Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2020-21: അരിന്ദം രക്ഷകനായി, ചെന്നൈയെ സമനിലയില്‍ പൂട്ടി എടിക്കെ

ബാംബോലിന്‍: ഐഎസ്എല്ലില്‍ വമ്പന്‍മാരുടെ പോരാട്ടത്തില്‍ എടിക്കെ മോഹന്‍ ബഗാനും ചെന്നൈയ്ന്‍ എഫ്‌സിയും ഗോള്‍രഹിത സമനില സമ്മതിച്ചു പിരിഞ്ഞു. ഗോള്‍കീപ്പര്‍ അരിന്ദം ഭട്ടാചാര്യയുടെ തകര്‍പ്പന്‍ പ്രകടനമാണ് എടിക്കെയെ തോല്‍വിയില്‍ നിന്നും രക്ഷിച്ചത്. ചെന്നൈയുടെ പല മികച്ച ഗോള്‍ നീക്കങ്ങളും അരിന്ദം ഉജ്ജ്വല സേവിലൂടെ വിഫലമാക്കുകയായിരുന്നു. ഹീറോ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടതും അരിന്ദം തന്നെയാണ്. കളി സമനിലയില്‍ പിരിഞ്ഞെങ്കിലും പോയിന്റ് പട്ടികയില്‍ എടിക്കെ മുന്നേറ്റം നടത്തി. നേരത്തേ രണ്ടാംസ്ഥാനത്തായിരുന്ന അവര്‍ ലീഗില്‍ ഒന്നാംസ്ഥാനത്തേക്കു കയറി.

1

കളി തുടങ്ങി അഞ്ചാം മിനിറ്റില്‍ തന്നെ ചെന്നൈ എടിക്കെ ഗോള്‍കീപ്പര്‍ അരിന്ദമിനെ ആദ്യ സേവിന് പ്രേരിപ്പിച്ചു. യാക്കൂബ് സില്‍വസ്റ്റര്‍ നല്‍കിയ ത്രൂബോളിനൊടുവില്‍ ചെന്നൈ ക്യാപ്റ്റന്‍ കൂടിയായ റാഫേല്‍ ക്രിവെല്ലാറോയുടെ ഗോള്‍ശ്രമം അരിന്ദം ബ്ലോക്ക് ചെയ്യുകയായിരുന്നു. തുടര്‍ന്നും ചെന്നൈ തന്നെ ആക്രമിച്ചു കളിച്ചപ്പോള്‍ എടിക്കെ ഡിഫന്‍സീവ് ഫുട്ബബോളാണ് കാഴ്ചവച്ചത്.

11ാം മിനിറ്റിലായിരുന്നു എടിക്കെയുടെ ഭാഗത്തു നിന്നും ആദ്യ നീക്കം കണ്ടത്. പക്ഷെ അതു ഗോള്‍കീപ്പര്‍ക്കു വെല്ലുവിളിയുയര്‍ത്തുന്നതായിരുന്നില്ല. എഡു ഗാര്‍ഷ്യയുടെ ഫ്രീകിക്ക് റോയ് കൃഷ്ണയെയായിരുന്നു ലക്ഷ്യമിട്ടത്. എന്നാല്‍ അപകടകാരിയായ കൃഷ്ണ അത് ഗോളിലേക്കു തൊടുക്കും മുമ്പ് ചെന്നൈയുടെ എലി സാബിയ ഹെഡ്ഡറിലൂടെ ക്ലിയര്‍ ചെയ്യുകയായിരുന്നു.

തുടര്‍ന്ന് ഇരുടീമുകളും കാര്യമായ ഗോള്‍നീക്കങ്ങളൊന്നും ആദ്യ പകുതിയില്‍ നടത്തിയില്ല. ഇതു പലപ്പോഴും കളി വിരസമാക്കി മാറ്റുകയും ചെയ്തു. 28ാം മിനിറ്റില്‍ വലതു വിങില്‍ നിന്നും എടിക്കെയുടെ എഡു ഗാര്‍ഷ്യ ബോക്‌സിനു കുറുകെ മികച്ച ക്രോസ് നല്‍കി. പന്തിനെ വലയിലേക്കു വഴി തിരിച്ചുവിടുക മാത്രമേ ചെയ്യേണ്ടിയിരുന്നുള്ളൂ. പക്ഷെ ഡേവിഡ് വില്ല്യംസിന് ഫൈനല്‍ ടച്ചിനു സാധിച്ചില്ല.

2

ആദ്യപകുതിയെ അപേക്ഷിച്ച് രണ്ടാംപകുതിയില്‍ കൂടൂതല്‍ ലക്ഷ്യബോധത്തോടെയാണ് എടിക്കെ കളിച്ചത്. 50ാം മിനിറ്റില്‍ ചെന്നൈയുടെ ഗോളുറപ്പിച്ച ഷോട്ട് കൈവിരല്‍ കൊണ്ട് അരിന്ദം സാഹസികമായി രക്ഷപ്പെടുത്തി. ചെന്നൈ ഗോളി വിശാല്‍ കെയ്ത്തിന്റെ ലോങ് ബോളുമായി കുതിച്ചെത്തിയ ശേഷം ലാലിയന്‍സുവാല ചാങ്‌തെ തൊടുത്ത തകര്‍പ്പനൊരു ഷോട്ട് ഇടതു വശത്തേക്കു മുഴുനീളെ ഡൈവ് ചെയ്ത അരിന്ദമിന്റെ കൈവിരലില്‍ തട്ടിയാണ് പുറത്തേക്കുപോയത്.

66ാം മിനിറ്റില്‍ അരിന്ദം വീണ്ടും എടിക്കെയുടെ രക്ഷയ്‌ക്കെത്തി. ബോക്‌സിനു പുറത്തു നിന്നുള്ള മെമോ മൗറയുടെ തകര്‍പ്പനൊരു ഫ്രീകിക്ക് വായുവില്‍ പറന്നുയര്‍ന്ന് അരിന്ദം ക്രോസ് ബാറിനു മുകളിലൂടെ കുത്തിയകറ്റുകയായിരുന്നു. 80ാം മിനിറ്റില്‍ നിര്‍ഭാഗ്യം കൊണ്ടു മാത്രമാണ് ചെന്നൈ മുന്നിലെത്താതെ പോയത്. റീഗന്‍ സിങിനായിരുന്നു ഗോളവസരം ലഭിച്ചത്. വലതു വിങിലൂടെ ഡ്രിബ്ള്‍ ചെയ്ത് ചാട്ടുളി കണക്കെ കുതിച്ചെത്തിയ ശേഷം റീഗന്‍ തൊടുത്ത ഷോട്ട് സെക്കന്റ് പോസ്റ്റ് ലക്ഷ്യമിട്ടുള്ളതായിരുന്നു. എന്നാല്‍ വലതു വശത്തേക്കു മുഴുനീളെ ഡൈവ് ചെയ്ത് അരിന്ദം വീണ്ടുമൊരിക്കല്‍ക്കൂടി കൈവിരല്‍തുമ്പ് കൊണ്ട് പന്തിനെ പുറത്തേക്കു വഴി തിരിച്ചുവിട്ടു.

Story first published: Tuesday, December 29, 2020, 22:19 [IST]
Other articles published on Dec 29, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+