Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കണ്ടവരുണ്ടോ? വാനോളം പ്രതീക്ഷ നല്‍കിയ ഇന്ത്യന്‍ യുവതാരങ്ങള്‍... ഇപ്പോഴത്തെ അവസ്ഥ ഞെട്ടിക്കും!!

മുംബൈ: വാനോളം പ്രതീക്ഷകള്‍ നല്‍കി വിദേശത്തേ് ഭാഗ്യം പരീക്ഷിക്കാന്‍ പോയ ഇന്ത്യന്‍ ഫുട്‌ബോളര്‍മാര്‍ നിരവധിയുണ്ട്. ബെയ്ച്ചുങ് ബൂട്ടിയയില്‍ തുടങ്ങി സുനില്‍ ഛേത്രിയില്‍ വരെ നീണ്ടുനില്‍ക്കുന്നു ഈ നിര. ഇവര്‍ മാത്രമല്ല വിവിധ യൂറോപ്യന്‍ ക്ലബ്ബുകള്‍ക്കു വേണ്ടി കളിക്കാന്‍ ഭാഗ്യം ലഭിച്ച താരങ്ങള്‍ നിരവധിയാണ്.

എന്നാല്‍ ഈ കളിക്കാര്‍ ഇപ്പോള്‍ എവിടെയാണെന്ന് അറിഞ്ഞാല്‍ ഞെട്ടും. പലരും ഇന്ത്യയില്‍ മടങ്ങിയെത്തി വളരെ ചെറിയ ക്ലബ്ബുകള്‍ക്കു വേണ്ടി കളിക്കുകയാണ് ഇപ്പോള്‍. മറ്റു ചിലര്‍ക്ക് ഒരു ക്ലബ്ബിലും ഇതുവരെ ഇടംപിടിക്കാന്‍ പോലും സാധിച്ചിട്ടില്ല.

വരിന്‍ മെഹ്ത്ത

വരിന്‍ മെഹ്ത്ത

യൂറോപ്യന്‍ ക്ലബ്ബിലേക്ക് അവസരം ലഭിക്കുന്ന നാലാമത്തെ താരമായിരുന്നു വരിന്‍ മെഹ്ത്ത. ബെല്‍ജിയന്‍ ക്ലബ്ബായ റോയല്‍ ആന്റ്‌വെര്‍പ്പിലേക്കാണ് താരത്തിനു വിളി വന്നത്. 21 കാരനായ വരിന്‍ ബെല്‍ജിയന്‍ ക്ലബ്ബുമായി ഒരു വര്‍ഷത്തെ കരാറിലാണ് ഒപ്പുവച്ചത്. എന്നാല്‍ ആന്റ്‌വെര്‍പ്പിന്റെ റിസര്‍വ് ടീമിനു വേണ്ടി മാാത്രമേ താരത്തിനു കളിക്കാന്‍ അവസരം ലഭിച്ചുള്ളൂ.
ചില സൗഹൃദ മല്‍സരങ്ങളില്‍ മാത്രമാണ് ഇന്ത്യന്‍ താരം ആന്റ്‌വെര്‍പ്പ് നിരലിയുണ്ടായിരുന്നത്. എന്നാല്‍ ഒരു വര്‍ഷത്തെ കരാറിനു ശേഷം വരിനെ ക്ലബ്ബ് ഒഴിവാക്കുകയായിരുന്നു. മുംബൈയിലെ ചെറിയ ലീഗുകളില്‍ കളിക്കുകയാണ് ഇപ്പോള്‍ ഈ താരം.

 പ്രതീക് ഷിന്‍ഡെ

പ്രതീക് ഷിന്‍ഡെ

ഛേത്രിയെപ്പോലെ അമേരിക്കയില്‍ നിന്നു ക്ഷണം ലഭിച്ച താരമാണ് പ്രതീക് ഷിന്‍ഡെ. 2014ല്‍ ഹൂസ്റ്റണ്‍ ഹറികെയ്ന്‍സുമായാണ് താരം കരാര്‍ ഒപ്പുവച്ചത്. അറ്റാക്കിങ് മിഡ്ഫീല്‍ഡറായിരുന്ന താരം കെന്‍ക്രെ ഫുട്‌ബോള്‍ അക്കാദമിയുടെ സംഭാവനയായിരുന്നു.
ഹൂസ്റ്റണില്‍ അവസരം ലഭിക്കാതിരുന്ന താരം ഐഎസ്എല്ലില്‍ പൂനെ സിറ്റിയിലേക്കു ചേക്കേറി. എന്നാല്‍ ഒരു വര്‍ഷം മാത്രമാണ് പ്രതീക് പൂനെയ്‌ക്കൊപ്പമുണ്ടായിരുന്നത്. പന്നീട് താരത്തെ പൂനെ ഒഴിവാക്കുകയായിരുന്നു.

