For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL 2020-21: നാലു മിനിറ്റിനിടെ രണ്ടു ഗോള്‍, ബെംഗളൂരുവിനെ പൂട്ടി ഹൈദരാബാദ് (2-2)

86, 90 മിനിറ്റുകളിലായിരുന്നു ഹൈദരാബാദിന്റെ ഗോളുകള്‍

വാസ്‌കോ: ഐഎസ്എല്ലിലെ 74ാം റൗണ്ട് മല്‍സരത്തില്‍ ഹൈദരാബാദ് എഫ്‌സിക്കു ആവേശോജ്വല സമനില. വാസ്‌കോയിലെ തിലക് മൈതാന്‍ സ്‌റ്റേഡിയത്തില്‍ നടന്ന ത്രസിപ്പിക്കുന്ന മല്‍സരത്തില്‍ മുന്‍ ചാംപ്യന്മാരായ ബെംഗളൂരു എഫ്‌സിയെ ഹൈദരാബാദ് 2-2നു പിടിച്ചുനിര്‍ത്തുകയായിരുന്നു. രണ്ടു ഗോളുകള്‍ക്കു പിന്നിട്ടുനിന്ന ശേഷമായിരുന്നു ഹൈദരാബാദിന്റെ ത്രസിപ്പിക്കുന്ന സമനില. ലീഗില്‍ തുടര്‍ച്ചയായി എട്ടാമത്തെ മല്‍സരത്തിലാണ് ബെംഗളൂരുവിന് വിജയിക്കാനാവാതെ പോയത്. മല്‍സരം സമനിലയിലായെങ്കിലും ഹൈദരാബാദ് ലീഗില്‍ നാലാംസ്ഥാനം നിലനിര്‍ത്തി.

1

കളിയുടെ 85ാം മിനിറ്റ് വരെ ബെംഗളൂരു 2-0ന്റെ മികച്ച വിജയമുറപ്പിച്ചതായിരുന്നു. എന്നാല്‍ നാലു മിനിറ്റിനിടെ രണ്ടു ഗോളുകള്‍ മടക്കി ഹൈദരാബാദിന്റെ മഞ്ഞപ്പട ബെംഗളൂരുവിനെ സ്തബ്ധരാക്കി. അരിടാനെ സന്റാന (86ാം മിനിറ്റ്), ഫ്രാന്‍ സന്‍ഡാസ (90) എന്നിവരാണ് ഹൈരാബാദിന്റെ സ്‌കോറര്‍മാര്‍. ക്യാപ്റ്റനും സൂപ്പര്‍ താരവുമായ സുനില്‍ ഛേത്രി (ഒമ്പതാം മിനിറ്റ്), മലയാളി താരം ലിയോണ്‍ അഗസ്റ്റിന്‍ (61) എന്നിവരാണ് ബെംഗളൂരുവിന്റെ സ്‌കോറര്‍മാര്‍. ഹൈദരാബാദ് താരം സന്റാനയാണ് ഹീറോ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.

ഹൈദരാബാദിനെതിരേ അഞ്ചാം മിനിറ്റില്‍ തന്നെ ബെംഗളൂരുവിന് യുവാനനെ നഷ്ടമായി. പരിക്കിനെ തുടര്‍ന്നായിരുന്നു താരത്തിന്റെ പിന്‍മാറ്റം. പകരക്കാരനായി പരാഗ് ശ്രിവാസിനെ ബെംഗളൂരു ഇറക്കി. ഒമ്പതാം മിനിറ്റില്‍ ബെംഗളൂരു അക്കൗണ്ട് തുറന്നു. ഇടതു വിങില്‍ നിന്നും ക്ലെയ്റ്റണ്‍ സില്‍വ ബോക്‌സിനകത്തേക്കു നല്‍കിയ മനോഹരമായ ക്രോസ് ആറു വാര മാത്രം അകലെ നിന്നു ഛേത്രി മിന്നുന്ന ഹെഡ്ഡറിലൂടെ വലയ്ക്കുള്ളിലാക്കി.

2

തുടര്‍ന്നും ബെംഗളൂരു തന്നെയായിരുന്നു കളി നിയന്ത്രിച്ചത്. 17ാം മിനിറ്റില്‍ ബെംഗളൂരുവിന് ലീഡുയര്‍ത്താനുള്ള അവസരം. ക്ലെയ്റ്റണ്‍ സില്‍വ കൈമാറിയ പാസ് സുരേഷ് വങ്ജാമിന്. ബോക്‌സിന് തൊട്ടരികില്‍ നിന്നും താരം തൊടുത്ത ഷോട്ട് പക്ഷെ ഇടതു പോസ്റ്റിനരികിലൂടെ പറത്തേക്കു പറന്നു. 37ാം മിനിറ്റില്‍ ഹൈദരാബാദിന് അനുകൂലമായി ഫ്രീകിക്ക്. സന്റാന ഫൗളിന് ഇരയായതിനെ തുടര്‍ന്നായിരുന്നു ഇത്. ഹിതേഷ് ശര്‍മയുടെ ഫ്രീകിക്കില്‍ നിന്നും ബോക്‌സിനകത്തു നിന്ന് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ജാവോ വിക്ടറിന്റെ ഹെഡ്ഡര്‍ ലക്ഷ്യം കാണാതെ പറന്നു.

