Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്‍: പുതുവര്‍ഷത്തില്‍ പൊടിപാറും... നഷ്ടമാക്കരുത് ഈ ജനുവരി ത്രില്ലറുകള്‍

മുംബൈ: പുതുവര്‍ഷം പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ഐഎസ്എല്ലില്‍ പോരാട്ടം മുറുകകയാണ്. ഒന്നാംസ്ഥാനത്തിനു വേണ്ടി ടീമുകള്‍ തമ്മില്‍ ഇഞ്ചോടിഞ്ച് പൊരുതുകയാണ്. പുതുവര്‍ഷത്തിലും ഇതിനു മാറ്റമൊന്നുമുണ്ടാവില്ല.
ടൂര്‍ണമെന്റിലെ 10 ടീമുകളും ഇതിനകം ആറു മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. മുന്‍ ജേതാക്കളായ ചെന്നൈയ്ന്‍ എഫ്‌സിയാണ് 13 പോയിന്റോടെ ടൂര്‍ണമെന്റില്‍ തലപ്പത്തു നില്‍ക്കുന്നത്. എഫ്‌സിഗോവ, ബംഗളൂരു എഫ്‌സി എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്.
ഫുട്‌ബോള്‍ പ്രേമികളെ ഹരം കൊള്ളിക്കാന്‍ 2018 ജനുവരിയില്‍ ചില ത്രില്ലര്‍ മല്‍സരങ്ങളാണുള്ളത്. ജനുവരിയില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ആറു ക്ലാസിക് മല്‍സരങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

കൊല്‍ക്കത്ത x ഗോവ (ജനുവരി 3, കൊല്‍ക്കത്ത)

കൊല്‍ക്കത്ത x ഗോവ (ജനുവരി 3, കൊല്‍ക്കത്ത)

ജനുവരി മൂന്നിന് കൊല്‍ക്കത്തയില്‍ നടക്കുന്ന എടിക്കെ എഫ്‌സി ഗോവ പോരാട്ടം കാണികളെ ആവേശത്തിലാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യന്‍ ഫുട്‌ബോളിലെ രണ്ടു വമ്പന്‍മാര്‍ കൂടിയായ കൊല്‍ക്കത്തയും ഗോവയും തങ്ങളുടെ ആധിപത്യം തെളിയിക്കാനുറച്ചാവും കളത്തിലിറങ്ങുക.
നേരത്തേ കൊല്‍ക്കത്ത- ഗോവ മല്‍സരം പുതുവര്‍ഷ ദിനത്തിലാണ് ഷെഡ്യൂള്‍ ചെയ്തിരുന്നതെങ്കിലും പിന്നീട് മൂന്നിലേക്ക് മാറ്റുകയായിരുന്നു. ഐഎസ്എല്ലില്‍ ഇതുവരെ കൊല്‍ക്കത്തയും ഗോവയും മുഖാമുഖം വന്നപ്പോഴെല്ലാം പോരാട്ടം തീപാറിയിട്ടുണ്ട്.
2014ലെ ഐഎസ്എല്ലില്‍ കൊല്‍ക്കത്തയുടെ ഫിക്രുവും ഗോവയുടെ ഗ്രെഗറി ആര്‍നോലിനും കളിക്കളത്തില്‍ വച്ചു കൊമ്പുകോര്‍ത്തത് വലിയ വിവാദമായിരുന്നു. പിന്നീട് കൊല്‍ക്കത്ത കോച്ച് ഹബാസും ഗോവന്‍ താരം റോബര്‍ട്ടോ പിറെസും തമ്മിലും ഏറ്റുമുട്ടി. ഇത്തവണയും കളികളത്തില്‍ നാടകീയ രംഗങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

ബെംഗളൂരു x കൊല്‍ക്കത്ത (ജനുവരി 7, കൊല്‍ക്കത്ത)

ബെംഗളൂരു x കൊല്‍ക്കത്ത (ജനുവരി 7, കൊല്‍ക്കത്ത)

