Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2020-21: ബെംഗളൂരുവിനെ തകര്‍ത്ത് എടിക്കെ, മുംബൈയ്ക്കു തൊട്ടരികെ

1

ഫറ്റോര്‍ഡ: ഐഎസ്എല്ലിലെ 88ാം റൗണ്ട് മല്‍സരത്തില്‍ വമ്പന്‍മാര്‍ തമ്മിലുള്ള പോരാട്ടത്തില്‍ മുന്‍ ചാംപ്യന്മാരായ ബെംഗളൂരു എഫ്‌സിയെ തകര്‍ത്ത് എടിക്കെ മോഹന്‍ ബഗാന്‍. ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ് എടിക്കെയുടെ വിജയം. ഇതോടെ ലീഗില്‍ തലപ്പത്തുള്ള മുംബൈ സിറ്റിയുമായുള്ള വ്യത്യാസം രണ്ടാംസ്ഥാനക്കാരായ എടിക്കെ വെറും ഒരു പോയിന്റാക്കി കുറയ്ക്കുകയും ചെയ്തു. മാത്രമല്ല പ്ലേഓഫിന് ഒരുപടി കൂടി അടുക്കാനും അവര്‍ക്കു കഴിഞ്ഞു. 34 പോയിന്റോടെ മുംബൈ ഇതിനകം ഈ സീസണില്‍ പ്ലേഓഫിലെത്തിയ ആദ്യ ടീമായ മാറിയിരുന്നു.

ഫറ്റോര്‍ഡ സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ആദ്യ പകുതിയില്‍ത്തന്നെ രണ്ടു തവണ ബെംഗളൂരുവിന്റെ ഗോള്‍വല കുലുക്കി എടിക്കെ വിജയം വരുതിയിലാക്കിയിരുന്നു. റോയ് കൃഷ്ണയുടെ (37) പെനല്‍റ്റി ഗോളും മാര്‍സെലീഞ്ഞോയുടെ (44) ഫ്രീകിക്ക് ഗോളുമാണ് എടിക്കെയ്ക്കു സീസണിലെ 10ാമത്തെ വിജയം സമ്മാനിച്ചത്. ലീഗില്‍ അവരുടെ ഹാട്രിക് വിജയം കൂടിയാണിത്.

2

കളിയുടെ ആദ്യ വിസില്‍ മുതല്‍ അറ്റാക്കിങ് ഗെയിമാണ് എടിക്കെ കാഴ്ചവച്ചത്. ഇതോടെ തുടക്കത്തില്‍ തന്നെ സമ്മര്‍ദത്തിലായ ബെംഗളൂരുവിന് പിന്‍വലിയേണ്ടി വന്നു. നാലാം മിനിറ്റില്‍ തന്നെ എടിക്കെ എതിര്‍ ഗോള്‍മുഖത്ത് ആദ്യ റെയ്ഡ് നടത്തി. പക്ഷെ ഗോളി ഗുര്‍പ്രീത് സിങ് സന്ധുവിനെ മറികടക്കാനായില്ല. ബെംഗളൂരു താരങ്ങളെ ഒന്നിനുപിറകെ ഒന്നായി വെട്ടിയൊഴിഞ്ഞ് പറന്നെത്തിയ മാര്‍സെലീഞ്ഞോ ഇടതു മൂലയിലൂടെ ബോക്‌സിനകത്ത് കയറിയ ശേഷം തൊടുത്ത ഷോട്ട് സന്ധു വിഫലമാക്കുകയായിരുന്നു.