3

രണ്ടാം പകുതിയില്‍ മികച്ച രീതിയിലാണ് ഹൈദരാബാദ് തുടങ്ങിയത്. 47ാം മിനിറ്റില്‍ സെറ്റ് പീസില്‍ നിന്നും ഹൈദരാബാദിനു സമനില ഗോളിനുള്ള അവസരം ലഭിച്ചു. പക്ഷെ ഹിതേഷ് ശര്‍മയുടെ കോര്‍ണര്‍ കിക്കില്‍ ഹെഡ്ഡറിനു ശ്രമിച്ച സന്റാനയ്ക്കു ബോളിലേക്കെത്താനായില്ല. 54ാം മിനിറ്റില്‍ ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിന്റെ സേവ് ഹൈദരാബാദിനു ഗോള്‍ നിഷേധിച്ചു. ഇടതു വിങില്‍ നിന്നും ഹാളിചരണ്‍ നര്‍സറെ ബോക്‌സിനുള്ളിലേക്കു നല്‍കിയ ക്രോസില്‍ സന്റാന ഹെഡ്ഡര്‍ പരീക്ഷിച്ചെങ്കിലും സന്ധു ഇടതുവശത്തേക്കു മുഴുനീളെ ഡൈവ് ചെയ്ത് ബ്ലോക്ക് ചെയ്തു.

61ാം മിനിറ്റില്‍ ലിയോണ്‍ അഗസ്റ്റിനിലൂടെ ബെംഗളൂരു സ്‌കോര്‍ 2-0 ആക്കി ഉയര്‍ത്തി. ഹൈദരാബാദിനു വന്ന പിഴവില്‍ നിന്നായിരുന്നു ഈ ഗോള്‍. എറിക്ക് പാര്‍ത്താലുവിന്റെ പാസ് ഹിതേഷ് ശര്‍മയുടെ കാല്‍ തട്ടിത്തെറിച്ചപ്പോള്‍ ബോളുമായി ഒറ്റയ്ക്കു ബോക്‌സിലേക്കു ഓടിക്കയറിയ ലിയോണ്‍ അഗസ്റ്റിന്‍ ഗോളിയെ നിസ്സഹായനാക്കി ബോള്‍ വലയിലേക്കു കോരിയിട്ടു.

4

85ാം മിനിറ്റില്‍ ഹൈദരാബാദ് കളിയിലെ ആദ്യ ഗോള്‍ മടക്കി. പകരക്കാരനായി ഇറങ്ങിയ രോഹിത് ദാനു ബോക്‌സിനു കുറുകെ നല്‍കിയ ക്രോസ് ക്ലിയര്‍ ചെയ്യുന്നതില്‍ ബെംഗളൂരുവിന് പിഴച്ചപ്പോള്‍ ക്ലോസ്‌റേഞ്ച് ഷോട്ടിലൂടെ സന്റാന ബോള്‍ വലയിലേക്കു പ്ലേസ് ചെയ്തു. ഇതു കൊണ്ടും ഹൈദരാബാദ് നിര്‍ത്തിയില്ല. നാലു മിനിറ്റിനുള്ളില്‍ ഹൈദരാബാദിന്റെ സമനില ഗോളും പിറന്നു. വലതു മൂലയില്‍ നിന്നുള്ള ക്രോസ് ബെംഗളൂരു പ്രതിരോധം ക്ലിയര്‍ ചെയ്തപ്പോള്‍ ലഭിച്ചത് റോളന്റ് ആല്‍ബെര്‍ഗിനായിരുന്നു. ബോക്‌സിനു പുറത്തു നിന്നുള്ള താരത്തിന്റെ ദുര്‍ബലമായ ഷോട്ട് ബോക്‌സിനകത്തുള്ള സന്‍ഡാസയുടെ കാലുകളില്‍ ഉടക്കി. ഓഫ്‌സൈഡെന്നു തോന്നിച്ച ആംഗിളില്‍ നിന്നും താരം ബോള്‍ വലയിലേക്കു തട്ടിയിട്ടപ്പോള്‍ ബെംഗളൂരുവിന് സത്ബ്ധരായി നില്‍ക്കാനേ ആയുള്ളൂ.

Story first published: Thursday, January 28, 2021, 22:54 [IST]
Other articles published on Jan 28, 2021
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+