Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2020-21: സമനിലപ്പൂട്ട് പൊട്ടിച്ച് എടിക്കെ, ഇഞ്ചുറിടൈം ഗോളില്‍ ത്രസിപ്പിക്കുന്ന ജയം

ഫറ്റോര്‍ഡ: ഐഎസ്എല്ലില്‍ നിലവിലെ ചാംപ്യന്‍മാരായ എടിക്കെ മോഹന്‍ ബഗാന് ഹാട്രിക്ക് വിജയം. ഒഡീഷ എഫ്‌സിയെയാണ് എടിക്കെ 1-0നു മറികടന്നത്. ദഗോള്‍രഹിത സമനിലയുപ്പിച്ച കളിയില്‍ ഇഞ്ചുറിടൈമിന്റെ അവസാന മിനിറ്റിലായിരുന്നു എടിക്കെയുടെ നാടകീയ വിജയം. അവസാന സെക്കന്റില്‍ ലഭിച്ച ഫ്രീകിക്കിനൊടുവില്‍ റോയ് കൃഷ്ണയുടെ ഹെഡ്ഡര്‍ ഗോളാണ് എടിക്കെയ്ക്കു തുടര്‍ച്ചയായ മൂന്നാം വിജയം നേടിക്കൊടുത്തത്.

ടിരിയുയെ ലോങ് ഫ്രീകിക്ക് സന്ദേഷ് ജിങ്കന്‍ വലതു വിങില്‍ നിന്നും ബോക്‌സിനകത്തേക്കു ഹെഡ്ഡ് ചെയ്ത് മറിച്ചുനല്‍കി. തക്കം പാര്‍ത്തുനിന്ന കൃഷ്ണ മറ്റൊരു ഹെഡ്ഡറിലൂടെ പന്ത് വലയ്ക്കുള്ളിലാക്കിയപ്പോള്‍ ഒഡീഷ അക്ഷരാര്‍ഥത്തില്‍ സ്തബ്ധരായി. അര്‍ഹിച്ച സമനിലയും ഒരു പോയിന്റുമാണ് ഇതോടെ അവര്‍ക്കു നഷ്ടമാത്. സീസണിലെ ആദ്യ വിജയത്തിനു വേണ്ടിയുള്ള ഒഡീഷയുടെ കാത്തിരിപ്പ് നീളുകയാണ്. മൂന്നു മല്‍സരങ്ങളില്‍ രണ്ടു തോല്‍വിയും ഒരു സമനിലയുമാണ് അവരുടെ അക്കൗണ്ടിലുള്ളത്. ഒഡീഷയ്‌ക്കെതിരേ നേടിയ വിജയത്തോടെ ഒമ്പത് പോയിന്റുമായി എടിക്കെ ലീഗില്‍ തലപ്പത്തേക്കു കയറി.

1

എടിക്കെയുടെ മുന്നേറ്റങ്ങളോടെയാണ് കളി തുടങ്ങിയത്. പൊസെഷന്‍ ഫുട്‌ബോള്‍ കളിക്കാനായിരുന്നു അവര്‍ ശ്രമിച്ചത്. എട്ടാം മിനിറ്റില്‍ത്തന്നെ റഫറിക്ക് കളിയിലെ ആദ്യത്തെ മഞ്ഞക്കാര്‍ഡ് പുറത്തെടുക്കേണ്ടിവന്നു. ഒഡീഷയുടെ സൂപ്പര്‍ താരം മാര്‍സെലീഞ്ഞോയെ ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് എടിക്കെ ഡിഫന്‍ഡര്‍ ടിരിയാണ് മഞ്ഞക്കാര്‍ഡ് വാങ്ങിച്ചത്. 17ാം മിനിറ്റില്‍ നിര്‍ഭാഗ്യം കൊണ്ടാണ് ഒഡീഷയ്ക്കു അക്കൗണ്ട് തുറക്കാനാവാതെ പോയത്. ഒഡീഷയ്ക്കു അനുകൂലമായി കോര്‍ണര്‍ കിക്ക്. കോര്‍ണറിനൊടുവില്‍ ലഭിച്ച പന്ത് പിടിച്ചെടുത്ത് മൗറീഷ്യോയും നന്ദകുമാറും വണ്‍ ടു വണ്‍ പാസ് കളിച്ച് ഗോളിനു ശ്രമിച്ചെങ്കിലും പന്ത് എടിക്കെ പ്രതിരോധത്തില്‍ തട്ടി കോര്‍ണറില്‍ കലാശിക്കുകയായിരുന്നു.

