെക്കെയുടെ ഷോട്ട് ക്രോസ് ബാറിനു തൊട്ടുമുകളിലൂടെ പുറത്തുപോയി.

Story first published: Tuesday, January 12, 2021, 22:59 [IST]
Other articles published on Jan 12, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+