For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL 2020-21: ബെംഗളൂരുവും ചെന്നൈയും ഒപ്പത്തിനൊപ്പം, ഗോളില്ലാ സമനില

ഇരുടീമുകള്‍ക്കും അവസരങ്ങള്‍ ലഭിച്ചെങ്കിലും മുതലാക്കാനായില്ല

ഫറ്റോര്‍ഡ: ഐഎസ്എല്ലില്‍ മുന്‍ ചാംപ്യന്മാര്‍ തമ്മിലുള്ള പോരാട്ടം ഗോള്‍രഹിത സമനിലയില്‍. ഫറ്റോര്‍ഡ സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ബെംഗളൂരു എഫ്‌സിയും ചെന്നൈയ്ന്‍ എഫ്‌സിയുമാണ് ഗോള്‍രഹിത സമനിലയുമായി പോയിന്റ് പങ്കിട്ടത്. സമനില പോയിന്റ് പട്ടികയില്‍ ഒരു ചലനവും സൃഷ്ടിച്ചില്ല. ബെംഗളൂരു ആറാംസ്ഥാനത്തും ചെന്നൈ എട്ടാംസ്ഥാനത്തും തുടരുകയാണ്. ബെംഗളൂരുവിനെ തോല്‍പ്പിച്ചിരുന്നെങ്കില്‍ ചെന്നൈയ്ക്കു ഒരു സ്ഥാനം കയറി ബെംഗളൂരുവിന് തൊട്ടു പിറകിലെത്താമായിരുന്നു.

1

ബെംഗളൂരു- ചെന്നൈ മല്‍സരത്തില്‍ രണ്ടു ടീമുകള്‍ക്കും ചില ഗോളവസരങ്ങള്‍ ലഭിച്ചിരുന്നെങ്കിലും വല ചലിപ്പിക്കാനായില്ല. നേരിയ മുന്‍തൂക്കം ചെന്നൈയ്ക്കായിരുന്നു. ഗോളി ഗുര്‍പ്രീത് സിങിന്റെ മികച്ച സേവുകളും രണ്ടു തവണ
ക്രോസ് ബാറും ചെന്നൈയ്ക്കു അര്‍ഹിച്ച ഗോള്‍ നിഷേധിക്കുകയായിരുന്നു. മികച്ച തുടക്കമായിരുന്നു കളിയില്‍ ചെന്നൈയുടേത്. വിസില്‍ മുഴങ്ങി ആറാം മിനിറ്റില്‍ത്തന്നെ അവര്‍ ബെംഗളൂരു ഗോള്‍മുഖത്ത് റെയ്ഡ് നടത്തി. എന്നാല്‍ ഗോളി ഗുര്‍പ്രീത് സിങ് സന്ധുവിന്റെ ഡബിള്‍ സേവ് അവര്‍ക്കു ലീഡ് നിഷേധിച്ചു.

ബെംഗളൂരുവിന് ഗ്രൗണ്ടിന്റെ മധ്യത്തില്‍ വച്ച് നഷ്ടമായ ബോളില്‍ നിന്നായിരുന്നു ഈ മുന്നേറ്റം. ബോളുമായി കുതിച്ച എസ്മായേല്‍ ഗോണ്‍കാല്‍വസ് ബെംഗളൂരു ബോക്‌സിനകത്തു പറന്നെത്തിയ ശേഷം തൊടുത്ത ഷോട്ട് സന്ധു ഇടതു വശത്തേക്കു മുഴുനീളെ ഡൈവ് ചെയ്ത് ബ്ലോക്ക് ചെയ്തു. റീബൗണ്ട് ചെയ്ത ബോള്‍ റഹീം അലി വലയിലാക്കാന്‍ ശ്രമിച്ചെങ്കിലും വീണ്ടും സന്ധു രക്ഷകനായി. താരത്തിന്റെ ഷോട്ട് സന്ധു പിടിയിലൊതുക്കുകയായിരുന്നു.