പിന്നീട് ഒഡീഷ കളിയുടെ നിയന്ത്രണം ഏറ്റെടുക്കുന്നതാണ് കണ്ടത്. എടിക്കെ ഗോള്‍മുഖത്ത് അവര്‍ പന്തുമായി പല തവണ വട്ടമിട്ടു പറന്നു. 25ാം മിനിറ്റില്‍ റോയ് കൃഷ്ണയ്ക്കു എടിക്കെയുടെ അക്കണ്ട് തുറക്കാന്‍ നല്ലൊരു അവസരം. ടിരിയുടെ തകര്‍പ്പന്‍ ലോങ് ബോള്‍ ബോക്‌സിനുള്ളില്‍ പറന്നിറങ്ങിയപ്പോള്‍ പിടിച്ചെടുത്ത കൃഷ്ണ ഇടതു വിങിലൂടെ ഡ്രിബ്ള്‍ ചെയ്ത് കയറി ക്ലോസ് റേഞ്ച് ഷോട്ട് തൊടുത്തെങ്കിലും ക്രോസ് ബാറിനു മുകളിലൂടെ പുറത്തുപോയി.

2

34ാം മിനിറ്റില്‍ ഒഡീഷ ഗോള്‍ നേടുന്നതിന് തൊട്ടരികിലെത്തി. കോര്‍ണറില്‍ നിന്നായിരുന്നു ഇത്. മാര്‍സെലീഞ്ഞോയുടെ കോര്‍ണര്‍ കിക്ക് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന യാക്കുബിന്. ഉയര്‍ന്നു ചാടിയ യാക്കുബ് ഹെഡ്ഡറിലൂടെ ഗോളിനു ശ്രമിച്ചെങ്കിലും ക്രോസ് ബാറിനു മുകളിലൂടെ മൂളിപ്പറന്നു പോയി. ആദ്യപകുതിയുടെ ഇഞ്ചുറിടൈമില്‍ എടിക്കെയ്ക്കു ലീഡ് നേടാന്‍ മികച്ചൊരു അവസരം. പക്ഷെ ഇത്തവണയും വല കുലുങ്ങിയില്ല. റോയ് കൃഷ്ണയുടെ ഗോള്‍ശ്രമം ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്ക്.

രണ്ടാംപകുതിയില്‍ ഇരുടീമുകളും ഗോളിനു വേണ്ടി കിണഞ്ഞു പരിശ്രമിക്കുന്നതാണ് കണ്ടത്. ഇരു ഗോള്‍മുഖത്തും പന്ത് നിരന്തരം കയറിയിറങ്ങി. പക്ഷെ ഗോള്‍ മാത്രം കാണാനായില്ല. രണ്ടു ടീമിന്റെയും ഗോള്‍കീപ്പര്‍മാരും പ്രതിരോധനിരയുമാണ് കളം അടക്കിവാണത്. ഒഡീഷ പ്രതിരോധനിരയും എടിക്കെ പ്രതിരോധനിരയും ഒന്നിനൊന്ന് മികച്ച പ്രകടനം തന്നെ കാഴ്ചവച്ചു.

Story first published: Thursday, December 3, 2020, 21:38 [IST]
Other articles published on Dec 3, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+