Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2020-21: ഗോവയെ വീഴ്ത്തി കൃഷ്ണയുടെ പെനല്‍റ്റി, ഒരു ഗോള്‍ ജയം-എടിക്കെ രണ്ടാമത്

ഫറ്റോര്‍ഡ: ഐഎസ്എല്ലിലെ 30ാം റൗണ്ടിലെ വമ്പന്‍മാരുടെ പോരാട്ടത്തില്‍ എടിക്കെ മോഹന്‍ ബഗാന് ജയം. കിരീട ഫേവറിറ്റുകളിലൊന്നും കഴിഞ്ഞ സീസണിലെ ലീഗ് ജേതാക്കളുമായ എഫ്‌സി ഗോവെയയാണ് എടിക്കെ ഏകപക്ഷീയമായ ഒരു ഗോളിനു മറികടന്നത്. മല്‍സരം ഗോള്‍രഹിത സമനിലയില്‍ കലാശിക്കുമെന്നിരിക്കെയാണ് നിശ്ചിത സമയം അവസാനിക്കാന്‍ അഞ്ചു മിനിറ്റ് ശേഷിക്കെ എടിക്കെയുടെ വിജയഗോള്‍ പിറന്നത്. ഗോള്‍മെഷീന്‍ റോയ് കൃഷ്ണയുടെ പെനല്‍റ്റി ഗോളാണ് മല്‍സരവിധി നിര്‍ണയിച്ചത്.

1

കൃഷ്ണ തന്നെയാണ് പെനല്‍റ്റിക്കു വഴിയൊരുക്കിയത്. ഇടതു വിങിലൂടെ പന്തുമായി ബോക്‌സിലേക്കു ഓടിക്കയറിയ കൃഷ്ണയെ ഐബാന്‍ ഡോലിങ് ടാക്കിള്‍ ചെയ്തു വീഴ്ത്തുകയായിരുന്നു. തുടര്‍ന്നു ലഭിച്ച പെനല്‍റ്റി കൃഷ്ണ വലയ്ക്കുള്ളിലേക്കു അടിച്ചുകയറ്റുകയും ചെയ്തു. ഈ സീസണില്‍ കൃഷ്ണയുടെ അഞ്ചാമത്തെ ഗോളാണിത്. മാത്രമല്ല ഐഎസ്എല്ലില്‍ ഗോവയ്‌ക്കെതിരേ അദ്ദേഹത്തിന്റെ കന്നി ഗോള്‍ കൂടിയായിരുന്നു ഇത്. ഈ വിജയത്തോടെ ഒരു സ്ഥാനം മെച്ചപ്പെടുത്തിയ എടിക്കെ പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തേക്കു കയറി. തലപ്പത്തുള്ള മുംബൈ സിറ്റിക്കും എടിക്കെയ്ക്കും 13 പോയിന്റ് വീതമാണുള്ളതെങ്കിലും മികച്ച ഗോള്‍ശരാശരി മുംബൈയെ മുന്നിലെത്തിച്ചു.

3

കളിയുടെ തുടക്കത്തില്‍ എടിക്കെയ്ക്കായിരുന്നു നേരിയ മുന്‍തൂക്കം. മികച്ച നീക്കങ്ങള്‍ നടത്തിയത് എടിക്കെയായിരുന്നു. ഗോവയാവട്ടെ സ്ഥിരം താളത്തിലെത്താന്‍ പാടുപെടുന്നതും കണ്ടു. ആദ്യത്തെ 25 മിനിറ്റില്‍ രണ്ടു ടീമുകളും ഗോള്‍കീപ്പറെ പരീക്ഷിക്കുന്ന ഷോട്ടുകളൊന്നും തൊടുത്തില്ല. ഇതു മല്‍സരത്തിന്റെ രസം കെടുത്തി. 40ാം മിനിറ്റിലായിരുന്നു മല്‍സരത്തിലെ ആദ്യത്തെ ഗോളവസരം കണ്ടത്. ഇതാവട്ടെ എടിക്കെയുടെ ഭാഗത്തു നിന്നായിരുന്നു. അവരുടെ ഓസ്‌ട്രേലിയന്‍ സ്‌ട്രൈക്കര്‍ ഡേവിഡ് വില്ല്യംസാണ് ഗോള്‍ നേടുന്നതിന് അരികിലെത്തിയത്. ലോങ് പിടിച്ചെടുത്ത് വലതു വിങില്‍ നിന്നും വില്ല്യംസ് തൊടുത്ത വെടിച്ചില്ല് കണക്കെയുള്ള ഷോട്ട് ഗോവന്‍ ഗോളിയെ മറികടന്നെങ്കിലും വലതു പോസ്റ്റില്‍ ശക്തിയായി ഇടിച്ച് തെറിക്കുകയായിരുന്നു.

2

രണ്ടാംപകുതിയിലാണ് കളിയില്‍ ഗോവയ്ക്കു ആദ്യ ഗോളവസരം വീണുകിട്ടിയത്. 48ാം മിനിറ്റിലായിരുന്നു ഇത്. ഇടതു വിങിലൂടെ കുതിച്ചെത്തി ഗാമ പരീക്ഷിച്ച ലോങ് റേഞ്ചര്‍ എടിക്കെ ഗോളി അരിന്ദം വായുവില്‍ ചാടിയുയര്‍ന്ന് ക്രോസ് ബാറിനു തൊട്ടുമുകളിലൂടെ കുത്തിയകറ്റുകയായിരുന്നു. ആദ്യപകുതിയില്‍ നിറംമങ്ങിയ ഗോവ തുടര്‍ന്നും മികച്ച മുന്നേറ്റങ്ങളിലൂടെ എടിക്കെയെ പ്രതിരോധത്തിലാക്കി. 56ാം മിനിറ്റില്‍ ഗോവയ്ക്കു നല്ലൊരു ഗോളവസരം ലഭിച്ചു. എന്നാല്‍ അരിന്ദം എടിക്കെയുടെ രക്ഷയ്‌ക്കെത്തി. ജെസൂരാജിന്റെ ക്രോസില്‍ നിന്നും നൊഗ്വേറയുടെ ക്ലോസ് റേഞ്ച് ഹെഡ്ഡര്‍ അരിന്ദം വിഫലമാക്കുകയായിരുന്നു.

70ാം മിനിറ്റില്‍ ഗോവയുടെ നല്ലൊരു നീക്കം എടിക്കെയുടെ പ്രതിരോധക്കോട്ടയില്‍ തട്ടിത്തകര്‍ന്നു. എടിക്കെ താരം ഹാല്‍ദറില്‍ നിന്നും പന്ത് തട്ടിയെടുത്ത് മുന്നേറിയ നൊഗ്വേറ ബോക്‌സിലേക്കു കയറാന്‍ ശ്രമിച്ചെങ്കിലും തൊട്ടരികില്‍ വച്ച് എടിക്കെയുടെ മക്ക്ഹ്യു ഇതു വിഫലമാക്കി.

Story first published: Wednesday, December 16, 2020, 22:21 [IST]
Other articles published on Dec 16, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+