2

ആദ്യ 20 മിനിറ്റില്‍ ചെന്നൈ കളം വാഴുന്നതാണ് കണ്ടത്. ബെംഗളൂരുവിന് മുന്നേറ്റം നടത്താനുള്ള ഒരു പഴുതും അവര്‍ നല്‍കിയില്ല. ആദ്യ അര മണിക്കൂറില്‍ ഗോളിലേക്കു ഒരു ഷോട്ട് പോലും തൊടുക്കാന്‍ ബെംഗളൂരുവിനായില്ല. 32ാം മിനിറ്റിലായിരുന്നു ബെംഗളൂരുവിന്റെ ആദ്യ ഗോള്‍ശ്രമമുണ്ടായത്. ഇടതു വിങില്‍ നിന്നും ബോക്‌സിലേക്കു അപകടമുയര്‍ത്തിയ താഴ്ന്നിറങ്ങിയ ക്രോസ് പക്ഷെ ചെന്നൈ ഗോളി വിശാല്‍ കെയ്ത്ത് കുത്തിയകറ്റി.

3

ആദ്യപകുതിയില്‍ മറ്റു മികച്ച ഗോള്‍ശ്രമങ്ങളൊന്നും രണ്ടു ടീമുകളുടെ ഭാഗത്തു നിന്നുമുണ്ടായില്ല. രണ്ടാം പകുതിയാരംഭിച്ച് രണ്ടാം മിനിറ്റില്‍ത്തന്നെ ചെന്നൈ മുന്നിലെത്തേണ്ടതായിരുന്നു. പക്ഷെ ക്രോസ് ബാര്‍ അവരെ ചതിച്ചു. മാന്വല്‍ ലാന്‍സറോറ്റെയുടെ മനോഹരമായ ഫ്രീകിക്ക് വലയിലേക്കു താഴ്ന്നിറങ്ങിയെങ്കിലും ഗോളി സന്ധു വായുവില്‍ ചാടിയുയര്‍ന്ന് കൈവിരല്‍ കൊണ്ട് കുത്തിയകറ്റി. ബോള്‍ ക്രോസ് ബാറില്‍ ഇടിച്ചു തെറിക്കുകയും ചെയ്തു. 59ാം മിനിറ്റില്‍ സന്ധു വീണ്ടുമൊരു ഗോള്‍സേവ് കൂടി നടത്തി. ഇത്തവണ ജര്‍മന്‍പ്രീത് സിങിന്റെ ഗോള്‍ശ്രമമായിരുന്നു ഗോളി വിഫലമാക്കിയത്.

4

61ാം മിനിറ്റില്‍ സന്ധുവിന്റെ മറ്റൊരു ഉജ്ജ്വല സേവ് ചെന്നൈയ്ക്കു ലീഡ് നിഷേധിച്ചു. മധ്യനിരയില്‍ നിന്നും ബോളുമായി മുന്നേറി ലാന്‍സറോറ്റെ കൈമാറിയ പാസ് സ്വീകരിച്ച് ഗോണ്‍കാല്‍വസ് ബോക്‌സിനകത്തു നിന്നു നിറയൊഴിച്ചെങ്കിലും സന്ധുവിനെ കീഴടക്കാനായില്ല. 78ാം മിനിറ്റില്‍ ഒരിക്കല്‍ക്കൂടി സന്ധു ബെംഗളൂരുവിന്റെ രക്ഷയ്‌ക്കെത്തി. ഇത്തവണ ചാങ്‌തെയുടെ ഗോള്‍ശ്രമമാണ് ഗോളിക്കു മുന്നില്‍ വിഫലമായത്. 85ാം മിനിറ്റില്‍ ക്രോസ് ബാര്‍ ഒരിക്കല്‍ക്കൂടി വില്ലനായതോടെ ഇതു ചെന്നൈയുടെ ദിവസമല്ലെന്ന് ഉറപ്പായി. 30 വാര അകലെ നിന്നും നിന്നും മെമോ മൗറ തൊടുത്ത ഫ്രീക്കിക്ക് പോസ്റ്റില്‍ ഇടിച്ചു തെറിക്കുകയായിരുന്നു.

Story first published: Friday, February 5, 2021, 22:35 [IST]
Other articles published on Feb 5, 2021
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+