ഗോവയ്‌ക്കെതിരേ ഹോംഗ്രൗണ്ടില്‍ നടക്കുന്ന മല്‍സരം കഴിഞ്ഞ് നാലു ദിവസത്തിനകം മറ്റൊരു ത്രില്ലറില്‍ കൂടി കൊല്‍ക്കത്ത ബൂട്ടണിയും. മുന്‍ ഐ ലീഗ് ചാംപ്യന്‍മാരായ ബെംഗളൂരു എഫ്‌സിയുമായാണ് സ്വന്തം മൈതാനത്ത് എടിക്കെ ഏറ്റുമുട്ടുന്നത്. പ്രഥമ ഐഎസ്എല്‍ കളിക്കുന്ന ബെംഗളൂരു ഈ സീസണില്‍ മോശമാക്കിയില്ല.
ടൂര്‍ണമെന്റിന്റെ ആദ്യത്തെ നാലാഴ്ച ബെംഗളൂരുവിന്റെ ആധിപത്യമാണ് കണ്ടത്. അവസാനത്തെ ചില മല്‍സരങ്ങളില്‍ കാലിടറിയെങ്കിലും കിരീട സാധ്യതയുള്ള ടീമുകളിലൊന്നായി അവര്‍ മാറിക്കഴിഞ്ഞു.
കൊല്‍ക്കത്ത ക്ലബ്ബുകളുമായി ബെംഗളൂരുവില്‍ നിന്നുള്ള ടീമുകളുടെ ചരിത്രം പരിശോധിക്കുമ്പോള്‍ എടിക്കെ-ബെംഗളൂരു പോരാട്ടവും വീറുറ്റതായിരിക്കുമെന്നുറപ്പ്. നേരത്തേ ഐ ലീഗില്‍ കൊല്‍ക്കത്തയിലെ വമ്പന്‍മാരായ ഈസ്റ്റ് ബംഗാള്‍, മോഹന്‍ ബഗാന്‍ എന്നിവരുമായി ഇഞ്ചോടിഞ്ച് പൊരുതാന്‍ ബെംഗളൂരുവിനായിട്ടുണ്ട്.

ഗോവ x ജംഷഡ്പൂര്‍ (ജനുവരി 11, ഗോവ)

ഗോവ x ജംഷഡ്പൂര്‍ (ജനുവരി 11, ഗോവ)

അറ്റാക്ക് v/s ഡിഫന്‍സ് എന്നു വേണമെങ്കില്‍ ജനുവരി 11നു ഗോവയില്‍ നടക്കാനിരിക്കുന്ന എഫ്‌സി ഗോവ- ജംഷഡ്പൂര്‍ മല്‍സരത്തെ വിശേഷിപ്പിക്കാം. ഈ സീസണിലെ ഏറ്റവും മികച്ച അറ്റാക്കിങ് ടീമുകളിലൊന്നായി ഗോവ മാറിക്കഴിഞ്ഞു. മറുഭാഗത്ത് ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ കോച്ച് സ്റ്റീവ് കോപ്പല്‍ പരിശീപ്പിക്കുന്ന ജംഷഡ്പൂര്‍ അരങ്ങേറ്റ സീസണില്‍ തന്നെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
ആറു മല്‍സരങ്ങളില്‍ നിന്നും 18 ഗോളുകളാണ് ഈ സീസണില്‍ ഗോവ വാരിക്കൂട്ടിയത്. മറുഭാഗത്ത് ഇത്രയും കളികളില്‍ ജംഷഡ്പൂര്‍ വഴങ്ങിയതാവത്തെ വെറും രണ്ടു ഗോള്‍ മാത്രമാണ്.
ഗോവയുടെ മാന്വല്‍ ലാന്‍സറോറ്റെയും ഫെറാന്‍ കൊറോമിനാസും ജംഷഡ്പൂര്‍ പ്രതിരോധത്തിലെ കരുത്തരായ ആന്ദ്രെ ബിക്കെയെയും തിരിയെയും മറികടന്നു ഗോള്‍ നേടുമോയെന്നതാണ് മല്‍സരത്തിന്റെ ഹൈലൈറ്റ്.

