Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്ലില്‍ ഇന്ന് ജംഷേദ്പൂര്‍ ഹൈദരാബാദ് പോരാട്ടം; ജയം ആര്‍ക്കൊപ്പം?

ജംഷേദ്പൂര്‍: ഐഎസ്എല്‍ ആറാം സീസണില്‍ തങ്ങളുടെ രണ്ടാം മത്സരത്തിനിറങ്ങുന്ന ജെംഷേദ്പൂര്‍ എഫ്‌സിയും ഹൈദരാബാദ് എഫ്‌സിയും ജയപ്രതീക്ഷയില്‍. ചൊവ്വാഴ്ച രാത്രി ഇന്ത്യന്‍സമയം 7.30ന് ജംഷേദ്പൂരിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം. ആദ്യ മത്സരത്തില്‍ ജയിച്ച ജംഷേദ്പൂര്‍ ആത്മവിശ്വാസത്തില്‍ കളിക്കിറങ്ങുമ്പോള്‍ കൊല്‍ക്കത്തയോട് എതിരില്ലാത്ത 5 ഗോളുകള്‍ക്ക് തോറ്റ ഹൈദരാബാദിന് ജയം അനിവാര്യമാണ്.

പരിശീലകന്‍ അന്റോണിയോ ഇറിയോണ്ടോയ്ക്ക് കീഴില്‍ പുതിയ സീസണില്‍ കളിക്കിറങ്ങിയ ജംഷേദ്പൂര്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യ മത്സരത്തില്‍ ഒഡിഷയ്‌ക്കെതിരെ നേടിയ വിജയം ടീമിന് ആശിച്ച തുടക്കം നല്‍കി. മധ്യനിരയില്‍ കളിമെനയുന്ന പിറ്റിയില്‍ പരിശീലകന്‍ വിശ്വാസമര്‍പ്പിക്കുന്നു. കളിക്കാര്‍ ഒത്തിണക്കം കാട്ടിവരുന്നതേയുള്ളൂവെന്നും ഹൈദരാബാദിനെതിരെ ജയം തന്നെയാണ് ലക്ഷ്യമിടുന്നതെന്നും കോച്ച് പറഞ്ഞു. ആദ്യ മത്സരത്തില്‍ ചുവപ്പുകാര്‍ഡ് കണ്ട ബികാഷ് ജെയ്‌റു രണ്ടാം മത്സരത്തില്‍ കളിക്കില്ല. മലയാളി താരം സികെ വിനീത് പരിക്കിന്റെ പിടിയിലുമാണ്.

isljamshedpurfcvshydrabadfc

പേരുമാറ്റിയെത്തിയ ആദ്യ മത്സരത്തില്‍ കൊല്‍ക്കത്തയോട് തകര്‍ന്നടിഞ്ഞ ടീമില്‍ വന്‍ അഴിച്ചുപണിയുമായിട്ടായിരിക്കും ഹൈദരാബാദ് ഇറങ്ങുക. മാഴ്‌സിലീന്യോ, മാര്‍ക്കോ സ്റ്റാങ്കോവിച്ച്, ബാര്‍ണെസ് തുടങ്ങിയവര്‍ക്ക് തിളങ്ങാനായില്ല. ആദില്‍ ഖാനെ മധ്യനിരയില്‍നിന്നും പ്രതിരോധത്തിലേക്ക് മാറ്റും. കളിക്കാരുടെ പരിക്കും ഫോമില്ലായ്മയുമാണ് ഹൈദരാബാദിന്റെ ആശങ്ക. എതിര്‍തട്ടകത്തില്‍ പരിശീലകന്റെ പുതിയ തന്ത്രങ്ങള്‍ എത്രമാത്രം ഫലപ്രദമാകുമെന്ന് കാത്തിരുന്ന് കാണാം. നിലവിലെ ഫോമില്‍ രണ്ടുഗോള്‍ മാര്‍ജിനിലെങ്കിലും ജംഷേദ്പൂരിന് ജയിക്കാന്‍ കഴിയുമെന്നാണ് പ്രവചനം.

Story first published: Tuesday, October 29, 2019, 11:19 [IST]
Other articles published on Oct 29, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+