ആഷിഖ് കുരുണിയന്‍

ആഷിഖ് കുരുണിയന്‍

സ്പാനിഷ് ക്ലബ്ബായ വിയ്യാറയലിന്റെ സി ടീമിലേക്കു ക്ഷണം ലഭിച്ച താരമാണ് മലയാളി കൂടിയായ ആഷിഖ് കുരുണിയന്‍. ഐഎസ്എല്‍ ട്രയല്‍സില്‍ പൂനെ സിറ്റി ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷമാണ് ആഷിഖിന് സ്പാനിഷ് ക്ലബ്ബിന്റെ ഓഫര്‍ ലഭിക്കുന്നത്.
എന്നാല്‍ പരിക്കുമൂലം താരത്തിന് പൂനെയിലേക്ക് തിരിച്ചുവരേണ്ടിവന്നു. പരിക്കില്‍ നിന്നും മോചിതനായ ആഷിഖ് ഇപ്പോള്‍ പൂനെയുടെ ഫസ്റ്റ് ടീമില്‍ കയറിപ്പറ്റാനുള്ള കഠിനാധ്വാനത്തിലാണ്. ഈ സീസണില്‍ ബംഗളൂരുവിനോട് പൂനെ 1-3നു തോറ്റ കളിയില്‍ ആഷിഖിനെ പകരക്കാരനായി ഇറക്കിയിരുന്നു.

പ്രൊസേന്‍ജിത്ത് ചക്രവര്‍ത്തി

പ്രൊസേന്‍ജിത്ത് ചക്രവര്‍ത്തി

ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ അക്കാദമിയിലൂടെ ഉയര്‍ന്നു വന്ന താരമാണ് പ്രൊസേന്‍ജിത്ത് ചക്രവര്‍ത്തി. ഫ്രഞ്ച് ടീം എഫ്‌സി മെറ്റിസേലേക്ക് ട്രയല്‍സിനായി എഐഎഫ്എഫ് മൂന്നു താരങ്ങളെ അയച്ചപ്പോള്‍ അവരിലൊരാള്‍ പ്രൊസേന്‍ജിത്തായിരുന്നു. നിലവിലെ ഫ്രഞ്ച് സൂപ്പര്‍ പ്ലേമേക്കര്‍ ഫ്രാങ്ക് റിബറി കരിയറിനു തുടക്കമിട്ട ക്ലബ്ബാണ് മെറ്റ്‌സ്.
ഫ്രഞ്ച് ക്ലബ്ബില്‍ സെലക്ഷന്‍ നേടാന്‍ പ്രൊസേന്‍ജിത്തിനായില്ല. നാട്ടില്‍ തിരിച്ചെത്തിയ താരം ഐഎസ്എല്‍ ടീം ചെന്നൈയ്ന്‍ എഫ്‌സിയുമായി കരാര്‍ ഒപ്പിട്ടു. എന്നാല്‍ ചെന്നൈ താരത്തെ വായ്പയില്‍ ഐ ലീഗ് ടീം മിനെര്‍വയ്ക്ക് വിട്ടുകൊടുത്തു. ലോണ്‍ കാലാവധി കഴിഞ്ഞ് തിരിച്ചെത്തിയെങ്കിലും പ്രൊസേന്‍ജിത്തിനെ ചെന്നൈ ഒഴിവാക്കി. ഇപ്പോള്‍ പുതിയ ക്ലബ്ബ് തേടുകയാണ് താരം.

 മനീഷ് മെയ്ത്താനി

മനീഷ് മെയ്ത്താനി

2015ല്‍ ഐഎസ്എല്‍ ടീം എഫ്‌സി പൂനെ സിറ്റിയും പോര്‍ച്ചുഗീസ് ക്ലബ്ബായ വിക്ടോറിയ ഡി ഗ്വിമാറെസും തമ്മില്‍ അനൗദ്യോഗിക കരാറിലെത്തിയപ്പോള്‍ അവരുടെ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രണ്ടു താരങ്ങളിലൊരാളായിരുന്നു മനീഷ് മെയ്ത്താനി. വിക്ടോറിയയുടെ ബി ടീമുമായി മനീഷും ഇസ്രയില്‍ ഗുരുങും കരാര്‍ ഒപ്പുവയ്ക്കുകയായിരുന്നു. പിന്നീട് ക്ലബ്ബിന്റെ ഫസ്റ്റ് ടീമിനൊപ്പം പരിശീലനം നടത്താനും ഇരുവര്‍ക്കും അവസരം ലഭിച്ചു. ഇവിടെ കളിക്കാന്‍ അവസരം ലഭിക്കാതിരുന്നതോടെ ഇരുവരും ഇന്ത്യയിലേക്ക് മടങ്ങി.
ഗുരുങ് ഐ ലീഗ് ടീമായ ചര്‍ച്ചില്‍ ബ്രദേഴ്‌സില്‍ ഇടംനേടിയപ്പോള്‍ മത്താനിക്ക് ഒരു ക്ലബ്ബിന്റെയും ഭാഗമാവാന്‍ സാധിച്ചില്ല. ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായ താരം ഇപ്പോള്‍ ഐ ലീഗിന്റെ രണ്ടാം ഡിവിഷന്‍ ലീഗില്‍ കളിക്കുകയാണ്.

Story first published: Friday, December 22, 2017, 16:26 [IST]
Other articles published on Dec 22, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+