ചെന്നൈ x പൂനെ (ജനുവരി 13, ചെന്നൈ)

ചെന്നൈ x പൂനെ (ജനുവരി 13, ചെന്നൈ)

പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായ ചെന്നൈ പുതുവര്‍ഷത്തില്‍ നേരിടുന്ന പ്രധാന അഗ്നിപരീക്ഷയായിരിക്കും 13ന് പൂനെ സിറ്റിക്കെതിരായ മല്‍സരം. വളരെ സന്തുലിതമായ ടീമാണ് ഈ സീസണില്‍ ചെന്നൈയുടേത്. മറുഭാഗത്ത് സ്ഥിരത പുലര്‍ത്താന്‍ പാടുപെടുകയാണ് പൂനെ.
താരതമ്യേന ദുര്‍ബലരായ ടീമുകള്‍ക്കെതിരേ തിരിച്ചടി നേരിട്ട പൂനെ ശക്തരായ ടീമുകളെ ഞെട്ടിച്ച് പോയിന്റ് നേടുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ ചെന്നൈക്കെതിരേയും മറ്റൊരു അട്ടിമറി വിജയം പൂനെ നേടുമോയെന്നാണ് ഇനി അറിയാനുള്ളത്.

കേരള ബ്ലാസ്റ്റേഴ്‌സ് x ജംഷഡ്പൂര്‍ (ജനുവരി 17, ജംഷഡ്പൂര്‍)

കേരള ബ്ലാസ്റ്റേഴ്‌സ് x ജംഷഡ്പൂര്‍ (ജനുവരി 17, ജംഷഡ്പൂര്‍)

ജനുവരി 17ന് കേരള ബ്ലാസ്റ്റേഴ്‌സും ജംഷഡ്പൂരും തമ്മിലുള്ള മല്‍സരവും കാണികളെ ആവേശത്തിലാക്കും. ഈ സീസണില്‍ ഇരുടീമും മുഖാമുഖം വരുന്ന രണ്ടാമത്തെ മല്‍സരം കൂടിയാണിത്. നേരത്തേ കൊച്ചിയില്‍ ഇരുടീമും കൊമ്പുകോര്‍ത്തപ്പോള്‍ മല്‍സരം ഗോള്‍രഹിതമായി പിരിഞ്ഞിരുന്നു. ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ കോച്ച് കൂടിയായ സ്റ്റീവ് കോപ്പലിനു കീഴിലാണ് ജംഷഡ്പൂര്‍ ഇറങ്ങുന്നത്.
കൊച്ചിയില്‍ മഞ്ഞപ്പടയെ പിടിച്ചുകെട്ടിയ കോപ്പലിന്റെ കുട്ടികള്‍ ഇനി സ്വന്തം നാട്ടില്‍ ജയം കൊയ്യാനുള്ള തയ്യാറെടുപ്പിലാണ്.

കേരള ബ്ലാസ്റ്റേഴ്‌സ് x ഗോവ (ജനുവരി 21, കൊച്ചി)

കേരള ബ്ലാസ്റ്റേഴ്‌സ് x ഗോവ (ജനുവരി 21, കൊച്ചി)

ജനുവരി 21ന് കൊച്ചിയില്‍ നടക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് -എഫ്‌സി ഗോവ മല്‍സരം തീപാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കൊച്ചിയില്‍ ബൂട്ടണിയുമ്പോള്‍ ഒരു കണക്ക് കൂടി മഞ്ഞപ്പടയ്ക്കു തീര്‍ക്കാനുണ്ട്.
ഗോവയോട് അവരുടെ തട്ടകത്തിലേറ്റ 2-5ന്റെ നാണംകെട്ട തോല്‍വിക്കു പകരം ചോദിക്കുകയാവും റെനെ മ്യുളെന്‍സ്റ്റീന്‍ പരിശീലിപ്പിക്കുന്ന ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യം.

Story first published: Tuesday, December 26, 2017, 12:54 [IST]
Other articles published on Dec 26, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+