18ാം മിനിറ്റില്‍ എടിക്കെ വീണ്ടുമൊരു ഗോള്‍ശ്രമം നടത്തി. ഇത്തവണയും സന്ധുവിനെ കീഴടക്കാനായില്ല. ലോങ്‌ബോളുമായി കുതിച്ച കൃഷ്ണ വലതു വിങിലൂടെ ബോക്‌സിലേക്കു കയറിയ ശേഷം ഷോട്ടുതിര്‍ത്തു. എന്നാല്‍ താരത്തിന്റെ കരുത്തുറ്റ ഷോട്ട് സന്ധു നെഞ്ച് കൊണ്ട് തടുക്കുകയായിരുന്നു. റീബൗണ്ട് ചെയ്ത ബോള്‍ സഹതാരം സന്ധുവിന് മറിച്ച് നല്‍കി. അദ്ദേഹം ഉടന്‍ ഇതു ക്ലിയര്‍ ചെയ്ത അപകടമൊഴിവാക്കുകയും ചെയ്തു.

3

30ാം മിനിറ്റില്‍ സന്ധു വീണ്ടും എടിക്കെയ്ക്ക് അര്‍ഹിച്ച ലീഡ് നിഷേധിച്ചു. കാള്‍ മക്ക്യുവിന്റെ ഗോള്‍ ലക്ഷ്യമാക്കിയുള്ള ലോങ്‌റേഞ്ചര്‍ സന്ധു ഡൈവ് ചെയ്ത് തട്ടിയകറ്റുകയായിരുന്നു. 37ാം മിനിറ്റില് പെനല്‍റ്റിയുടെ രൂപത്തില്‍ എടിക്കെയെ അര്‍ഹിച്ച ലീഡ് തേടിയെത്തി. കൃഷ്ണയെ ബെംഗളൂരുവിന്റെ പ്രതീക് ചൗധരി ബോക്‌സിനകത്തു ഫൗള്‍ ചെയ്തതിനെ തുടര്‍ന്നായിരുന്നു പെനല്‍റ്റി. കൃഷ്ണ തന്നെ ഈ പെനല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ടീമിനെ മുന്നിലെത്തിച്ചു.

ഒന്നാംപകുതി തീരാന്‍ ഒരു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ ബ്രസീലിയന്‍ സൂപ്പര്‍ താരം മാര്‍സെലീഞ്ഞോയിലൂടെ എടിക്കെ രണ്ടാം ഗോളും കണ്ടെത്തി. ബോക്‌സിന് തൊട്ടരികെ ഡേവിഡ് വില്ല്യംസിനെ ഫൗള്‍ ചെയ്തതിനെ തുടര്‍ന്നു എടിക്കെയ്ക്കു ഫ്രീകിക്ക് ലഭിച്ചു. ഫ്രീകിക്ക് സ്‌പെഷ്യലിസ്റ്റായ മാര്‍സെലീഞ്ഞോയുടെ ഫേവറിറ്റ് പൊസിഷനിലായിരുന്നു ഇത്. താരത്തിന്റെ ഷോട്ട് പിഴച്ചില്ല. ബെംഗളൂരു പ്രതിരോധ മതിലിനു മുകളിലൂടെ പറന്നുയര്‍ന്ന ബോള്‍ താഴ്ന്നിറങ്ങി വലയ്ക്കുള്ളിലേക്കു ലാന്‍ഡ് ചെയ്തപ്പോള്‍ ഡൈവ് ചെയ്ത സന്ധു നിസ്സഹായനായിരുന്നു. മൂന്നു മല്‍സരങ്ങളില്‍ നിന്നും അദ്ദേഹത്തിന്റെ രണ്ടാമത്തെ ഗോള്‍ കൂടിയായിരുന്നു ഇത്. രണ്ടാം പകുതിയിലും എടിക്കെയ്ക്കു തന്നെയായിരുന്നു ആധിപത്യം മൂന്നാം ഗോളിനായി ചില മികച്ച നീക്കങ്ങളും അവര്‍ നടത്തി. എന്നാല്‍ ഇത്തവണ സന്ധുവിനെ മറികടക്കാനായില്ല.

Story first published: Tuesday, February 9, 2021, 22:16 [IST]
Other articles published on Feb 9, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+